ജീവിതം എന്ത് പഠിപ്പിച്ചു? -2
ധാർമിക നേതൃത്വ പാഠങ്ങൾ
പ്രകോപിതനായ ഒരാൾ പറഞ്ഞു നിങ്ങളുടെ സ്ഥാനം സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകരിലും താഴെയാണ്. എന്റെ പ്രിയ സുഹൃത്ത് അദ്ദേഹത്തിന്റെ അപ്പോൾ തോന്നിയ അലോസരതയിൽ എന്നെ ഇടിച്ചോന്നു താഴ്ത്താനാണ് പറഞ്ഞതെങ്കിലും കാര്യം വാസ്തവമാണ്.
കാരണം എല്ലാവരിലും താഴെ നിൽക്കുന്നതാണു എന്റെ ധാർമിക ബോധ്യങ്ങൾ. കൗമാര പ്രായത്തിൽ തന്നെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും മാർക്സും ഗാന്ധിയും നെഹ്റുവും എല്ലാ മത ധാർമികതയും എല്ലാം വായിച്ചിട്ടുണ്ടെങ്കിലും എന്നെ അന്നും ഇന്നും സ്വാധീനിച്ചത് യേശുവിന്റെ നേതൃത്വ ധാർമികതയാണ്.
യേശുവിൽ നിന്നാണ് ഏറ്റവും ചെറിയ ആൾ എന്ന് കരുതുവാനും എല്ലാവരുടെയും പാദം കഴുകാൻ മനസ്ഥിതിയുള്ളൂ സ്നേഹനിർഭരമായ ശിശ്രൂഷയാണ്, സേവനമാണ് ധാർമിക നേതൃത്വത്തിന്റെ ആദ്യപാഠം. സെർവന്റ് ലീഡർഷിപ് എന്ന് പറയും.
സ്നേഹം എന്നാൽ സഹ ജീവികളോടുള്ള പങ്കു വയ്ക്കലും കരുതലുമാണന്നു എന്നെ പഠിപ്പിച്ചത് യേശുവാണ്. അങ്ങനെ വിശക്കുന്നവരോടും രോഗികളോടും മർദ്ദിതരോടും അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും മാനവ സമഭാവനയിൽ കരുതലും പങ്കാളിത്തവും ഉള്ളപ്പോഴാണ് അഞ്ചപ്പവും രണ്ട് മീനും കൊണ്ടു അയ്യായിരം പേരെ പോഷിപ്പിക്കുവാനാകുന്നത്. സെർവെൻറ് ലീഡർഷിപ് ട്രാൻസ്ഫോർമറ്റിവ് ലീഡർഷിപ് ആകുമ്പോഴാണ് സാധാരണ വെള്ളം വീഞ്ഞ് ആകുന്നത്. എല്ലാവരും തമസ്കരിച്ച കുഷ്ട്ടരോഗികളെ തൊടുമ്പോഴാണ് അതു ഹീലിംഗ് ലീഡർഷിപ്പ് ആകുന്നത്.
ജീവിതത്തിൽ സഹജീവികളെ സ്നേഹിച്ചു ശിശ്രൂഷിച്ചു സ്വയം എളിയവരായി മാറുമ്പോഴാണ് നമ്മൾ ഭൂമിയിടെ ഉപ്പും ലോകത്തിന്റ വെളിച്ചെവുമാകുന്നത്. എന്റെ വല്ല്യമ്മച്ചി (അമ്മയുടെ അമ്മ പറഞ്ഞത് അഞ്ചാം വയസ്സ് തൊട്ട് ഇപ്പോഴും ഉള്ളിൽ ഇരുന്നു മന്ത്രിക്കും )" താണ നിലത്തെ നീരോടു അവിടെ ദൈവം തുണ ചെയ്യും, " ഞാൻ സ്ഥിരമായി വായിച്ചു ഏകദേശം കാണാപാഠമായതാണ് മത്തായി സുവിശേഷം 5-7 വരെയുള്ളൂ 111 വാക്യങ്ങളിൽ ഉള്ള യേശുവിന്റെ മാനിഫെസ്റ്റോ -ഗിരീ പ്രഭാഷണമാണ് ജീവിത ധാർമ്മിക ബോധത്തിന് ആധാരം
ഭഗവത്ഗീതയിൽ പഠിച്ച കൃഷ്ണ വചനം "കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്മഫലഹേതുര്ഭൂര്മാ തേ സംഗോസ്ത്വകര്മണി " എന്നുതും ക്രിയാത്മ കർമ്മത്തിൽ പ്രചോദിപ്പിച്ചുണ്ട്.
ഗാന്ധിയുടെ ടാലിസ്മാൻ നേതൃത്വം പദവിയിൽ എന്ത് തീരുമാനം എടുത്താലും ഓർക്കും. അതു പോലെ എന്നെ പ്രചോദിപ്പിക്കുന്ന ചിലരുണ്ട്. അതിൽ ഒന്ന് I have a Dream ' എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മാർട്ടിൻ ലൂഥർ കിംഗ്. സാമൂഹിക നീതിയുടെയും ജനായത്ത ബോധത്തിനും ജാതി വിവേചനതിന്നു എതിരായ അംബേദ്കറാണ് വഴികാട്ടി. ഏറ്റവും താഴെ നിന്ന് ഭൂമിയിൽ വീണവരെ താങ്ങിനിർത്തി സ്നേഹത്തോടെ കരുതിയ മദർ തെരേസ. വംശ വിവേചനതിന്നു എതിരായി, മാനവിക അവകാശ തുല്യ രാഷ്ട്രീയ ധാർമിക ബോധ്യങ്ങൾക്ക് വേണ്ടി ജീവിതത്തിൽ മുപ്പത്തി അഞ്ചു വർഷം ജയിലിൽ കിടന്ന നെൽസൺ മണ്ടേല.
ഇവരൊക്കെയാണ് എന്റെ വഴികാട്ടികൾ. അന്നും ഇന്നും കേരളത്തിലെ സാധാരണ സർക്കാർ സ്കൂളിലും കോളജിലും പിന്നീട് ഇന്ത്യയിലെ സർക്കാർ യൂണിവേഴ്സിറ്റികളിലും പഠിച്ചു സാധാരണക്കാരനായ എനിക്കു ആഗോള തലത്തിൽ അസാധാരണമായ നേതൃത്വ ഉത്തര വാദിത്തങ്ങൾക്ക് അവസരങ്ങൾ കിട്ടിയതിന്റെ പ്രധാന കാരണം ജീവിതത്തിൽ ആർജിച്ച നേതൃത്വ മൂല്യ ബോധങ്ങളാണ്. പണത്തെയും പദവികളെയും അന്നും ഇന്നും എന്നും ഡി ടച്ച്മെന്റോടെ കാണുന്നത്.
ഒരിക്കലും പണത്തിന്റെയും പദവികളുടെയും പുറെകേ പോയിട്ടില്ല. പക്ഷെ അവ എന്നെ തേടി വന്നു എന്നതാണ് ഒരു ജീവിത പാഠം If you are possive about anything, you will lose it and when you lose it, you get frustrated. ആ പാഠം പഠിച്ചത് കൊണ്ടു ഒന്നിനോടും വളരെ അധികം possessiveness ഇല്ല. ജീവിതത്തിൽ അതു കൊണ്ടു disappointment ഇതുവരെ ഇല്ല. ഇഷ്ട്ടമുള്ളത് തിരഞ്ഞെടുത്തു ഇഷ്ട്ടം പോലെ മറ്റുള്ളവരുടെ ഇഷ്ട്ടങ്ങളും വേദനകളും നന്മകളും തിരിച്ചറിഞ്ഞു ജീവിച്ചാൽ നന്മയും കരുണയും നമ്മളെ പിന്തുടരും.
നമ്മൾക്ക് ഒരാളെ സഹായിക്കാൻ അവസരമുണ്ടെങ്കിൽ സഹായിക്കുക. തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത്. ഒരു നന്ദി പോലും. അപ്പോൾ നിങ്ങൾക്ക് സന്തോഷതോടെ ജീവിക്കാം. നന്മകൾ നിങ്ങൾ എന്നെങ്കിലും ചെയ്താൽ അതു പിന്നെ എപ്പോഴെങ്കിലുമൊക്കെ നിങ്ങളെ തേടി വരും.
നമ്മൾ സമ്പാതീച്ചു നമ്മളുടെത് എന്ന് നമ്മൾ കരുതുന്നതെല്ലാം ജീവിതത്തിലെ മായകാഴ്ച്ചകളാണ്. അതൊക്കെ സമൂഹത്തിൽ,' വിലയും നിലയും ' നേടാനുള്ള സോഷ്യൽ ഡെലൂഷൻസാണ്. മരിക്കുമ്പോൾ ധനവാനും ദരിദ്രനും മന്ത്രിയും തന്ത്രിയൂമൊക്കെ വെറും ഡെഡ് ബോഡികൾ മാത്രമാണെന്ന് അറിഞ്ഞാൽ അഹങ്കാരം ആവിയായി പോകും.
27 വയസ്സിൽ സി ഈ ഓ ആയി. ഓഫീസിൽ രാവിലെ ചെന്നു ആദ്യം ചെയ്തത് അവിടെയുള്ളൂ നാലു കക്കൂസുകൾ കഴുകകയായിരുന്നു. മുപ്പത്തി അഞ്ചു വയസ്സിൽ ലോകത്തിൽ അറിയപ്പെടുന്നു അമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വികസന സംഘടനയിടെ നേതൃത്വത്തിൽ. 38 വയസ്സിൽ ഗ്ലോബൽ കോൾ ടു ആക്ഷൻ എഗൈസ്റ്റ് പോവെർട്ടി എന്ന 105 രാജ്യങ്ങളിലെ ഗ്ലോബൽ നെറ്റ്വർക്ക് ചെയർ പെഴസൻ 43 വയസ്സിൽ യു എൻ ഡി പി ഗ്ലോബൽ പ്രോഗ്രാം തലവൻ. അമ്പത് വയസ്സിൽ ഏഷ്യ പസിഫീക്കിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയുടെ സെക്രട്ടറി ജനറൽ. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മാനവിക വികസന പ്രസ്ഥാനത്തിന്റ നേതൃത്വ ടീമിൽ..
ഇതൊന്നും എന്റെ പ്രത്യേക കഴിവൊ മഹത്വമോ ആണെന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് പേരുടെ നല്ല മനസ്സും അനുഗ്രഹം കൊണ്ടു ജീവിതത്തിൽ വന്ന അവസരങ്ങളാണ്.അതിന് എന്നും ഗുരുത്വം ഉണ്ടായിരുന്നു.വന്ന വഴി മറക്കരുത് എന്ന് പഠിപ്പിച്ച അമ്മയാണ്. താഴെ വന്നേയുള്ളു സമ്മാനം എന്ന് പഠിപ്പിച്ചത് അച്ചനാണ്. മൂപ്പത്തി രണ്ട് കൊല്ലമായി കൂടെയുള്ളൂ കൂട്ടുകാരി വിമർശിക്കാനും സ്നേഹിക്കുവാനും ഉപദേശിക്കുവാനും ദുഖത്തിലും സന്തോഷത്തിലും കൂടെയുള്ളത് കൊണ്ടാണ്.
ഈ പ്രൊഫെഷണൽ ജോലികൾക്കോ പദവികൾക്കോ പുറകെ പോയിട്ടില്ല. അവ ഓരോന്നും എന്നെ തേടിവന്നതാണ്. ജീവിതത്തിൽ പഠിച്ചു പാഠം : ഫലം ഇശ്ചിക്കാതെ ആത്മാർത്ഥയോടെ കർമ്മം ചെയ്താൽ ഫലം നമ്മളെ തേടി വരും. നേതൃത്വം ശിഷ്രൂഷയും ഉത്തരവാദിത്തവുമായി കരുതിയാൽ നേതൃത്വ പദവികൾ നിങ്ങളെ തേടി വരും.
ഉൾ വെളിച്ചവും ഉൾക്കരുത്തും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ആത്മധൈര്യവും ആത്മ വിശ്വാസവും ഉണ്ടാകും. വിശ്വാസം, പ്രത്യാശ, സ്നേഹം. ഇവയിൽ വലിയതോ സ്നേഹം തന്നെ.
ജീവിതത്തിൽ പഠിച്ചു പ്രധാന പാഠങ്ങളാണ്.അതാണ് ഇതുവരെയും ജീവിതത്തെ കൊണ്ടു വന്നത്.
ജെ എസ് അടൂർ