Bodhigram Community Club

Bodhigram Community Club

ബോധിഗ്രാം കമ്മ്യൂണിറ്റി കളബ്

പ്രിയമുള്ളവരെ, ബോധിഗ്രാം കേരളത്തിൽ സജീവമായിട്ട് പത്തു വർഷമാകുന്നു. പത്തമത്തെ വർഷം ബോധിഗ്രാം കമ്മ്യുണിറ്റി ക്ലബ് (BCC)എന്ന ആശയം പങ്കു വയ്ക്കുന്നു. പൂനയിൽ ബോധിഗ്രാം എന്ന ആശയം തുടങ്ങിയിട്ട് മുപ്പത്തി നാലു വർഷമായി.Making Change within and Beyond എന്നതായിരുന്നു അന്നുമുതൽ ഇന്ന് വരെയുള്ള ടാഗ് ലൈൻ ബോധിഗ്രമിന്റെ ദർശനവും പ്രവർത്തനവും മൂന്നു പാതകളിലൂടെയായിരുന്നു : ഭാവനയുടെ വഴികൾ ( pathways to human imagination and creativity ), അറിവിന്റെ വഴികൾ, ( pathways to knowledge ), നന്മയുടെ വഴികൾ ( Pathways to Human Goodness ). ഭാവനയും സർഗചോദനകളും അത് പ്രകടിപ്പിക്കുന്ന ഭാഷയയും, അറിവും തിരിച്ചറിവും അത്പോലെ പരസ്പരം മനുഷ്യരെയും പ്രകൃതിയെയും കരുതുന്ന സ്നേഹിക്കുന്ന പ്രവർത്തനങ്ങളുമാണ് നമ്മളെ മനുഷ്യരാക്കുന്നത്. മാനവിക ബോധത്തിന്റ് അടിസ്ഥാനം കൂട്ടായ്മയാണ്. കമ്മ്യുൻ. അത് പരസ്പരം പങ്കുവയ്ക്കാനും കരുതാനും അതിൽ നിന്നുള്ള സ്നേഹം പ്രകടിപ്പിക്കാനുമുള്ള ഇടമാണ്. അങ്ങനെള്ള സ്നേഹ പങ്കു വയ്ക്കലും കരുതലുമാണ് നമ്മളെ മനുഷ്യരക്കുന്നത് . കമ്മ്യൂൺ ( commune) എന്നതിൽ നിന്നാണ് കമ്മ്യുണിറ്റി - സാമൂഹിക കൂട്ടായ്മ ( community ) യും കമ്മ്യുണിക്കേഷൻ ( വിവര വിനിമയ ഭാഷ പ്രയോഗം )). ബോധിഗ്രാം ഒരു ആശയമാണ്.സർഗ്ഗത്മകതയും ക്രിയാത്മകതയും മാനവിക നന്മകളും തുല്യമാനവിക ബോധത്തോടെ സമുന്വയിച്ചു കൊണ്ട് പോകാനുള്ള മതേതര ജനയാത്ത ഓപ്പൺ സ്‌പേസാണ്.

അത് കക്ഷി രാഷ്ട്രീയത്തിനും ജാതി, മത, ഭാഷ, ലിംഗ വേർതിരിവുകൾക്കുപ്പുറമുള്ള മാനവിക തുല്യത ബോധമാണ്. കഴിഞ്ഞ പത്തു വർഷത്തിൽ കേരളത്തിൽ എല്ലായിടത്തും ഏതാണ്ട് രണ്ടായിരത്തി ചെറുപ്പക്കാർ അടൂറിനടുത്തുള്ള ബോധിഗ്രാം ആശ്രമത്തിൽ / സെന്ററിൽ നേതൃത്വ പരിശീലനം നേടിയിട്ടുണ്ട്. അതിന്റെ ഉദ്ദേശം അവരെ സ്വയം കണ്ടെത്തി സ്വന്തം ചിന്തകളും പാതകളും കണ്ടെത്താൻ പ്രാപ്തരാക്കുക്ക എന്നതാണ്. ബോധിഗ്രാം ഒരൊറ്റ പൈസ എങ്ങുനിന്നും വാങ്ങുന്നില്ല. അവിടെ സ്റ്റാഫ് ഇല്ല. പൂർണമായും വോളിന്ററി സാമൂഹിക പ്രസ്ഥാനമാണ്. കേരളത്തിന്റെയും ഇന്ത്യയിൽനിന്നും വിദേശത്ത് നിന്നും ബോധിഗ്രാമിന്റ് ദർശനങ്ങളോടും പ്രവർത്തനങ്ങളോടും സഹകരിച്ചു പ്രവർത്തിക്കാൻ ഒരുപാടു സുഹൃത്തുക്കൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റ വെളിച്ചത്തിൽ നിന്നുള്ള ഉൾവെളിച്ചമാണ് ബോധിഗ്രാമം കമ്മ്യുണിറ്റി ക്ലബ് എന്ന ആശയം. എന്താണ് അതു? BCC 1)ലോകത്ത് എവിടെയും പന്ത്രണ്ടു മനുഷ്യർ ഒത്തു ചേർന്നു ബോധിഗ്രാമം കമ്മ്യൂണിറ്റി ക്ലബ് ( Bodhigram community club ) രൂപീകരിക്കാം. 2. പൊതു രംഗത്ത് മതേതര ജനയാത്ത മാനവിക നൈതീക ബോധമുള്ള ആർക്കും അംഗങ്ങളാകാം. 4) ബോധിഗ്രാമിന്റ് തുല്യ മാനവിക ദർശനത്തോടും സാംസ്‌കാരിക, സാമൂഹിക വോളന്റെറി പ്രവർത്തനത്തിൽ താല്പര്യം ഉള്ളവർ ആയിരിക്കണം. സർഗ്ഗത്മകതയും മാനവിക നന്മകളും കൂട്ടിയിണക്കി ക്രിയാത്മകമായി സാമൂഹിക - സംസ്കാരിക പ്രവർത്തനത്തിൽ താല്പര്യമുള്ളവരായിരിക്കണം 5. ബോധിഗ്രാമ് കമ്മ്യൂണിറ്റി ക്‌ളബിൽ മതേതര ബോധവും ജനയാത്ത ബോധവും മാനവിക തുല്യതയിൽ വിശ്വസിക്കുന്നു ആർക്കും ജാതി, മത, ഭാഷ, ലിംഗ, ഭേദമന്യേ ചേരാം. എന്ത് കൊണ്ട്?

ഇന്ന് ലോകത്തു തുല്യമാനവികത കുറയുകയും പല തരത്തിൽ വിഭാഗീയ വിചാരങ്ങളും വിവേചനങ്ങളും ഹിംസ ബോധവും കൂടുന്നു. മാനവിക സ്വാതന്ത്ര്യ ബോധവും ആത്മാഭിമാനവും പല തരത്തിൽ വെല്ലുവിളികൾ നേരിടുന്നു. അത് കൊണ്ട് തന്നെ മാനവിക നന്മകൾക്കും സർഗ വിചാര ക്രിയാത്മക പ്രവർത്തനങ്ങൾക്കും വേണ്ടി നല്ല മനുഷ്യരുടെ കൂട്ടായമകൾ ഉണ്ടാകണം. അതിനുള്ള എളിയ തുടക്കമാണ്BCC. Bodhigram കമ്മ്യൂണിറ്റി ക്ലബ്. അത് പൂർണ്ണമായും വോളിന്ററി സാമൂഹിക കൂട്ടായ്മകളാണ്. ഏത് സ്ഥലത്തും 12 ആളുകൾ ഒരുമിച്ചു ഈ കൂട്ടായ്മ തുടങ്ങാം. ഒരു ബി സി സി യിൽ കുറഞ്ഞത് 12 പേർ കൂടിയത് 50 പേർ എന്നതാണ് വിചാരം.അമ്പത് പേരിൽ കൂടിയാൽ കൂട്ടായ്മ സ്വഭാവം മാറും എന്നത് കൊണ്ടാണ് അങ്ങനെ നിർദേശിക്കുന്നത്. ബോധിഗഗ്രാമം കമ്മ്യൂണിറ്റി ക്ലബ് എന്ന പുതിയ ആശയം സെപ്റ്റംബർ ഒന്നിന് മുന്നോട്ട് വയ്ക്കുന്നു. സെപ്റ്റംബർ 15 നു വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ ആറുമണി മുതൽ ഏഴര വരെ ഓൺലൈൻ മീറ്റിംഗിൽ ബോധിഗ്രാം കമ്മ്യൂണിറ്റി കളബ് ആശയം ചർച്ചകൾ ചെയ്യും സെപ്റ്റംബർ 16 ശനിയാഴ്ച കേരളത്തിൽ എല്ലായിടത്തുനിന്നുമുള്ള ബോധിഗ്രാം സൗഹൃദവേദിയുടെ സമ്മേളനത്തിൽ ആശയം ചർച്ചകൾ ചെയ്തു അതിന്റ നിയത രൂപവും ഘടനയും കാഴ്ചപ്പാടും പ്രവർത്തന ലക്ഷ്യങ്ങളും രീതികളും തീരുമാനിക്കും. സെപ്റ്റംബർ 17 ഞായറാഴ്ച ആദ്യത്തെ കളബ് കൊല്ലത്തു തുടക്കം കുറിക്കും ബോധിഗ്രാം കമ്മ്യൂണിറ്റി ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ദയവായി ഇൻബോക്സിൽ അറിയിക്കുക.താല്പര്യം ഉള്ളവർ അവരുടെ പേര്, ഫോൺ / വാട്സ്ആപ്പ്, ഈ മെയിൽ എന്നിവ ഇൻബോക്സിൽ അറിയിക്കുക. താല്പര്യം ഉള്ളവർക്ക് ഇവിടെ പ്രതികരിക്കാം

സ്നേഹാദരങ്ങളോടെ

ജെ എസ് ബോധിഗ്രാം