തായ്ലാൻഡ് വിസ്മയങ്ങൾ
തായ്ലൻഡ് മഴക്കാടുകളും പുഴകളും മഴയും മലകളുമൊക്കെ നിറഞ്ഞ മനോഹരമായ രാജ്യമാണ്. ബാങ്കോക്കിൽ നിന്ന് ചിയാങ്മായിലേക്കുള്ള ട്രെയിനിൽ പകൽ സമയത്തുള്ള യാത്രകളിൽ മനം നിറയുന്ന പച്ചപ്പുകളും, സമൃദ്ധമായ കൃഷിയിടങ്ങളും നിറഞ്ഞൊഴുകുന്ന പുഴകളും ആകാശം തൊട്ടു നിൽക്കുന്ന മലകളും മനോഹരമായി ചിരിക്കുന്ന മനുഷ്യരെയും കാണാം.
തായ്ലാൻഡ് എന്നതിന് അർത്ഥം ' മാനവികജനങ്ങളുടെ നാട് എന്നാണ്. യഥാർത്ഥ പേര് കിങ്ഡം ഓഫ് തായ്ലാൻഡ് എന്നാണ്. പക്ഷെ 1949 നു മുമ്പ് ഈ രാജ്യത്തിന്റെ പേര് സയാം എന്നായിരുന്നു. ഏതാണ്ട് രണ്ടായിരം വർഷത്തെ ചരിത്രം. സയാമിന്റ് ചരിത്രം അങ്കോർ സാമ്രാജ്യ ചരിത്രവും ഹിന്ദു - ബുദ്ധ സാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു -ബുദ്ധ - ചൈനീസ് ഭാഷകളുടെയും ഭക്ഷണതിന്റെയും സംസ്കാരത്തിന്റെയും പല തായ് വഴികളുടെ സംഗമാണ് തായ് സംസ്കാരം. അവിടുത്തെ രാജാവിനെ ഇപ്പോഴും രാമ എന്ന സ്ഥാനപ്പേര് ചേർത്താണ് വിളിക്കുന്നത്. രാജാവിനെ വാഴിക്കുന്നത് ഇപ്പോഴും ഹൈന്ദവ ആചാരങ്ങൾ അനുസരിച്ചുള്ള ബ്രാമ്മണ പൂജകളോടെ. ഇതൊക്കെ അങ്കോർ സംസ്കാരത്തിന്റെ ആചാര ശേഷിപ്പുകളാണ്. തായ്ലാൻഡിലെ മാസങ്ങളും ചിങ്ങം, കന്നി, തുലാം.. പോലെ ഇവിടെ ഉപയോഗിക്കുന്ന മലയാള മാസങ്ങൾ. അതു പോലെ അവിടുത്തെ സോങ്ക്രൻ എന്നത് സംക്രമണം ഇവിടെ സംക്രാന്തി. വിഷുവിനു തുല്യമായ പുതു വർഷം അവിടെയും ഉണ്ട്.
സയാമീന്റെ തലസ്ഥാനം ബാങ്കോക്കിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്റർ വടക്കുള്ള ആയുദ്ധിയ (അയോധ്യ ) എന്ന നഗരമാണ്. അവിടെ നിന്ന് ബാങ്കോക്കിലെക്ക് തലസ്ഥാനം മാറ്റിയത് നിരന്തരമായി ബർമ്മ നടത്തിയ യുദ്ധ അക്രമങ്ങളെ തുടർന്നാണ്. ഇപ്പോൾ തായ്ലാൻഡിൽ 93.5% ബുദ്ധമത വിശ്വാസികളാണ്. തായ്ലാന്റിന്റെ തെക്ക് ഭാഗത്തു മലേഷ്യയോടു ചേർന്ന ഭാഗത്തു കൂടുതൽ മുസ്ലിം മത വിശ്വാസികൾ. ജനസംഖ്യ 6.9 കോടി.
തായ്ലാൻഡിൽ ഹിന്ദു -ബുദ്ധ സംസ്കാര വിശ്വാസങ്ങൾ ഇടകലർന്നുള്ള ആചാര അനുഷ്ട്ടാനാങ്ങൾ. ബുദ്ധനോടൊപ്പം ബ്രമ്മ, വിഷ്ണു, മഹേശ്വര വിശ്വാസങ്ങളും പ്രാബലം. ബുധവിഹാരങ്ങളെപോലെ ക്ഷേത്രങ്ങളും അനവധിയുണ്ട്.
തായ്‌ലൻഡ് ഏഷ്യയിൽ ഏറ്റവും കൂടുതൽ ടൂരിസ്റ്റുകൾ സഞ്ചരിക്കുന്ന നാടാണ്. പ്രതിവർഷം ഏതാണ്ട് 3.5 കോടിയോളം വിദേശികൾ തായ്‌ലൻഡിൽ പോകുന്നു.
തായ്ലാൻഡിൽ ആളുകൾ പോകുന്നത് സെക്സ് ടൂറിസത്തിനാണ് എന്നത് തികച്ചു വാസ്തവ വിരുദ്ധമായ വാർപ്പ്മാതൃകയാണ്. ഇങ്ങനെ സെക്ഡ് ടൂറിസം എന്ന ധാരണ വിയറ്റ്നാം യുദ്ധത്തിന്റ ബാക്കി പത്രമാണ്. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനീകർക്ക് റസ്റ്റ് ആൻഡ് റിക്രിയെഷനുവേണ്ടി അവർ പട്ടയയിലും ബാങ്കോക്കിലും പണിത നൈറ്റ് ക്ലബ്കൾ കാരണമാണ് അങ്ങനെയൊരു ഇമേജ് വന്നത്.
എന്നാൽ വാസ്തവം തായ്ലാൻഡ് യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതത്വവും ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളും വൃത്തിയുള്ള പൊതു ടോയ്ലൈറ്റുകളും ഉള്ള രാജ്യമാണ്. താരാതമ്യേന കുറഞ്ഞ ചിലവിൽ മികച്ച ഹോട്ടലുകൾ, വലിയ കൺവൻഷൻ സെന്ററുകൾ, യാത്രചെയ്യാനും വിസ കിട്ടാനമ്മുള്ള എളുപ്പം എന്നതൊക്കയാണ് തായ്ലാൻഡിനെ യാത്രക്കാരുടെ പ്രിയ രാജ്യമാക്കുന്നത്.
തയാലൻഡിൽ ആദ്യമായി ട്രയിൻ സർവീസ് തുടങ്ങിയത് ചുലാലങ്കോൺ രാജാവിന്റെ കാലത്താണ്. അദ്ദേഹതിന്റെ പേരിലാണ് ബാങ്കോക്കിലെ പ്രസ്തമായ ചൂലാലങ്കോൻ യൂണിവേഴ്സിറ്റി.1890 ൽ ആദ്യ ട്രെയിൻ സർവീസ് പുതിയ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 71 കിലോമീറ്റർഅകലെ ആയുദ്ധ്യയിലേക്കായിരിന്നു. ഏതാണ്ട് നൂറു കൊല്ലം മുമ്പ് മുതൽ പുഴവഴിയുള്ള യാത്രകൾ ട്രെയിൻ വഴിയുള്ള യാത്ര പ്രചാരത്തിൽ ആയി.മീറ്റർ ഗേജ് ട്രെയിൻയാത്രയിൽ തായ്ലാൻന്റെ പ്രകൃതി മനോഹാരിത ആസ്വാദിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ്. ബാങ്കോക്കിൽ ചെങ്മായിലേക്ക് നിന്ന് മലയും കാടും പുഴകളും എല്ലാം കണ്ടുള്ളു മനോഹരമായ ട്രെയിൻയാത്രയുടെ ഓർമ്മകൾ ഇന്നുമുള്ളിലുണ്ട്
മേകോംഗ് റയിൽവേ മാർക്കറ്റ് അധവാ ഹൂപ് റോം മാർക്കറ്റ് ടൂറിസ്റ്റുകൾ കൗതകത്തോടെ പോകുന്ന ഇടമാണ്. ബാങ്കോക്കിനു അടുത്തുള്ള സമൂത് സോങ്ക്രം പ്രൊവിൻസിലാണ് മാർക്കറ്റ്. ഇതു മീറ്റർഗേജ് റയിൽവെ ട്രാക്കിൻറ് രണ്ടു വശത്തും റെയിൽ പാളത്തിലമുള്ള ഒരു ചന്തയാണ്. ട്രെയിൻ വരുമ്പോൾ റെയിൽ ട്രാക്കിൽ നിന്ന് സാധന ങ്ങൾ പെട്ടന്ന് മാറ്റും. ഇടുങ്ങിയ ചന്ത തെരുവിലൂടെ ഏതാണ്ട് മുപ്പതു കിലോമീറ്റർ വേഗതിയിൽ പോകുന്നത് കാണാനുള്ള കൗതകത്തിൽ യാത്ര ചെയ്യുന്നവർ ഏറെയും ടുറിസ്റ്റുകൾ.മേകൊങ് റെയിൽവേമാർക്കറ്റ് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ്. ഏതാണ്ട് നൂറുകൊല്ലമായി മേകൊങ് റയിൽവെ ലൈനിലേ മാർക്കറ്റ്. ട്രെയിൻ വരുമ്പോൾ മാർക്കർട്ട് പെട്ടന്ന് രണ്ടു സൈഡിലേക്ക് മാറും. ട്രെയിനിനു മാർക്കറ്റും മാർക്കറ്റിനു പരസ്പരം ശീലമായതിനാൽ അപകടങ്ങൾ ഉണ്ടാകാറില്ല. നാൽപതു കിലോമീറ്ററുള്ള റയിൽ ലൈൻ അദ്യമുണ്ടാക്കിയത് കടലിൽ നിന്നുള്ള ചരക്ക് ഗതാഗതത്തിനാണ്. എന്നാൽ ഇപ്പോൾ അത് ടൂരിസ്റ്റകൾ കൂടുതൽ യാത്ര ചെയ്യുന്ന ട്രെയിൻ. ട്രെയിനിന്റെ ആകർഷണം മാർക്കറ്റും മാർക്കറ്റിന്റ ആകർഷണം ട്രെയിനുമാണ്.
ബാങ്കൊക്കിന്റെ ഹൃദയ ഭാഗത്തുള്ള ഇടുങ്ങിയ തെരുവ് ഒരങ്ങളിൽ കൂടെ മീറ്റർ ഗേജ് ട്രെയിൻ പോകുന്നത് പല പ്രാവശ്യം കൗതക്കൂടെ നോക്കി നിന്നിട്ടുണ്ട്
തായ്ലാൻഡിലെ മനോഹരമായ സ്ഥലമാബ് കാഞ്ചനപുരി. കാഞ്ചന പുരിയിലേ ക്വയ് നദിക്ക് കുറുകെ രണ്ടാം ലോക യുദ്ധ സമയത്തു പട്ടാള തടവുകരെ അടിമ വേല ചെയ്യിച്ചു പണിത തായ് - ബർമ്മ റയിൽ ലൈൻ കുപ്രസിദ്ധമാണ്. ഇതിനെ മരണ റെയിൽ എന്നാണ് അറിയപ്പെടുന്നത്. ജപ്പാൻകാർ യുദ്ധതടവുകാരെ ആഹാരം പോലും കൊടുക്കാതെ പണിത പാലവും റയിൽലൈൻ പണിയിലും മരിച്ചത് 13000 യുദ്ധതടവുകാരാണ്. അത്കൂടാതെ ഏതാണ്ട് 10000 സിവിലിയൻപണിക്കാരും മരിച്ചു.
ഇതിനെ ആധാരമാക്കിയാണ് ഡേവിഡ് ലീനിന്റ പ്രശസ്ത സിനിമ ബ്രിഡ്ജ് ഓവർ റിവർ ക്വായ് 1957 ൽ വന്നതോടെ കാഞ്ചനപുരി ലോകം പ്രശസ്തമായി. ഏഴു ഓസ്‌ക്കാർ നേടിയ ഏറ്റവും പ്രശസ്ഥ വാർ ഫിലിം വന്നു കഴിഞ്ഞു കാഞ്ചനപുരി റെയിൽ പാലവും റയിൽവെ സ്റ്റേഷനും അതിന് അടുത്തുള്ള മ്യൂസിയ്വും തായ്‌ലൻഡിലെ ടൂറിസം കേന്ദ്രമായി.
പലരും കരുതുന്നത് പോലെ ബാങ്കോക്കും പട്ടയയും ഒന്നും അല്ല തായ്ലാൻഡ്. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളും പുഴകളും മഴകാടുകളും പൂഞ്ചോലകളും മലകളുമൊക്കെയുള്ള പ്രകൃതിയാൽ അനുഗ്രഹീത രാജ്യം. ക്രബിയിലേ തെളിമയുള്ള ഉൾകടൽ, ചെറു ദ്വീപുകൾ അങ്ങനെ ഒരുപാട് വിസ്മയങ്ങൾ നിറഞ്ഞ ഭൂമി.
എവിടെയും ബസ്സിൽ യാത്ര ചെയ്യാം. എല്ലായിടത്തും വൃത്തിയുള്ള ടോയ്ലറ്റ്. മര്യാദയോടെ പെരുമാറുന്ന നാട്ടുകാർ. വൈവിദ്ധ്യപൂർണമായ ഭക്ഷണം എന്നതൊക്കെയാണ് എനിക്ക് യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ട്ടമുള്ള രാജ്യമാക്കിയത്.
ജെ എസ് അടൂർ
പിൻകുറിപ്പ് : മലയാള മനോരമ ട്രാവലറിൽ ഇതു പ്രസിദ്ധീകരിച്ചിരുന്നു