എന്താണ് വിന്നിംഗ് പൊളിറ്റിക്കൽ നരേറ്റിവ്?
തിരെഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിൽ വിജയിക്കുന്നത് അതാതു കാലത്തിനനുയോജ്യമായ നരേറ്റിവ് ഉളവാക്കി അതു പൊതു ധാരണയും കോമൺസെൻസുമാക്കുന്നത് കൊണ്ടാണ്.
പലപ്പോഴും പാർട്ടി ഭാരവാഹികളും അംഗങ്ങളും എല്ലാം കൂടി ഒരു സമൂഹത്തിൽ വളരെ ചെറിയ ശതമാനം മാത്രമേയുള്ളൂ. അനുഭാവികളും. ഏതാണ്ട് 85 % വരുന്ന സാധാരണക്കാർ പ്രത്യേകിച്ച് ഒരു പാർട്ടിയുടെയും അനുഭാവികളോ സ്ഥിരം വോട്ടഴസോ അല്ല അവർ വോട്ട് കൊടുക്കന്നത് അവർക്ക് ഇഷ്ട്ടമായ ഒരു പൊളിറ്റിക്കൽ നരേറ്റിവിനാണ്.
പൊളിറ്റിക്ക ൽ നരേറ്റിവ് ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ അല്ല നിർമ്മിക്കുന്നത്. അതു നിരന്തരം ഫോക്ക്സ് ചെയ്തുള്ള ഒരേ മെസ്സേജ് ഉള്ള കഥ പറച്ചിലാണ്. ഒരേ മെസേജ് തന്നെ പല രീതിയിലും വാക്കുകൾ കൊണ്ടും ഇമേജുകൾ കൊണ്ടും പറയുന്നതാണ്. പൊളിറ്റികൽ നരേറ്റിവിന് പൊളിറ്റിക്കൽ ഇമേജിനേഷൻ വേണം.
പൊളിറ്റിക്കൽ ഇമാജിനേഷന് അതാതു സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളും പൾസും അറിയണം.
ഗാന്ധിജി കൊണ്ഗ്രെസ്സ് നേതൃത്വത്തിലെക്ക് വരുന്നതിനു മുമ്പ് ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അഞ്ചു വർഷം സഞ്ചരിച്ചു. അതിന്റ അടിസ്ഥാനത്തിൽ അദ്ദേഹം കോൺഗ്രെസ്സിനും ഇന്ത്യക്കും ഒരു പുതിയ പൊളിറ്റിക്കൽ ഇമേജിനെഷനും നരേറ്റിവും നൽകിയത് കൊണ്ടാണ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ജനകീയമായതു.
അതു പോലെ പ്രധാനമാണ് ഒരു പാർട്ടിയുടെ നരേറ്റിവ് പ്രൊ- ആക്ടിവ് (proactive )ആണോ. റിയാക്റ്റിവ്( reactive )ആണോ എന്നത്. കൂടുതൽ റി ആക്റ്റീവ് നരേറ്റിവ് കൊണ്ടു ആദ്യം ജനങ്ങളെ ആകർഷിക്കാം എങ്കിലും അതു വച്ചു വോട്ട് വീഴില്ല.
ജനങ്ങൾക്ക് വേണ്ടത് വിമർശനം മാത്രം അല്ല. ജനങ്ങൾക്ക് വേണ്ടത് പുതിയ സ്വപ്നങ്ങളാണ്. പുതിയ പൊളിറ്റിക്കൽ ഇമാജിനേഷനാണ് പുതിയ തുടക്കങ്ങളാണ്. പുതിയ നരേറ്റിവ് ആണ്.
ഇന്ത്യയിൽ 35 വയസിൽ താഴെയുള്ളവർ ജന സംഖ്യയുടെ 65% മാണ്. അവരിൽ ഭൂരിപക്ഷത്തിനും പഴയ ചരിത്രങ്ങളെക്കാൾ പുതിയ നാളെകളെകുറിച്ചാണ് അറിയണ്ടത്. അവരിൽ ഭൂരിപക്ഷത്തിനും സവർക്കരും ഗാന്ധിയും തമ്മിൽ ഉള്ള വെത്യാസം പോലും അറിയാൻ വഴിയില്ല. സവർക്കർ എന്ത് പറഞ്ഞു എന്നതിൽ ഉപരി ഏറ്റവും കൂടുതൽ കാലം കാല പാനിജയിലിൽ കിടന്നു എന്ന കഥ പറച്ചിൽ ആയിരിക്കും അവർ ശ്രദ്ധിക്കുക (framing the storyline ). കാരണം 35 വയസിൽ താഴെ ഉള്ളവർ ഡിജിറ്റൽ ജനറേഷനാണ്. അവരിൽ ബഹു ഭൂരിപക്ഷവും ചരിത്രം ചികഞ്ഞു നോക്കി പല പുസ്തകങ്ങൾ വായിക്കാനുള്ള സാധ്യത കുറവ്. അറ്റെൻഷൻ സ്പാൻ കുറവ്.
അവരുടെ പ്രതീക്ഷകളും പ്രശ്നങ്ങളും വേറെയാണ്. അവരുടെ പ്രശ്നം സവർക്കരോ അദാനിയോ അംബാനിയോ അല്ല.
അവരുടെ പ്രതീക്ഷകൾക്ക് ഒത്ത നരേറ്റിവ് വളർത്താനുള്ള ഇച്ചാശക്തി വേണം. ഇമേജിനേഷൻ വേണം. പൊളിറ്റിക്കൽ നരേറ്റിവ് വേണം.
ഒരാളോ ഒരു രാഷ്ട്രീയ പാർട്ടിയോ പഴയ ഭൂതകാല കുളിരിനെകുറിച്ച് കൂടുതൽ പറയുകയും ഭാവിയെകുറിച്ച് കുറച്ചു പറയുകയും ചെയ്താൽ അതു കാലഹരണപ്പെടും.
പൊളിറ്റിക്കൽ ഇമേജിനേഷന് ജനങ്ങളുടെ പൾസ് അടുത്ത് അറിയാവുന്ന നേതാക്കൾ മാത്രം പോരാ ഒരു നല്ല ബ്രയിൻ ട്രസ്റ്റ് വേണം. ബ്രയിൻ ട്രസ്സ്റ്റ് കാര്യങ്ങൾ പഠിച്ചു സ്വാതന്ത്ര്യമായി ചിന്തിക്കാനും പറയാനും പ്രാപ്തി ഉള്ളവർ ആയിരിക്കണം. അവർ ഒരിക്കലും ആരുടെയും ശിങ്കിടിയോ കാര്യസ്ഥരോ ആയിരിക്കില്ല. ഉള്ളിൽ നിന്ന് അടിസ്ഥാന വിമർശനതിന് ഇടം ഇല്ലെങ്കിൽ അതു പുരപ്പുറത്തു നിന്നാകും.
പൊളിറ്റിക്കൽ ഇമേജ്നേഷനും സംഘടന ശക്തിയും സാമ്പത്തിക പ്രാപ്തിയും ഒത്തൊരുമയുള്ള നേതൃത്വവും കില്ലർ ഇൻസ്റ്റീൻക്ട് എല്ലാം കൂടിയുള്ള വിന്നിംഗ് നരേറ്റിവിനാണ് 80% ആളുകളും വോട്ട് ചെയ്യുന്നത്. അടിസ്ഥാന തലത്തിലുംഎല്ലായിടത്തും.
ഓരോ രാഷ്ട്രീയ നരേട്ടിവും ഒരു തരം കഥ പറച്ചിലാണ്. കഥയും തിരക്കഥയും ഇല്ലെങ്കിൽ എത്ര നല്ല സംവിധായകൻ ആണെങ്കിലും പടം പൊട്ടും. എത്ര നല്ല തുടക്കം ആണെങ്കിലും ക്‌ളയിമാക്സ് ശരിയായില്ലെങ്കിൽ പടം പൊട്ടും.
എനിക്ക് ഇഷ്ട്ടപെട്ട പടം അല്ല ഉണ്ടാകേണ്ടത്. പേക്ഷകർക്ക് ഇഷ്ട്ടപെട്ട പടം. ചിലപ്പോൾ അവറേജ് പടം പോലും നായകനും അഭിനേതാക്കളും മാർക്കറ്റിംഗ് കൊണ്ടു പിടിച്ചു കയറും.
പഴയ പ്രേം നസീർ ഷീല പടങ്ങൾ ഒന്നും 35 വയസ്സിന് താഴെ ഉള്ളവരിൽ ക്ലച്ചു പിടിക്കില്ല. അതു കൊണ്ടാണ് കമ്മ്യൂണിസ്റ് പാർട്ടികൾ പോലും മാർക്സ് എൻഗൽസ്, ലെനിന് ത്രിമൂർത്തി വിപ്ലവം നരേറ്റിവ് ഒക്കെ വിട്ടു, വികസന നായക നരേറ്റിവ് ഇറക്കിയത്.
കാലം മാറുന്നത് അനുസരിച്ചു പുതിയ നരേറ്റിവ് ഉണ്ടാക്കാനുള്ള വിമുഖതയാണ് ഒരിക്കൽ ഏറ്റവും വലിയ കോർപ്പെറേറ്റ് ആയിരുന്ന കോഡാക്ക് കമ്പിനിയെയും റെമിങ്‌ടണെയും ഹിന്ദുസ്ഥാൻ മോട്ടോഴ്സിനെയും തീർത്തത്തത്.
ചരിത്രം പഠിക്കേണ്ടത് പാഠം ഉൾകൊണ്ട് പുതിയ ചരിത്രം നിർമിക്കാനാകണം
ജെ എസ് അടൂർ