ലൈഫ് സ്കിൽസ്
ലോക ആരോഗ്യ സംഘടന ലൈഫ് സ്കിൽ ഒരൊറ്റ വാചകത്തിൽ നിർവചിക്കുന്നത് ഇങ്ങനെ:
'The abilities for adaptive and positive behaviour that enable individuals to deal effectively with the demands and challenges of everyday life.'
നമ്മൾ കുട്ടികൾ ജനിച്ചു മൂന്നു വർഷങ്ങൾ കഴിയുന്നതോട് കൂടി പ്രീ സ്‌കൂൽ തൊട്ട് ഒരു വിദ്യാഭ്യാസ റയിലിൽ കുട്ടികളെ കയറ്റി വിടും. അതു നിയതമായ ഒരു ദിശയിൽ സഞ്ചരിക്കുന്നു. അവിടെയും ഇവിടെയും സ്റ്റേഷൻ മാറി വേറെ വണ്ടിയിൽ കയറി പഠനം കഴിച്ചു ലേബർ / പ്രൊഫഷനൽ മാർകെറ്റിൽ കയറി പുതിയ മത്സര രംഗത്ത് എത്തുന്നു.
ഇതൊക്കെ സർവ്വ സാധാരണ രീതിയാണ്.
പലപ്പോഴും പരീക്ഷയിൽ എല്ലാം ഒന്നാം സ്ഥാനം വാങ്ങി വിജയിച്ചു പലർക്കും കുറവായ ഒന്നാണ് ലൈഫ് സ്കിൽസ്.
വളരെ പ്രോട്ടേക്കട്ടെഡ് സാഹചര്യത്തിൽ മാത്രംഒരു കമ്ഫെറ്റ് സോണിൽ മാത്രം ജീവിച്ചവർ പലപ്പോഴും എന്തെങ്കിലും ചെറിയ വെല്ലുവിളികളോ പ്രതിസന്ധികളോ വരുമ്പോൾ പോലും പതറി തീരുമാനം പോലും എടുക്കാൻ ശേഷി ഇല്ലാത്ത അവസ്ഥയുണ്ടാകും.
അതു പോലെയുള്ള പ്രശ്നമാണ് expectation gap. എല്ലാ നല്ല മാർക്കും വാങ്ങി വിജയിച്ചവർ അവർ പ്രതീക്ഷിച്ച ജോലിയോ, ശമ്പളമൊ, സ്റ്റാറ്റസോ കിട്ടിയില്ലങ്കിൽ നിരാശരായി എന്ത് ചെയ്യാൻ അറിയാത്ത അവസ്ഥ. സിവിൽ സർവീസ് എന്ന ഒരൊറ്റ സ്വപ്നവുമായി നടന്നു അതു പല പ്രാവശ്യം എഴുതി കിട്ടാതെ വരുന്നവരിൽ പലരും അതു കിട്ടിയവരെക്കാൾ വിവിധ കഴിവുകൾ ഉള്ളവരായിരിക്കും. പക്ഷെ സ്വന്തം കഴിവുകൾ പോലും തിരിച്ചറിഞ്ഞു വേറെ മാർഗങ്ങൾ തേടാൻ പലപ്പോഴും കഴിയില്ല.
എല്ലാത്തിനും ഒന്നാം സ്ഥാനത്തു എത്തി ഐ ഐ ടി യിലോ അതുപോലുള്ളടത്തോ പോയി ഒന്നാം സ്ഥാനം കിട്ടാതെ വരുമ്പോൾ നിരാശയിൽ എത്തുന്നവർ.
ലൈഫ് സ്കിൽ എന്നതിന് പല മാനങ്ങൾ ഉണ്ട്. അതിൽ ഒന്ന് മനസ്‌ഥിതിയാണ്. എങ്ങനെ ചിന്തിക്കുന്നു എങ്ങനെ പ്രശ്നങ്ങളെ പരിഹരിക്കുന്നു. എങ്ങനെ സ്വയം തീരുമാനം എടുക്കുന്നു. എങ്ങനെ റിസ്ക് എടുക്കുന്നു. എങ്ങനെ പ്രതിസന്ധികളെ നേരിടുന്നു. എന്നൊക്കയുള്ള ശേഷിയും അതിൽ നിന്നുള്ള ആത്മവിശ്വാസവും ആത്മ ധൈര്യവുമാണ്. മറ്റുള്ളവർ എന്ത് പറയുന്നു എന്ത് ചിന്തിക്കുന്നു എന്നതിൽ ഉപരി സ്വയം ചിന്തിക്കാനുള്ള കഴിവ്.
ഞാൻ കേരളത്തിൽ ഇന്റെൺഷിപ് തുടങ്ങിയപ്പോൾ വളരെ മിടുക്കരായ മൂന്നു പെർ കൂടെ കൂടി. എന്റെ ഓഫീസിൽ ഭക്ഷണം അവിടെ തന്നെ ഞങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഓഫീസ് ക്ളീൻ ചെയ്യുന്നതും ഞങ്ങൾ തന്നെ. വീട്ടിൽ ഒന്നും ചെയ്തു ശീലിച്ചിട്ടില്ലാത്തവർ ആയതു കൊണ്ടു അവർക്ക് ആദ്യമായുള്ള അനുഭവമായിരുന്നു. പക്ഷെ ഞാനും കൂടി കൂടി എല്ലാത്തിനും. വെജിറ്റബിൾ എങ്ങനെ കട്ട് ചെയ്യണം എന്ന് അറിയാത്തവർ ആ ഇന്റൺഷിപ്പ് കഴിഞ്ഞതൊടു കൂടി പാചകം ചെയ്യാനും കക്കൂസ് ക്ളീനാക്കാനും ഒക്കെ പഠിച്ചു. പാചകം അത്യാവശ്യം അറിഞ്ഞിരിക്കണ്ട ലൈഫ് സ്കിൽ.
ഉപരി മധ്യവർഗ്ഗത്തിൽ പെട്ട പലപ്പോഴും സ്വന്തം വസ്ത്രം കഴുകി തേക്കാൻ പലർക്കും. അറിയില്ല. ജീവിതത്തിൽ അത്യാവശ്യം വെണ്ട ലൈഫ് സ്കിൽ
പലപ്പോഴും ഏതാണ് ശരിയായ വഴി ഏതാണ് തെറ്റ് എന്നറിയാതെ അപ്പോൾ ഉള്ള പിയർ ഗ്രൂപ്പിൽ പെട്ട് ആ വഴിയേ പോകുന്നവർ. ഇരുപത്തി അഞ്ചു വയസ്സ് വരെ മദ്യപിക്കാത്ത കമ്പിനിക്ക് വേണ്ടി സ്മാൾ അടിച്ചു അഞ്ചു കൊല്ലം കഴിയുമ്പോൾ മുഴുക്കൂടിയൻ ആകുന്നു അവസ്ഥ.
ഏറ്റവും നന്നായി പഠിച്ചു എന്നും ഒന്നാമനായ ഒരാൾ ഒരു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടാതെ വന്നപ്പോൾ വിഷമം മാറ്റാൻ കുടി തുടങ്ങി. പിന്നെ നിർത്താൻ പ്രയാസമായി.
വിജയിക്കുവാൻ മാത്രം അല്ല നമ്മൾ കുട്ടികളെ ശീലിപ്പിക്കണ്ടത്. പരാജയപ്പെടുവാനും ശീലിക്കണം.
യഥാർത്ഥത്തിൽ നീന്തു പഠിക്കേണ്ടത് ഒരു ലൈഫ് സ്കിൽ ആണ്.
അതുപോലെ പഠിക്കണ്ടേതാണു പൈസ എങ്ങനെ ഉപയോഗിക്കണം എന്നതും. വരവ് അറിഞ്ഞു ചിലവാക്കുന്നതും. ശമ്പളം കിട്ടി അടിച്ചു പൊളിച്ചു പിന്നെ കടം വാങ്ങി ജീവിക്കുന്നവർ ഒരുപാട് ഉണ്ട്. അങ്ങനെയുള്ള പലരെ യും അറിയാം.
എങ്ങനെയാണ് സമയം ഉപയോഗിക്കണ്ടത് എന്നത് ശീലിക്കേണ്ടതാണ്.
ഞങ്ങൾ ഒക്കെ ലൈഫ് സ്കിൽ പഠിച്ചത് കർഷക കുടുംബത്തിൽ എല്ലാം ചെയ്തു ശീലിച്ചാണ്. പഠിത്തം അതിന്റ കൂടെ പോകുന്ന ഒന്നാണ്. കൂട്ടുകാരുമൊത്തു മീൻ പിടിച്ചും തെങ്ങിലും മാവിലും പറങ്കിമാവിലും കയറി. ഇടക്ക് താഴെ വീണു. സൈക്കിൾ ചവുട്ടി. ഇടക്ക് വീണു. ഒക്കെ അതൊക്കെ ശീലമായി. വട്ടു കളിച്ചും. പന്ത് കളിച്ചും മൊക്കെ മറ്റുള്ളവരോട് ഇടപെടാൻ ശീലിച്ചു
ഇപ്പോൾ ആവാസ വ്യവസ്ഥ മാറി. വീടിന് ചുറ്റും മതിലായി. തൊട്ട് അയൽപാക്കത്തുള്ളവരെപോലും അറിയില്ല. ഫ്ലാറ്റ് ആവാസ വ്യവസ്ഥയുടെ രീതി വേറെ. ഇന്ന് പലപ്പോഴും കുട്ടികൾ ഓവർ പ്രൊട്ടക്റ്റഡ് ആയതു കൊണ്ടു സ്കൂളിൽ കൊണ്ടു പോയി കൊണ്ടു വരുന്നതും പ്രായം ആയാൽ പോലും അവരെ പരിരക്ഷിച്ചു പഠനം ജോലി മാത്രം ശ്രദ്ധിക്കുമ്പോൾ പലപ്പോഴും പലർക്കും നഷ്ടമാകുന്നത് ലൈഫ് സ്കില്ലാണ്.
അതു കൊണ്ടു മൂന്നു വയസ്സ് മുതൽ ഔപചാരിക വിദ്യാഭ്യാസം പോലെ പ്രധാനമാണ് സിവിക് സെൻസ്, ഫിസിക്കൽ ആൻഡ് മെന്റൽ റെസിലിയൻസ്. ഹൗസ് കീപ്പിംഗ് സ്കിൽ. പണം കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി. പ്രതിസന്ധികളെ നേരിടാനുള്ള ത്രാണി. മൂല്യ വ്യവസ്ഥ. സ്വന്തമായി ഏത് അവസ്ഥയിലും ജീവിക്കുവാൻ ആവശ്യമുള്ള സ്കിൽ.ഒന്നിലും അഡിക് റ്റാകാത്ത മനസാനിധ്യം . പരാജയത്തിൽ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തു.അതു പോലെ സ്വന്തം ജീവിത പങ്കാളിയുമായും മറ്റുള്ളവരുമായി ബന്ധങ്ങൾ നിലനിർത്താനുള്ള ശേഷി. ക്ഷമ ശീലം.
പണ്ട് ഒരു വീട്ടിൽ നാലും അഞ്ചും കുട്ടികൾ ഉണ്ടാകും. അതു കൊണ്ട് തന്നെ മുറി തൊട്ട് എല്ലാം പങ്കു വച്ചു ഷെയർ ആൻഡ് കെയർ ചെയ്യാൻ ശീലിക്കും. ഇണങ്ങിയും പിണങ്ങിയും പരസ്പരം സംശയങ്ങൾ തീർക്കും. പരിമിതികൾക്കുള്ളിൽ ജീവിക്കാൻ പഠിക്കും. സങ്കടം പറയും.
ഇപ്പോൾ ഒരു വീട്ടിൽ ഒരു കുട്ടി. അല്ലെങ്കിൽ രണ്ട്. ഒന്നും പങ്കു വച്ചു ശീലിക്കാൻ അവസരം ഇല്ല. കുട്ടികൾ ചോദിക്കുന്നത് എന്തും കൊടുക്കും. No കേട്ട് ശീലിച്ചിട്ടില്ലങ്കിൽ പിന്നീട് ജീവിതത്തിൽ ഒരു പാട് ' No' വരുമ്പോൾ പലർക്കും താങ്ങാൻ സാധിക്കില്ല. സങ്കടം പോലും ആരോടും പങ്കു വച്ചില്ലങ്കിൽ അതു സ്വയം ആധിയാകും.
എല്ലാം പെട്ടന്ന് ഉണ്ടാകുന്നത് അല്ല. അത് ചെറുപ്പത്തിലേ കുട്ടികൾക്ക് ശീലിക്കാൻ അവസരമൊരുക്കുക എന്നത് പ്രധാനം
ജെ എസ് അടൂർ