ആയുധ- ആണധികാരങ്ങളുടെ യുദ്ധ നിഷ്ടൂരതകൾ
എല്ലാ യുദ്ധങ്ങളും അധികാര-ആയുധ താല്പര്യങ്ങൾ നടത്തുന്ന അശ്ലീല ദുരന്തങ്ങളാണ്. പലപ്പോഴും അധികാരത്തിന്റെ രാജാക്കന്മാരാണ് അതിരുകൾ നിർണ്ണയിച്ചു അവിടെയുള്ള ആളുകൾക്ക് ' സുരക്ഷ' വാഗ്ദാനം ചെയ്തു ലോയൽറ്റിയും പ്രൊട്ടക്ഷൻ മണി, (നികുതി )യൊക്കെ നിർബന്ധപൂർവ്വം വാങ്ങി ' രാജ്യ സ്നേഹികളാക്കി ' യുദ്ധം ചെയ്യിക്കും.
എല്ലാ യുദ്ധങ്ങളിലും മരണവും ദുരന്തങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നത് സാധാരണക്കാരാണ്. യുദ്ധം നടത്തുന്നവരും അതിനു വഴിയൊരുക്കുന്നവരും നായകരല്ല. അവരാണ് വില്ലന്മാർ. അധികാരത്തിലും ആയുധ ബലത്തിലും അഭിരമിച്ചു കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃത മനുഷ്യന്റെ അക്രമ ത്വരയാണ്. അതിൽ ' സിവിലിസേഷൻ എന്നൊക്ക പറയുന്നത് ഒരു വലിയ പരിധി വരെ യുദ്ധങ്ങൾ മമ്മിഫൈചെയ്തു പേടകങ്ങളിലെ ചിത്രപണികളും മിനുക്കപണികളുമോക്കയാണ്
അധികാര രാജാക്കൻമാരുടെ ബലതന്ത്രത്തിൽ ' ധൈര്യ ശാലികൾ ' ആകുന്നവരാണ് യുദ്ധത്തിൽ ' വീരമൃത്യു ' വരിക്കുന്നത് എന്നാണ് അധികാരികളും അവരുടെ മാസ്സ് മീഡിയയും നമ്മെ പഠിപ്പിച്ചിരിക്കുന്ന കൺഫെമിസ്റ്റ് മനസ്ഥിതി.
അങ്ങനെയാണ് അലക്സൺഡറും അശോകനും സീസറും കോൺസ്റ്റയിന്റെനും അക്ബറും ഒക്കെ പിന്നീട് 'ഗ്രേറ്റ് ' എന്ന് അധികാരത്തിന്റെ ചരിത്രകാരന്മാർ വാഴ്ത്തിയത് അവരുടെ എല്ലാം അധികാരങ്ങൾ ലക്ഷകണക്കിന് ആളുകളുടെ ചോരപ്പുഴയിൽ നിന്നുരുവായ ദുരന്ത പൂരിത അധികാര ചരിത്രമാണ്.
ഏഴാം നൂറ്റാണ്ട് മുതൽ തുടങ്ങിയ ജിഹാദുകളും 13 നൂറ്റാണ്ടിലെ മംഗോളിയൻ അക്രമങ്ങളും എല്ലാം അധികാര-ആയുധ ബലത്തിൽ മനുഷ്യരെ കൊന്നും ബലാൽസംഗം ചെയ്തുമൊക്കെയുള്ള ആണധികാരത്തിന്റെ തേരോട്ടങ്ങളായിരുന്നു.ആയുധ ബലത്തിന്റ നിഷ്ടൂരതിയി ലുള്ള ആണധികരം ദുരന്തഭൂമികളാണ് ബാക്കി വച്ചത്.
കോളനിവൽക്കരണവും എല്ലാവിധ സാമ്രാജ്യ അധികാര ആർത്തികളും മനുഷ്യരെ കൊന്നു തിന്നു തിമിർത്ത അധികാരത്തിന്റ ദുർമേദസ്സുകളാണ്. അവർ അധികാരത്തിൽ പിടിച്ചു നിൽക്കുന്നത് അവിടെ അവിടെയുള്ള മനുഷ്യരെ അരക്ഷിതരാക്കി ആയുധബലത്തിൽ 'സുരക്ഷ' യും സമാധാനവും സമ്പത്തും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്താണ്. അന്നും. ഇന്നും. എന്നും.
ഒന്നും രണ്ടും ലോക മഹായുദ്ധ ങ്ങൾ കൊന്നൊടുക്കിയത് കൂടുതൽ സാധാരണ മനുഷ്യരെ ആയിരുന്നു. അഭയാർത്ഥികളായി യൂറോപ്പിൽ നിന്ന് പലായനം ചെയ്തു അമേരിക്കയിൽ എത്തിയവർ പിന്നീട് ആയുധ ബലത്തിന്റ സാമ്രാജ്യമോഹങ്ങളിൽ എല്ലായിടത്തും യുദ്ധ നിഷ്ടൂര കൊലവെറി ദുരന്ത ങ്ങളിൽ കോടികണക്കിന് ആളുകളെ അഭയാർത്ഥികളക്കിയത് ചരിത്രത്തിന്റെ ക്രൂര ഐറണി കളിൽ ഒന്നാണ്.
ജനായത്തവും സുരക്ഷയും സ്വാതന്ത്ര്യവും സമ്പത്തുമൊക്കെ അമേരിക്കയിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ട് ഹിരോഷിമയിലും നാഗസാക്കിയിലും പതിനായിരകണക്കിന് നിരപരാധികളെ ആറ്റം ബോംബിട്ട് കൊന്നൊടുക്കിയ ചരിത്രം ചോരകൊണ്ടു മനുഷ്യ മാംസം കൊണ്ടും ആയുധ ബലത്തിൽ പടുത്തുയർത്തിയ കപട അധികാര ധാരകളാണ്.
കമ്മ്യുണിസത്തിന്റെ പേരിൽ ലക്ഷകണക്കിന് ആളുകളെ കൊന്നതും അധികാര-ആയുധ ബലത്തിന്റെ നിഷ്ട്ടൂരതയിൽ സമത്വ സുന്ദര സോഷ്യലിസിറ്റ് സ്വർഗം വാഗ്ദാനം ചെയ്ത ആണധികാര ഏകാധിപതികളുടെ കൊല വെറികളുടെ രതിമൂർച്ചകളായിരുന്നു.
ദുരന്ത പൂരിത യുദ്ധങ്ങളിലും സമാധാനം വാഗ്ദാനം ചെയ്താണ് എല്ലാം അധികാര രൂപങ്ങളും സാധുത നേടിയതും നേടുന്നതും. തങ്ങൾ തങ്ങൾക്ക് വേണ്ടിയല്ല സർവലോക അധികാരത്തിന്റെ ഉറവിടമായ ദൈവത്തിന്റെ പേരിലും ദൈവത്തിന് വേണ്ടിയാണെന്നും പറഞ്ഞു സാധുത കാരണങ്ങൾ നിരത്തിയാണ് ഇരുനൂറ്റി അമ്പത് കൊല്ലത്തിൽ അധികം ക്രൂസേഡുകളിൽ ലക്ഷങ്ങളെ കൊന്നു തിന്നാണ് മാതാധികാരം ചരിത്രത്തിൽ ആടി തിമിർത്തു ഭൂഷണിച്ചത്.
ആണധികാരത്തിന്റെ ആയുധ ബലങ്ങളിൽ സാധുത സ്ഥാപിച്ചാണ് പുരോഹിത വർഗ്ഗത്തിന്റെ മാതാധികാരവും രാഷ്ട്രീയ അധികാരത്തിന്റെ ചക്രവർത്തിമാരും പരസ്പര പൂരകങ്ങളായത്.
മനുഷ്യരെ നിരന്തര അരക്ഷിതരാക്കി മരണഭീതിയിൽ സുരക്ഷയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്താണ് നമ്മളെ അടക്കി ഭരിച്ചു ' മത സത്വ' വാദികളും രാജ്യ സ്നേഹികളുമൊക്കെയാക്കി അധികാരത്തിന്റെ അർമാദങ്ങൾക്ക് സാധുത നേടി നമ്മെ ഭരിക്കുന്നത്.
യുദ്ധങ്ങൾ ഉണ്ടാക്കുന്നവരും യുദ്ധങ്ങൾക്ക് വഴി തെളിയിക്കുന്നവരും നായകരല്ല. പൂട്ടിനും സെലൻസിക്കിയും നായകരല്ല. രണ്ട് മുട്ടനാടുകളെ അടിപ്പിച്ചു ചോരകുടിക്കാൻ മോഹിക്കുന്ന സമ്രാജ്യ യുദ്ധ ചോര കൊതിയന്മാരായ ചെന്നായകൾ ചരിത്രത്തിലെ വില്ലന്മാർ തന്നെയാണ്. അവരൊക്കെ സമാധാനത്തിന്റെ മാടപ്രാവുകളല്ല.
യുദ്ധങ്ങൾ ഇന്ന് ആയുധ ബലത്തിൽ മാത്രമല്ല. വിവര വിരേചനത്തിലൂടെയുള്ള മസ്തിഷ്ക പ്രഷാളനങ്ങളും യുദ്ധങ്ങളുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ പ്രോപ്പഗണ്ട യുദ്ധങ്ങളുടെ ഭാഗമായി വരുന്ന വാർത്തകളിലെ വസ്തുത ഫിൽറ്റെഡായി വരുന്നതാണ്. യുദ്ധങ്ങളിലെ ' വസ്തുതകൾ ' ആരു എന്ത് എവിടെ എങ്ങനെ വായിക്കുന്നു എന്നനുസരിച്ചു മാറി മറയും.
യുദ്ധങ്ങൾ ശവ ശരീരങ്ങളും മുറിവേറ്റരും അഭയാർത്ഥികളെയും സൃഷ്ടിച്ചു ആയുധ ചന്തകൾക്ക് ലാഭം കൂട്ടുന്ന ചോരകാലങ്ങളുടെ ബിസിനസാണ്. ഇപ്പോൾ നടക്കുന്ന യുദ്ധവും അതിൽ നിന്നും വിഭിന്നമല്ല.
കൂടുതൽ ദുരന്തപൂരിത മാക്കാതെ യുദ്ധം അവസാനിക്കട്ടെ എന്ന പ്രത്യയാശയിൽ ജീവിക്കാനെ സാധാരണക്കാരായ നമ്മൾക്ക് സാധിക്കുകയുള്ള.
ജെ എസ് അടൂർ
റീപോസ്റ്റ്