എന്തിനാണ് പഠിക്കുന്നത്?
കേരളത്തിലും ഒരു പരിധിവരെ ഇന്ത്യയിലും മധ്യവർഗ്ഗത്തിന്റ ഏറ്റവും വലിയ പ്രീ ഒക്കുപെഷനാണ് കുട്ടികളുടെ വിദ്യാഭ്യാസവും കരിയറും. കുട്ടികൾ സ്കൂളിൽ പ്രീ പ്രൈമറിയിലോ പ്രൈമറി സ്കൂളിലോ ചേരുമ്പോൾ തുടങ്ങുന്ന മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തഭാരം വിദ്യാഭ്യാസകഴിഞ്ഞു കരിയറിലേക്കും കല്യാണത്തിലേക്കുമൊക്കെയാകും.
ഇതിൽ കുഴപ്പം ഉണ്ടെന്നല്ല പറഞ്ഞത്. പക്ഷെ അത് ഒരു പരിധിയിൽ കൂടിയാൽ അത് കുട്ടികൾക്കും മാതാപിതാക്കൾക്കും റിലാക്സ് ചെയ്തു ജീവിക്കാനോ, സർഗാത്മകമായി ചിന്തിക്കനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള സാധ്യതകൾ കുറയ്ക്കുകയോ ഇല്ലതാക്കുകയോ ചെയ്യുന്നു. കുട്ടികൾക്ക് പാഠപുസ്തകത്തിനു മാർക്ക് ഓട്ട മത്സരത്തിനും അപ്പുറമുള്ള കളിച്ചും ചിരിച്ചും സാമൂഹികവൽക്കരണമുള്ള കുട്ടി കാലം പലപ്പോഴും നഷ്ട്ടമാകും.
പിള്ളേരുടെ പരീക്ഷ അടുത്താൽ പിള്ളേരെകാട്ടിൽ ടെൻഷൻ അച്ചനും അമ്മക്കുമായിരിക്കും. പ്രത്യേകിച്ച് അമ്മമാർക്ക്.പലപ്പോഴും കുട്ടിയോ കുട്ടികളോ പത്തിലോ പന്ത്രണ്ടിലോ എത്തിയാൽ ലീവ് എടുത്തു അവരുടെ കൂടെ ഇരിക്കുന്നവരെ കണ്ടിട്ടുണ്ട്.
സ്പൂൺ ഫീഡിങ്ങിൽ മാത്രം വളർന്നവർക്ക് അതില്ലങ്കിൽ പലപ്പോഴും ഒറ്റക്ക് സ്വയം തിരെഞ്ഞെടുപ്പുകൾ എടുക്കാനുള്ള ശേഷി നഷ്ടപ്പെടും.
ചില പേരെന്റ്സിന് പത്താംക്ലാസ് കഴിഞ്ഞാൽ പിന്നെ അവരുടെ ഉപരി പഠനത്തെകുറിച്ചുള്ള വേവലാതി. പലപ്പോഴും ഒരു കുട്ടിക്ക് എന്ത് പഠിക്കാനാണ് അഭിരുചി എന്നോന്നും നോക്കാതെ ഒന്നുകിൽ കുട്ടികളുടെ പീർ പ്രെഷറിന് വഴങ്ങി അല്ലെങ്കിൽ മാതാവിന്റെയോ പിതാവിന്റെയോ ആഗ്രഹം നിറവേറ്റാൻ അല്ലെങ്കിൽ നാട്ട് നടപ്പ് അനുസരിച്ചു ഏതെങ്കിലും പ്രൊഫഷണൽ പഠന രംഗത്ത് തള്ളി വിടും. പലപ്പോഴും അവർക്ക് ഇഷ്ട്ടം ഇല്ലാത്ത തൊഴിൽ ചെയ്തു ജീവിക്കുവാൻ വിധിക്കപ്പെടും. ഭൂരിപക്ഷം പേരും നല്ല ശമ്പളം കിട്ടുന്ന ഏത് ജോലിയായാലും പ്രശ്നം ഇല്ല എന്ന പ്രായോഗിക ജീവിത റൂട്ടിൻ റൂട്ടിൽ പോയി അവരുടെ മക്കളുടെ വിദ്യാഭ്യാസ- കരിയർ റൂട്ടിനിൽ മാത്രം ശ്രദ്ധിച്ചു അടിതൂൺ പറ്റും.
കുട്ടികൾ ക്‌ളാസിലും സ്‌കൂളിലും ഒന്നാമൻ ആകണം. കലോത്സവത്തിന് എ ഗ്രേഡ് സമ്മാനം. അങ്ങനെ റാറ്റ് റെസിനു പരിശീലിപ്പിച്ചു പലർക്കും ലൈഫ് സ്കിൽ സിറോയും സ്കൂൾ അച്ചീവ്മെന്റ് 98-99% ആയിരിക്കും. സ്കൂളിലും കോളേജിലിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പലരും ജീവിതത്തിലും കരിയറിലുമൊക്കെ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടിട്ടുണ്ട്. കാരണം മികച്ച ഐ ക്യൂ ഉണ്ടെങ്കിലും ഇമോഷണൽ ക്വഷ്യന്റും ലൈഫ് സ്കില്ലും കമ്മിയായിരിക്കും. ക്ലാസ്സിൽ ഒന്നാമൻ ആകാൻ മാത്രം പഠിപ്പിച്ചു റാറ്റ് റെസിനു വിടുമ്പോൾ അവരിൽ ഒരുപാട് പേർ 40 വയസ്സിന് മുമ്പ് ബേൻ ഔട്ട് ആകും.
സ്‌കൂളിലോ ക്ലാസ്സിലോ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവരിൽ പലരും ജീവിതത്തിലും കരിയറിലുംഅത് പോലെ വിജയിക്കാത്തതിന് കാരണം അവർ പാഠപുസ്തകത്തിലും പരീക്ഷയിലും മാത്രം ശ്രദ്ധിച്ചു ആവശ്യമാണ് സോഷ്യൽ സ്കിലോ ലൈഫ് സ്കിലോ വികസിപ്പിക്കുവാൻ അവസരം കൊടുക്കാത്തത് കൊണ്ടാണ്. പലപ്പോഴും പഠിപ്പിക്കുന്നത് ' നീ നിന്റെ കാര്യം മാത്രം നോക്കി ജീവിക്കുക ' എന്ന സ്വാർത്ഥതയുടെ ബാലപാഠമാണ്. കൂട്ട് കൂടി സമയം കളയാതെ ' നല്ല മാർക്ക് വാങ്ങു '' നിനക്ക് ക്ലാസ്സിൽ ഫസ്റ്റ് കിട്ടാത്തത് എന്ത് കൊണ്ടാണ് എന്ന് സ്ഥിരം ചോദിച്ചാൽ പരീക്ഷ അടുക്കുമ്പോൾ കുട്ടികൾക്ക് വലിയ മാനസിക പിരിമുറക്കമാകും. പലപ്പോഴും ഫസ്റ്റ് വാങ്ങി ശീലിച്ചവർ മത്സരം കൂടിയ ഉന്നത വിദ്യാഭ്യാസതിന്നു പോകുമ്പോൾ ഫസ്റ്റ് കിട്ടാതെ വരുമ്പോൾ ആത്മ വിശ്വാസം തന്നെ നഷ്ട്ടപെട്ടു അവതാളത്തിലാകും.
അത് പോലെയാണ് കേരളത്തിലും ഇന്ത്യയിലും ചില പ്രൊഫഷാനോടുള്ള പ്രതിപത്തി. അതിൽ ഭൂരിപക്ഷവും സോഷ്യൽ സ്റ്റാറ്റസ് ധാരണകളുമായി ബന്ധപെട്ടതാണ്. നേരത്തെ കേരളത്തിൽ ഡോക്ടർ എന്നത് വലിയ സ്റ്റാറ്റസ് സിംബൽ ആയിരുന്നു. കാരണം കേരളത്തിൽ ആകെ നാല് മെഡിക്കൽ കോളേജേ ഉള്ളായിരുന്നു.1970 കളിൽ എന്റെ കസിനു മെഡിസിന് കിട്ടിയത് വലിയ സംഭവം ആയിരുന്നു. പിന്നെ ഞങ്ങളുടെ വീട് ഡോക്ടറുടെ വീട് എന്നാണ് ഗ്രാമത്തിൽ അതയാളപ്പെടുത്തിയത്. അത് പോലെ നാലോ അഞ്ചോ എഞ്ചിനീറിങ്ങ് കോളേജ്. എഞ്ചിനിയർ എന്ന് പറഞ്ഞാലും മാര്യേജ് മാർക്കൽറ്റിൽ നല്ല വിലയും നിലയുമായിരുന്നു. അത് കഴിഞ്ഞു കോളേജ് ലക്ച്ചർ. ബാങ്ക് ഓഫീസർ. പിന്നെ വകീൽ സർക്കാർ ജോലി.1980 മുതൽ ഗൾഫ്.പിന്നെ വളരെ വളരെ ചുരുക്കം എ ഏ എസ് വി ഐ പി കൾ. അവർക്ക് കല്യാണമാർകെറ്റിൽ വൻകിട പണക്കാർ കാശുകാർ വൻ ഡവറിയും മത്സരിച്ചു വാങ്ങുന്ന ട്രോഫി പോലെയായിരുന്നു ഐ എ എസ് മരുമക്കൾ.
ഇങ്ങനെയുള്ള മധ്യവർഗ്ഗ വിദ്യാഭ്യാസ - കരിയർ ഡ്രീമിനു അപ്പുറം ഇപ്പോഴും മലയാളികളിൽ ഭൂരിപക്ഷം മലയാളികൾക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല. പഴയ സാമൂഹിക സ്റ്റാറ്റസ് ഇപ്പോഴും കരിയർ ചോയ്സിൽ ഓപ്രേറ്റ് ചെയ്യുന്നു.
ഇപ്പോൾ ഡോക്ടർമാരും എഞ്ചിനിയർമാരെയും പി എച് ഡി ക്കാരെമൊക്കെ വളരെ വളരെ സുലഭം. സപ്ലെ കൂടി ഡിമാൻഡ് കുറഞ്ഞു എല്ലാം ഗ്രാമത്തിലും. എം ബി ബി എസ് നും എഞ്ചിനീയറിങ്ങിനും പഴയ പോലെ മാരെജ് മാർകെറ്റിൽ വിലയും നിലയും ഇല്ല. എംപ്ലോയമെന്റ് എക്സ്ചെഞ്ചിൽ രജിസ്റ്റർ ചെയ്തു അഭ്യസ്ഥ വിദ്യരിൽ ഒരുപാട് പേർ എഞ്ചിനിയർമാരും ഡോക്ടർമാരുമാണ്.എം ബി ബി എസ് കഴിഞ്ഞാൽ ഉള്ള കടമ്പ പോസ്റ്റ് ഗ്രേഡ്‌വേഷൻ. അത് പോലെ ബി ടെക് ഡിഗ്രി മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലന്നതായി. അത് മാത്രം അല്ല നിർമ്മിത ബുദ്ധി യുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )വളർച്ചയോടെ ഇപ്പോഴുള്ള പല ജോലികളും കലഹരണപ്പെടും.
പലപ്പോഴും മധ്യവർഗ്ഗ കരിയർ ഡ്രീംസീന് അപ്പുറമുള്ള സർഗാത്മ സാധ്യതകൾ റിസ്ക് ആയതു കൊണ്ടു നമ്മൾ സേഫ് സോണിൽ ജോലി ചെയ്തു സ്റ്റേബിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. കമ്ഫെറ്റ് സോണിനു അപ്പുറം പോയി റിസ്ക് എടുക്കാൻ താല്പര്യം ഇല്ലത്തവർ. വിദേശത്ത് പഠിക്കാൻ പോകുമ്പോൾ പോലും കേരളത്തിലെ മദ്ധ്യവർഗ്ഗ റിസ്ക് അവേഴ്സ് സേഫ് സോണിനു അപ്പുറം പോകാൻ ഒരുപാട് പേർക്കും കഴിയുന്നില്ല.
അത് കൊണ്ടു തന്നെ കേരളത്തിൽ മധ്യവർഗ്ഗ കമ്ഫെറ്റ് സോണിൽ വളർന്നവർക്ക് പലപ്പോഴും നോബൽ പ്രൈസ് വാങ്ങാൻ കഴുവുള്ള സയ്‌സിന്റ്റിസ്‌റ്റോ അല്ലെങ്കിൽ സർഗ്ഗത്മകമായി പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു ബിൽ ഗെറ്റ്‌സോ, സ്റ്റീവ് ജോബിസോ, അസിം പ്രേംജിയോ കേരളത്തിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ലോക നിലവാരത്തിൽ ഏതെങ്കിലും മേഖലയിൽ ശോഭിക്കുന്നത് ചുരുക്കം.
നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾക്ക് കൊടുക്കാൻ സാധിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സ്വയ വഴികൾ തെരെഞ്ഞെടുക്കാനുമുള്ള മൂല്യ ബോധവും ജീവിത വീക്ഷണവുമാണ്. അതിനു വേണ്ട മാനസിക പ്രാപ്തിയാണ്.അവർക്ക് വേണ്ടത് സ്വയം പഠിക്കാനും ഇഷ്ട്ടമുള്ള ജോലികൾ ചെയ്യാനും സമൂഹത്തോട് മനുഷ്യരോടും ഉത്തരവാദിത്തവും കരുതലും വേണം എന്ന ബാല പാഠവുമാണ്.
നമ്മുടെ സ്വപ്‌നങ്ങളുടെ ഭാരം കുട്ടികളുടെ തലയിൽ വച്ചു കൊടുക്കരുത്. അവർ അവരുടെ ജീവിതം ജീവിക്കുവനുള്ള പ്രാപ്തിയാണ് പതിയെ ആർജിക്കണ്ടത്. പലപ്പോഴും റിസ്ക് അവേഴ്സ് ആയിട്ടിട്ടുള്ളവർ അവരുടെ ജീവിത തീരുമാനങ്ങൾ എല്ലാം വീട്ടു നടപ്പും നാട്ടു നടപ്പുമനുസരിച്ചു മറ്റുള്ളവർ തീരുമാനിക്കും.
മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസം കരിയർ എന്ന പ്രീ ഒക്കുപെഷനിൽ ജീവിച്ചാൽ കുട്ടികൾക്ക് കുട്ടിക്കാലം നഷ്ടപ്പെടും മാതാപിതാക്കൾക്ക് അവരുടെ യൗവന സാധ്യതകളും. മാതാപിതാക്കൾ കുട്ടികൾക്ക് സ്വയം കാര്യങ്ങൾ ചെയ്യുവാനും ചിന്തിക്കുവാനും ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കുവാനുമുള്ള സാഹചര്യങ്ങൾ (enabling conditions ) സൃഷ്ട്ടിചാൽ മതി
എന്റെ അച്ഛൻ ചെയ്ത ഏറ്റവും നല്ല കാര്യമതായിരിന്നു. പുസ്തകം വാങ്ങാൻ കാശു തരുമായിരുന്നു. സ്കൂളിൽ ചേർത്തത് വല്യമ്മച്ചിമാരാണ്. അത് കഴിഞ്ഞു അച്ഛനോ അമ്മയോ സ്കൂളിൽ വന്നില്ല. എനിക്ക് ഇഷ്ടം ഉള്ളത് പഠിക്കാൻ വിട്ടു. പക്ഷെ പതിയെ സ്വയം തീരുമാനങ്ങൾ എടുക്കുവാനും സ്വതന്ത്രമായി ജീവിക്കുവാനുള്ള പ്രാപ്തിക്കുള്ള സാഹചര്യമൊരുക്കി.ഡോക്റ്ററോ, എഞ്ചിനിയറോ, കളക്ട്ടറൊ ആകണം എന്ന് പറഞ്ഞില്ല. അമ്മ സ്ഥിരം പറഞ്ഞത് ദൈവത്തിനും മനുഷ്യർക്കും ഇഷ്ട്ടമുള്ള നല്ല മനുഷ്യൻ ആകുക എന്നത് മാത്രം ആയിരുന്നു.
എല്ലാം സ്കൂൾ കോളേജ് യൂണിവേഴ്സീറ്റി, ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ സമ്മാനവുമായി വരുമ്പോൾ അച്ഛൻ അഭിനന്ദനങ്ങൾ അറിയിച്ചു പറയും ജീവിക്കാൻ പഠിക്കുകഎന്നതാണ് പ്രാധാനം. പ്രസംഗം എളുപ്പം അത് പ്രവർത്തിയിലാക്കുമ്പോഴാണ്നമ്മൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കകയുള്ളൂ എന്നതാണ്. പ്രസംഗം ഒരു സ്കില്ലാണ്. നല്ലതാണ്. പക്ഷേ അത് പോലെ ജീവിക്കാൻ ആവശ്യമായ സ്കിൽ വേണം. ഒരിക്കലും ഒന്നിനെയും ഭയക്കരുത് എന്ന സൈനീക മനസ്‌ഥിതി ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചു. ക്ലാസ്സിൽ ഒന്നാമനാകൻ പറഞ്ഞു തന്നില്ല.
വിദേശത്ത് യുറൊപിലും അമേരിക്കയിൽ ഒക്കെ ജീവിച്ചപ്പോൾ ശ്രദ്ധിച്ചയൊന്നു മിക്കവാറും പേരെന്റ്സ് അവരുട കുട്ടികളുടെ വിദ്യാഭ്യാസം കരിയർ കല്യാണം എന്ന കാര്യത്തിൽ കൂൾ ആണ്. പതിനെട്ടു വയസ്സ് കഴിഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടും. അവരിൽ ഒരുപാട് പേർ നോബൽ സമ്മാനം വാങ്ങും. പലതിലും മികച്ചവരാ കും.
മൈക്രോ സോഫ്റ്റ് സീ ഈ ഒ സത്യൻ നടല്ലയുടെ അച്ഛൻ ബി എൻ യുഗന്തർ എന്ന മികച്ച ഐ എ എസ് ഉദ്യോഗസ്ഥൻ എന്റെ മെന്റർ ആയിരുന്നു. സത്യൻ നടല്ല യെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതിൽ ഒന്നും എനിക്ക്റോൾ ഒന്നും ഇല്ല. അവനെ അവന്റ വഴിക്കു വിട്ടു എന്ന ഒരു കാര്യം മാത്രമാണ് ചെയ്തത്. പക്ഷെ ഏറ്റെടുത്ത മേഖലയിൽ നൂറു ശതമാനം ആത്മാർത്ഥയോടെ എക്സൽ ചെയ്യണം എന്നത് അയാൾ അച്ചനെ കണ്ടു പഠിച്ചതാകും. കാരണം കുട്ടികൾ പലപ്പോഴും ഉപദേശത്തെക്കാൾ ജീവിതമാണ് നോക്കി പഠിക്കുന്നത്.
ഞങ്ങൾ രണ്ട് പേരും പുസ്തകങ്ങൾ വായിക്കുന്ന കണ്ടു വളർന്ന കുട്ടികളോട് പുസ്തകം വായിക്കാൻ ഉപദേശിക്കണ്ട കാര്യമില്ല. അവർ വായിച്ചു കൊണ്ടാണ് തുടങ്ങിയത്. ഇപ്പോഴും തുടരുന്നു.
നിയോ ലിബറൽ യുഗത്തിൽ പ്രൊഫഷനൽ ഡിഗ്രിയെക്കാൾ ' ആനുവൽ സാലറി പാക്കേജ്യും ബെനിഫിറ്റ് ' മാണ് കാര്യം. ഇപ്പോൾ പലപ്പോഴും കല്യാണം പ്രായം മുപ്പതും മുപ്പത്തിയഞ്ചുമൊക്കെയാകുന്നതിലെ വില്ലൻ ' സാലറി പാക്കേജ്യും ബനിഫ്റ്റും ' കരിയർ സക്സ്ഒക്കെയാണ് പ്രധാന കല്യാണ മാനദണ്ഡമാകുന്നത് കൊണ്ടാണ്. It is often based on what you have rather than what you are.
പലപ്പോഴും പല ഡിവോഴ്സിനും കാരണം പണവും ' സക്സസും മാത്രം നോക്കി ' ജീവിതത്തിൽ ഒരു കമ്പാറ്റിലിറ്റിയില്ലാത്ത രണ്ട് പേരെ സോഷ്യൽ സ്റ്റാറ്റസും ഏണിങ് സ്റ്റാറ്റസും മാത്രം നോക്കി കല്യാണം കഴിപ്പിക്കുന്നത് കൊണ്ടാണ്.
ഞാൻ പല കോളജുകളിലും സ്കൂളുകളിലും പോകുമ്പോൾ പല ബ്രില്യന്റെ കുട്ടികളെ ശ്രദ്ധിക്കും. എന്താകാൻ ആണ് താല്പര്യം എന്ന് ചോദിച്ചാൽ. ഡോക്ടർ, സിവിൽ സർവീസ്, ഐ ടി, ഇപ്പോൾ ചിലർ പൈലറ്റ് എന്നോതൊക്കെ പറയും. കൺവൻഷഷനൽ കരിയറിന് അപ്പുറം പലർക്കും ചിന്തിക്കാൻ ആകാത്ത അവസ്ഥ. ആരും രാഷ്ട്രീയ നേതാവ് ആകണമെന്നോ, മുഖ്യമന്ത്രി ആകണം എന്നോ, വലിയ കോർപ്പേരെട്ട് സീ ഈ ഓ ആകണം എന്നോ ലോകപ്രശ്‌സ്ത സായ്‌സിന്റിസ്റ്റ് ആകണമെന്നോ പറഞ്ഞില്ല.
എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചാൽ. പലരും പറയും ജോലികിട്ടാൻ. എന്തിനാണ് ജോലി? എന്ന് ചോദിച്ചാൽ പലരും പറയും കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ. പലപ്പോഴും അവർ ശീലിച്ച പരിമിതിമായ മധ്യവർഗ്ഗ ജീവിത വീക്ഷണമാണ് അറിഞ്ഞോ അറിയാതയോ പങ്ക് വയ്ക്കുന്നത്. അതിൽ കുഴപ്പം ഉണ്ടെന്നല്ല പറഞ്ഞത്
കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം ജീവിത മൂല്യങ്ങളും സ്വതന്ത്രമായ ജീവിത വീക്ഷണവും അവരവരുടെ ജീവിതം എങ്ങനെ എന്തിന് വേണ്ടി ജീവിക്കണമെന്ന ലൈഫ് വിഷനും. അതിനുള്ള ആത്മധൈര്യവും പ്രാപ്തിയുമാണ്. അങ്ങനെയുള്ളവർ അവരുടെ വഴികൾ സ്വയം കണ്ടെത്തികൊള്ളും
അത് കൊണ്ടു തന്നെ കുട്ടികളുടെ പഠനത്തിലും കരിയർ കാര്യത്തിലും കൂൾ ആയി അവരെ സ്വയം കണ്ടെത്താൻ അവർക്ക് സാഹചര്യമുണ്ടാക്കിയാൽ അവർ സ്വന്തം വഴിയും കര്യറുമൊക്കെ കണ്ടെത്തും.
ഖലീൽ ജിബ്രാൻ പറഞ്ഞതാണ് കാര്യം
Your children are not your children
They are the sons and daughters of life's longing for itself
They come through you but not from you
And though they are with you yet they belong not to you
You may give them your love but not your thoughts
For they have their own thoughts
You may house their bodies but not their souls
For their souls dwell in the house of tomorrow
Which you cannot visit, not even in your dreams
You may strive to be like them
But seek not to make them like you
For life goes not backward, nor tarries with yesterday
You are the bows from which your children
As living arrows are sent forth
The archer sees the mark upon the path of the infinite
And he bends you with his might
That his arrows may go swift and far
Let your bending in the archer's hand be for gladness
For even as he loves the arrow that flies
So he loves also the bow that is stable
ജെ എസ് അടൂർ