വിഷലിപ്‌ത മുൻവിധികളുടെ കേരളം : ടോക്സിക് കൾച്ചർ
സാമൂഹിക മാധ്യമങ്ങൾ പുതിയ മാനവിക വ്യവഹാര വിനിമയത്തിന്റെ പുതിയ സാധ്യതകൾ തുറന്നു. അതു പുതിയ മാനവിക ബന്ധങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. ഡിജിറ്റൽ വിപ്ലവവവും സാമൂഹിക മാധ്യമ വിസ്‌പൊഠനങ്ങളും എല്ലാം നമ്മളുടെ വിനിമയങ്ങളെയും ചിന്താരീതികളേയും, ജീവിത രീതികളേയും വീക്ഷണങ്ങളെയും സത്വബോധത്തെയുമൊക്കെ മാറ്റി മറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമം പ്രചാരത്തിലായിട്ട് ഏതാണ്ട് 14-15 വർഷങ്ങളായി. അന്ന് മുതൽ ഈ സാമൂഹിക മാധ്യമങ്ങളിൽ സജീവ പാർട്ടിസിപ്പന്റ ഒബ്സർവറാണ്. 1986 ൽ പഠിക്കാൻ കേരളം വിട്ടതിൽ പിന്നെ വീണ്ടും 25 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെ സമൂഹത്തിൽ സജീവകാൻ തുടങ്ങിയത്. 1990 ന് ശേഷം 2017 ലാണ് മലയാളത്തിൽ വീണ്ടും ഇവിടെ സജീവമായത്. കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിൽ എല്ലായിടത്തും സഞ്ചരിക്കുവാനും എല്ലാ ജില്ലകളിലും സാമൂഹികമായും രാഷ്ട്രീയമായും സംവേദിക്കുവാനും അവസരമുണ്ടായി.
സമൂഹമാധ്യമങ്ങൾ പല നല്ല കാര്യങ്ങൾക്ക് വഴി തുറന്നത് പോലെ സമൂഹത്തിലെ മുൻവിധികൾക്കു സ്പർദ്ധകൾക്കും ആക്കം കൂട്ടിയിട്ടുണ്ട്. കേരളത്തിലെ മലയാളികൾ കുറെപേർ റോഡരുകിൽ മാലിന്യ നിക്ഷേപം നടത്തുന്നത് പോലെ പലതരം മുൻവിധികളുടെയും വിദ്വേഷങ്ങളുടെമാലിന്യങ്ങളും വിരേചനങ്ങളും അധോവായുവും വിക്ഷേപിക്കുന്ന ഇടങ്ങളായിട്ടുണ്ട് സാമൂഹിക മാധ്യമങ്ങൾ.അതു പോലെ തട്ടിപ്പിനും വെട്ടിപ്പിനും മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടിച്ചുകയറുന്ന ഉപാധിയായിട്ടുണ്ട്. ഫേക്ക് ഐഡിയും ഇമേജ് നിർമ്മിതികളുടെ ഇടങ്ങൾ കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. അതു പോലെ ഒളിഞ്ഞു നോട്ടക്കാരുടെയും.
എന്തായാലു കേരള സമൂഹത്തിൽ വളരുന്നു ചില വിഷലിപ്ത്ത മനസ്‌ഥിതികൾ ഇവിടെയും കാണാം.
1) എന്തിലും ഏതിലും തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും പേരിലും ഭാഷയിലും ഭക്ഷണത്തിലും എല്ലാം ജാതി മത മുൻവിധികളോടെ മാത്രം കാണുന്നവർ സാമൂഹിക -രാഷ്ട്രീയ വ്യവഹാരങ്ങളിൽ കൂടുന്നു.
കേരളത്തിൽ വിവിധ ജാതി -മതങ്ങൾ എന്നും ഉണ്ടായിരുന്നു എങ്കിലും ഞാൻ വളർന്ന കേരളത്തിൽ ഞാൻ എഴുപതുകളിലും എൺപതുകളിൽ വളർന്ന കേരളത്തിലും ഇത്രമാത്രം ജാതി -മത വിഷലിപ്തത കണ്ടിട്ടില്ല.
കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള ജാതി -മത ബോധങ്ങളും വർഗീയ മനസ്ഥിതിയും കൂടിയിട്ടുണ്ട്. അതു പലപ്പോഴും സമൂഹത്തിൽ പരസ്പര വിശ്വാസം കുറിച്ചിട്ടുണ്ട്.
കേരളത്തിൽ വേജിറ്റെരിയൻ ഭക്ഷണതിന്നു ആയിരകണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. കാരണം ഒരുപാട് പേർക്ക് ഇവിടെ മത്സ്യ മാംസാദികൾ വാങ്ങാനുള്ള പാങ്ങു ഇല്ലയിരിന്നു. ഞാൻ വളർന്ന വീട്ടിൽ വല്ലപ്പോഴുമൊ, കല്യാണ സദ്യകൾക്കൊക്കെ ഇറച്ചിയൊക്കെ കിട്ടുമായിരുന്നുള്ളൂ. വല്ലപ്പോഴും മീൻ. കൂടുതലും വീട്ടിൽ കൃഷി ചെയ്തിരുന്ന സസ്യ ഭക്ഷണമായിരുന്നു.
അതുകൊണ്ടു തന്നെ വേജിറ്ററിയൻ ഭക്ഷണം ഏതോ വരേണ്യ ജാതികളുടെത് മാത്രം എന്നത് തന്നെ ഫാൾസ് നരേട്ടിവാണ്. കാരണം പണ്ട് കഞ്ഞി, പയർ, ചേന, ചേമ്പ്, ഓമക്ക /പപ്പായ, കുമ്പളങ്ങ, പാവയ്ക്ക, പടവലം, ചീര വേണ്ടക്ക, കപ്പ്, ചക്ക, മാങ്ങ, വാഴക്കുല മുരിങ്ങ,ഇൻജി,മഞ്ഞൾ, മുളക് മുതലായ വീട്ടിൽ വളരുന്നതൊക്കെയാണ് കഴിച്ചത്. അതു പോലും ഇല്ലാത്ത ഒരു പാട് പേരുണ്ടായിരുന്ന അവർ ചേമ്പ് താൾ, പിണ്ടി യൊക്കെമാത്രമാണ് കഴിച്ചത്. തീര ദേശങ്ങളിൽ മൽസ്യവും.
അപ്പോൾ വേജിറ്ററിയൻ ഭക്ഷണം എന്നതിനെക്കാൾ അതു പാചകം ചെയ്യുന്ന ആളുടെ പേരിനൊപ്പം കാണുന്ന ജാതിയാണ് പ്രശ്നം. അതിനെ ആ ലെൻസിൽ കൂടെ മാത്രം കണ്ടു ' അതു ബ്രാമ്മിണിക്കൽ ഹെജമണി ' എന്നൊക്ക വിക്ഷേപിക്കുന്നടിത്താണ് പ്രശ്നം. കാരണം ' ബ്രാമ്മിനിക്കൽ ' എന്നതിന്റെയൊ, അന്റോണിയോ ഗ്രാംഷി ഉപയോഗിച്ച ' ഹെജമണിയൊ ' ഇതൊക്കെ ഇവിടെ വീക്ഷേപ്പിക്കുന്നവർക്ക് അറിയാമോ എന്ന് സംശയം.
കേരളത്തിലെ മാധ്യമങ്ങളും മാധ്യമ വ്യവഹാരികളുമാണ് കേരളത്തിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികമായതു എല്ലാം ജാതി മത ലെൻസിൽ കൂടെ മാത്രം കാണാൻ പരിശീലിപ്പിച്ചത്. ഇന്ന് സ്ഥാനാർഥിയും വോട്ടിങ് പാറ്റെണും എല്ലാം ജാതി മത ലെൻസിൽ കൂടെ മാത്രമാണ് അവലോകനം ചെയ്യുന്നത്
2) സമൂഹ മാധ്യമങ്ങളിലുടെ ഇപ്പോൾ ഇതര മതങ്ങളുടെയും ജാതികളേയും ' സ്റ്റീരിയൊ ടൈപ്പ് ' ചെയ്തു വാർപ്പ് മാതൃകൾ സൃഷ്ടിച്ചു മുൻവിധികളും വിദ്വെഷങ്ങളും പരത്തുന്ന ഒരുപാട് പേരുണ്ട്. ഇതു സമൂഹത്തിൽ തന്നെ ഇതര മത വിഭാഗങ്ങളോടുള്ള മുൻവിധികൾ വല്ലാതെ വളർത്തി സമൂഹത്തിൽ പരസ്പര വിശ്വാസം കുറിക്കുന്നതായിട്ടിട്ടുണ്ട്.
അതു പോലെ വിവിധ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള ഗോഗ്വ വിളികളും സ്പർദ്ധയും വിദ്വെഷങ്ങളും ട്രോളുകളമൊക്കെ ഉപയോഗിച്ച് മനുഷ്യരെ പരസ്പരം അകറ്റി രാഷ്ട്രീയ വ്യവഹാരം പോലും വിഷലിപ്‌തമാകുന്നു
3) കേരളത്തിൽ ഇന്ന് ടോക്സിക് മസ്കുലൈൻ മനസ്ഥിതി പലയിടത്തും കൂടി. സ്ത്രീ വിരുദ്ധ മനോഭാവങ്ങൾ പല രീതിയിൽ ഇവിടെയുണ്ട്. രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളേ അടുപ്പിക്കില്ല.
4) സിവിക് കൾച്ചർ എന്നൊന്ന് ഇല്ല. റോഡിൽ വെറുതെ ഹോൺ അടിച്ചു പോകുന്നവർ. വണ്ടിയിൽ ഹോൺ മുഴക്കി ലക്കും ലഗാനും ഇല്ലാതെ ഓവർടേക്ക്ചെയ്യുന്നവർ. എവിടെയും ചപ്പും ചവറും കാലി കുപ്പിയും എറിയുന്നവർ. റോഡരുകിലോ ഏതെങ്കിലും സ്ഥലത്തൊക്കെയൊ നദികളിലോ കായലിലോ മാലിന്യം എറിയുന്നവർ. ആവശ്യമില്ലാതെ മൈക് വച്ചു അന്തരീക്ഷ മലിനീകരണം നടത്തുന്നവർ. വൃത്തികെട്ട അടുക്കളയിൽ വച്ചു പഴകിയ ആഹാരം വിറ്റ് മനുഷ്യരെ ഉപദ്രവിക്കുന്നവർ. ക്യൂ തെറ്റിക്കുന്നവർ. ട്രാഫിക് ബ്ലോക്കിൽ ഓവർടേക്ക് ചെയ്തു വീണ്ടും ബ്ലോക്ക് ചെയ്യുന്നവർ.ലിസ്റ്റ് നീളും
കേരളത്തിൽ പണ്ട് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു ' നവോത്ഥാനം ' തൊലിപുറത്തു മാത്രം ആയിരുന്നൊ? അതോ പുതിയ ഡിജിറ്റൽ യുഗത്തിൽ അതൊക്ക ആവിയായി പോയോ.
എന്തായാലും കേരളം ഇപ്പോൾ വല്ലാത്തൊരു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലെക്ക് പോവുകയാണ്.
ആ അവസ്ഥക്ക് മാറ്റമുണ്ടാക്കാൻ സമൂഹത്തിൽ പുതിയ ചിന്തകളും മാനസിക മാറ്റവും ജാതി - മത മുൻവിധികൾക്ക് അപ്പുറമുള്ള സാമൂഹിക കൂട്ടായ്മകളും സഹകരണം അത്യാവശ്യമാണ്.
ജെ എസ്