അക്കങ്ങൾക്കുള്ളിലെ ജീവിതം
മനുഷ്യന്റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും അക്കങ്ങളിലാണ്. ജന്മ ദിനവും മരണദിനവും വിവാഹ വാർഷികവും എല്ലാം കലണ്ടർ അക്കങ്ങളാണ്. കലണ്ടർ അക്കങ്ങളുടെ കണ്ണികളിലൂടെയാണ് നമ്മൾ അനുദിനം ജീവിക്കുന്നത്.
യഥാർത്ഥത്തിൽ ഈ അക്കങ്ങളാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നത്. സ്കൂളിൽ ചേരുന്ന ദിവസവും ജോലി കിട്ടിയ ദിവസവും പെൻഷൻ പറ്റുന്ന ദിവസവും കലണ്ടർ അക്കങ്ങൾക്കുള്ളിൽ തന്നെയാണ്. ജയിലിൽ പോലും മനുഷ്യൻ വെറും അക്കങ്ങളാണ്.
പണം അക്കങ്ങളാണ്. ക്രെഡിറ്റ് കാർഡ് അക്കങ്ങൾ. ഡെബിറ്റ് കാർഡ്. ആധാർ, പാൻ, പാസ്പോർട്ട്, വാഹനങ്ങൾ, ടിക്കറ്റ്, ഫയൽ നമ്പർ, അൽഗോരിതം. എല്ലാം അക്കങ്ങളാണ്. പല രീതിയിൽ എണ്ണം പറഞ്ഞാണ് എല്ലാവരും ജീവിക്കുന്നത്.
അക്കങ്ങളുട പ്രധാന കണക്കു പുസ്തകമാണ് കലണ്ടർ. മനുഷ്യൻ ഭൂമിയിൽ വേട്ടയാടി ജീവിക്കുമ്പോൾ തന്നെ സൂര്യനും ചന്ദ്രനും വെളിച്ചവും ഇരുട്ടും തിരിച്ചറിഞ്ഞാണ് വേട്ടക്ക് പോയതും വന്നതും ഭക്ഷിച്ചതും ഉറങ്ങിയതും. സൂര്യന്റെ നിഴൽ നോക്കി മനുഷ്യൻ നേരം മനസ്സിലാക്കി. ദിക്കു മനസ്സിലാക്കി. ചന്ദ്രനെ നോക്കി രാവിനെയും ആഴ്ചകളേയും പിന്നെ മാസങ്ങളെയും മനുഷ്യൻ അറിഞ്ഞു.
അങ്ങനെയാണ് എല്ലാം ജീവിതത്തെയും എല്ലായിടത്തും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സൂര്യനെയും ചന്ദ്രനെയും പ്രകൃതിയെയും മനുഷ്യൻ ആരാധിക്കാൻ തുടങ്ങി അനിമിസ്റ്റ് വിശ്വാസ വിചാര ധാര തുടങ്ങിയത് . അതു ഇന്നും പലരീതിയിലും പലയിടത്തുമുണ്ട്.
മനുഷ്യൻ കൃഷി ചെയ്തു തുടങ്ങിയതോടെ കാലവും ദേശവും പ്രധാനമായി. കാരണം കാലാവസ്ഥ മാറുന്നത് ഭൂമിയിൽ എവിടെയാണ് കൃഷി ചെയ്യുന്നത് അനുസരിച്ചു മാറുമെന്നും. മഴയും വെയിലും മഞ്ഞും മാറുന്നത് അനുസരിച്ചു മരങ്ങളും ഫലങ്ങളും പൂക്കളും മാറുമെന്നു മനുഷ്യൻ കണ്ടറിഞ്ഞു. നടിയിലെ വെള്ളത്തിന്റെ ഏറ്റിറക്കങ്ങളും കാടലിന്റെ വേലിയേറ്റവും വേലിയിറക്കവും കണ്ടറിഞ്ഞു.
ഇതെല്ലാം മനസ്സിലാക്കി കാലത്തെയും സമയത്തെയും ഉദയത്തെയും അസ്തയത്തെയും അടയാളപെടുത്താനാണ് മനുഷ്യൻ കലണ്ടർ കണ്ടു പിടിച്ചത്. കലണ്ടർ എന്ന വാക്ക് kalende എന്നത് പരിണമിച്ചതാണ് അതായത്, വിളിച്ചു അടയാളപെടുത്തുക. പൂർണ്ണ ചന്ദ്രൻ വരുമ്പോൾ വിളിച്ചു അടയാളപെടുത്തുക. ലാറ്റിൻ ഭാഷയിൽ calendarium എന്നാൽ കണക്കു പുസ്തകം രെജിസ്റ്റർ എന്നൊക്കെയാണ്. അങ്ങനെ മനുഷ്യ ജീവിതത്തിന്റെ കണക്കു പുസ്തകമായി ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ എന്ന പദം ഇഗ്ളീഷിൽ ഉപയോഗിക്കുവാൻ തുടങ്ങിയത് 13 നൂറ്റാണ്ട് മുതൽ.
സമയവും കാലവും മനുഷ്യൻ അടയാളപ്പെടുത്തി ചിട്ടപ്പെടുത്താൻ തുടങ്ങിയിട്ട് ആറായിരം വര്ഷങ്ങളോളമായി (വർഷങ്ങളും ചരിത്രം പോലും അക്കങ്ങളാണ് ).ഈജിപറ്റ് സിവിലിസെഷൻ, സുമേറിയൻ, പേർഷ്യൻ, ഗ്രീക്ക്,വേദ കാലം മുതൽ ഇന്ത്യയിൽ, ചൈനയിൽ എല്ലാം വിവിധ തരം സമയ- കാല വ്യവസ്ഥകൾ ഉണ്ടായി. കൃഷിയുമായി ബന്ധപ്പെട്ടു മാത്രം അല്ല, മത ആരാധന ക്രമങ്ങൾക്കും പൂജ കർമ്മങ്ങൾ. ജനനം മരണ കർമ്മങ്ങൾ എല്ലാം സമയ ബന്ധിതമായി.
ഇജീപ്റ്റിൽ വികസിച്ചു വന്ന സൂര്യസ്ഥമനങ്ങളെയും കാലാവസ്ഥ മാറ്റങ്ങളെയുമൊക്കെ വൈവസ്ഥാപിതപെടുത്തിയ 365 ദിവസകലണ്ടർ രൂപപ്പെടുത്തിയത്. ആദ്യകാലത്തു അതു പത്തു മാസമായി നിജപ്പെടുത്തി. ബിസി 46 ൽ ജൂലിയസ് സീസന്റെ കാലത്താണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന വ്യവസ്ഥാപിത കലണ്ടറിന്റെ തുടക്കം. അതിനെയാണ് ജൂലിയൻ കലണ്ടർ എന്നറിയപെട്ടത്. ജനുവരി ഒന്ന് പുതിയ വർഷത്തിന്റ തുടക്കമായത് അങ്ങനെയാണ്.
ജൂലിയസ് സീസറിന്റ പേരിൽ നിന്നാണ് ജൂലൈ മാസം. അതു പോലെ അഗസ്റ്റസിന്റെ പേരിൽ നിന്നാണ് ആഗസ്റ്റ്. അങ്ങനെ കലണ്ടർ ഒരു സാമ്രാജ്യത്തിന്റെ നയ പരിപാടിയായി. റോമാ സമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള വിവിധ സമയം, ദിവസ, മാസം പട്ടികകൾ ഏകീകൃതമാക്കി ജൂലിയൻ കലണ്ടർ പതിയെ വ്യവസ്‌ഥയായി.365.25 ദിവസവും അതു പോലെ ലീപ് ഇയർ ഒക്കെ അങ്ങനെ വൈവസ്ഥാപികരിച്ചു
അതു പല രീതിയിൽ പലയിടത്തും, പ്രത്യേകിച്ച് യൂറോപ്പിലും റോമാ സാമ്രാജ്യ സ്വാധീന മേഖലയിലും 1582 വരെ ഉപയോഗിച്ചു. അതു പോപ്പ് ഗ്രിഗറിയുടെ (Gregory XIII)കാലത്തു നവീകരിച്ചു ഗ്രിഗറിയൻ കലണ്ടറായി. അതിലാണ് വർഷം 365.2442 കൃത്യമായി അടടയാളപെടുത്തിയത്.
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഗ്രിഗറിയൻ കലണ്ടർ 16 നൂറ്റാണ്ടു മുതലുണ്ടായ കോളിനിവൽക്കരണത്തോടെ ലോകമെങ്ങും പടർന്നു. അങ്ങനെയാണ് ജനുവരി ഒന്ന് ന്യൂ ഇയർ ആയതു.
പക്ഷെ ഇഗ്ലണ്ടിൽ ഉൾപ്പെടെ ന്യൂ യിയർ പലപ്പോഴും മാറി. ഇപ്പോഴുള്ള ന്യൂ യർ പതിനെട്ടാം നൂറ്റാണ്ടിലാണ് വീണ്ടും ഇഗ്ളീഷ്കാർ ഉപയോഗിച്ചത്.
ഇന്ത്യയിലും ഏഷ്യയിലെ പല രാജ്യങ്ങളിലും ഏപ്രിലാണ് പുതിയ വർഷം. കേരളത്തിൽ വിഷു. ചിലടത്തു വൈശാഖ്, ചിലയിടത്തു സോങ്ക്രാൻ. പഴയ അബിസിനിയാൻ സംസ്കാരമായ എത്യോപ്യ (കോളനിവൽക്കരിക്കപ്പെടാത്ത ഒരു സംസ്കാരം ) അവരുടെ കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്.
എത്യോപൻ ക്രിസ്മസ് ജനുവരി 7 നാണ്.
ഇൻഗ്ലടിലും യൂറോപ്പിന്റ പല ഭാഗത്തും ന്യൂഇയർ ഡിസംബർ 25 നായിരിന്നു.
എന്തായാലും പോപ്പി ഗ്രിഗറിയുടെ കലണ്ടർ ദിനങ്ങളിലാണ് നമ്മൾ ഇപ്പോൾ അനുദിനം ജീവിക്കുന്നത്. ജനിക്കുന്നതും പഠിക്കുന്നതും വിവാഹം കഴിക്കുന്നതും, ജോലി ചെയ്യുന്നതും, യാത്ര ചെയ്യുന്നതും, കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതും. ജീവിതത്തിന്റെ അൽഗോരിതം മുഴുവൻ കലണ്ടർ അക്കങ്ങളിലാണ്.
അതു കൊണ്ടാണ് ഇന്ന് ക്രിസ്മസ് എന്നും ജനുവരി ഒന്ന് ന്യൂ ഇയർ ഒക്കെ ആയതു.
കലണ്ടറും അധികാരമാണ്. കലണ്ടറിന്റ ചരിത്രം രാഷ്ട്രീയ അധികാരത്തിന്റെയും പൊളിറ്റിക്കൽ ഇക്കോണമിയുടെ ചരിത്രം കൂടിയാണ്.
അക്കങ്ങൾ അധികാരമാണ്. അക്കങ്ങളിൽ കൂടെയാണ് സർക്കാർ പോലും നമ്മളെ വരുതിക്കു നിർത്തി ഭരിക്കുന്നത്.
ജെ എസ് അടൂർ