Blog

എന്താണ് ക്രിസ്തുമസ്? എന്നാണ് അതു തുടങ്ങിയത്?

യേശു ജനിച്ചത് ഡിസംബർ 25 നാണ് എന്നതിന് വേദപുസ്തകത്തിൽ ഒരു തെളിവും എങ്ങും ഇല്ല.

ഡിസംബർ 25 റോമാ സാമ്രാജ്യത്തിലെ സൂര്യ ദേവന്റെ ജന്മ ദിനഉത്സവമാണ് . അതു പിന്നീട് ഏഴാം നൂറ്റാണ്ടോടെ ക്രിസ്മസ് ആയി പരിണമിച്ചു.
അതിന് നേരത്തെ യൂറോപ്പിൽ ഉള്ള പേര് ' യൂൾ ' (yule ) എന്നായിരുന്നു ജർമൻ ഭാഷയിൽ jol. ആംഗ്ലോ സാക്സ്ണിൽ geol. അതേ അർത്ഥം യൂറോപ്പിലെ പല ഭാഷയിലും ഉണ്ട്. അതു ഡിസംബർ 25 ന് നടത്തിയിരുന്നു വിന്റർ ഫീസ്റ്റ് (മഞ്ഞുകാല സദ്യ )യായിരുന്നു

അതിന് യേശുവിന്റെ ജനനവുമായി ബന്ധം ഉണ്ടന്ന് ബൈബിൾ ഒരു തെളിവും ഇല്ല. യേശുവിനെ ക്രിസ്തുവാക്കിയതും ക്രൂശികരണത്തിനു അനേകം വര്ഷങ്ങൾ കഴിഞ്ഞിട്ടാണ്.

യേശുവിന്റെ സ്നേഹ - സ്വാതന്ത്ര്യ സുവിശേഷവും ഇപ്പോൾ അറിയപ്പെടുന്ന വ്യവസ്ഥാപിത ക്രിസ്തുമതവുമായി പല വിധ അന്തരങ്ങളും ഉണ്ട്. റോമാ സാമ്രാജ്യ രാഷ്ട്രീയ മേൽക്കോയ്മ അധികാര വ്യവസ്ഥയെയും യഹൂദ മത പൗരോഹിത്യ അധികാരത്തെയും  സ്നേഹം -സ്വാതന്ത്ര്യ  മാറ്റത്തിന്റെ സുവിശേഷം പ്രസംഗിച്ചു, യേരുശലെമിലെ പള്ളിയിൽ കയറി കള്ളൻമാരുടെ ഗുഹയിലുള്ള കച്ചവടക്കാരെ ഓടിച്ചതിനാണ് റോമാ സാമ്രാജ്യ ഗവർണർ പീലത്തോസ് യേശുവിനെ ക്രൂശിക്കാൻ വിധിച്ചത്.

 യേശുവിനെ ക്രൂശിച്ച റോമാ സാമ്രാജ്യം  തന്നെ പിന്നീട് യേശുവിന്റെ സുവിശേഷത്തിലൂടെ വളർന്ന ക്രിസ്തു മതത്തെ സാമ്രാജ്യ അധികാരത്തിന്റെ ഔദ്യോഗിക സാമ്രാജ്യ മതമാക്കി.

ആദിമ യേശു സമൂഹങ്ങളും പിന്നീട് ആദിമ ക്രിസ്തീയ കൂട്ടായ്മകളും അധികാരത്തിനോട് അകലം പാലിച്ചവരും റോമൻ സാമ്രാജ്യ അധികാരത്തെ അംഗീകരിക്കാത്തവരുമായിരുന്നു. അതു കൊണ്ടു തന്നെ ഒന്നാം നൂറ്റാണ്ടു മുതൽ സി ഈ 312 വരെ പല വിധ പീഡനങ്ങൾ അനുഭവിച്ച ആദിമ ക്രിസ്ത്യൻ കൂട്ടായ്മകൾ ആയിരുന്നു.  മീൻ ആയിരുന്നു അടയാളം .

യേശുവിന്റ സ്നേഹ ശിശ്രൂഷയുടെ ഓർമ്മക്കായി അവർ അപ്പവും വീഞ്ഞും പങ്കിട്ടു തിരുവത്താഴവും പരസ്പരം പാദം കഴുകലും നടത്തിയിരുന്നു. അതു കൂട്ടായ്മയുടെ സ്നേഹ പങ്കുവയ്ക്കൽ പരസ്പര പങ്കാളിത്ത കരുതൽ ശിശ്രൂഷയായിരുന്നു. റോമാ സമ്രാജ്യ പീഡനം കാരണം പലയിടത്തും അതീവ രഹസ്യമായ അണ്ടർ ഗ്രൗണ്ട് കൂട്ടായ്മകൾ ആയിരുന്നു.

കോൺസ്റ്റൻറ്റീൻ ചക്രവർത്തിയുടെ അമ്മ  ഹെലിന ക്രിസ്യത്യാനിആയി പരിവർത്തനം ചെയ്തു. അതേ തുടർന്ന് കോൺസ്റ്റൻടീൻ യുദ്ധം ചെയ്തു ഗവർണറിൽ നിന്ന് റോമാ ചക്രവർത്തി ആയതോടെയാണ് ക്രിസ്ത്യാനികളോടൊടുള്ള അയിത്തം മാറിയത്. അങ്ങനെയാണ് ക്രിസ്ത്യാനികളോട് സഹിഷ്ണുതകാട്ടാനുള്ള എഡിക്റ്റ് ഓഫ് മിലാൻ 312 ൽ തുടങ്ങിയത്.

 അതിന് ശേഷം സി ഈ 325 ൽ  ജൂൺ 19 നു നൈസിയ (ഗ്രീക്കിൽ നിക്കയാ. ഇപ്പോൾ ടർക്കിയിലെ ഇസ്നിക് നഗരം ) വച്ച് കോൺസ്റ്റന്റൈയിൽ ചക്രവർത്തി വിളിച്ചു കൂട്ടിയ 300 ക്രിസ്ത്യൻ ദൈവശാസ്ത്ര വിശദരൻമാരും ബിഷപ്പുമാരുമാണ് ഇന്ന് ക്രിസ്തിയ മതം എന്ന് അറിയപ്പെടുന്ന ക്രീഡ് (അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ ) സൃഷ്ടിച്ചത് (അതായത് യേശുവിന്റെ ജീവിത കാലം കഴിഞ്ഞു 325 വർഷത്തിന് ശേഷം )ക്രിസ്തീയ മതം റോമാ സാമ്രജ്യത്തിന്റെ ഔദ്യോഗിക മതമായത് തിയോഡോഷ്യസ് ഒന്നാമൻ ചക്രവർത്തി സി ഈ 389 ഫെബ്രുവരി 27 തിയതി പ്രഖ്യാപിച്ച കല്പനയിലൂടെയാണ്.

അതു കഴിഞ്ഞുള്ള റോമവൽക്കരിക്കപെട്ട വ്യവസ്ഥാപിത അധികാര മതമായാണ് ഇന്ന് കാണുന്ന ക്രിസ്തുമതം രൂപപെട്ടത്.  ആദിമ യേശു സമൂഹങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി

റോമാ സാമ്രാജ്യത്തിൽ നില നിന്നിരുന്ന വിവിധ മത ആചാരങ്ങൾ എല്ലാം ക്രിസ്തീയ മതത്തിൽ ആഗീകരിച്ചാണ് ഇന്നത്തെ പല ക്രിസ്തു മത ആചാരങ്ങളും രൂപപെട്ടത്. അതു യേശുവിന്റെ സ്നേഹ സുവിശേഷത്തിൽ നിന്നും നിന്ന് പലതുകൊണ്ടും വിഭിന്നമായിരുന്നു.

റോമ സാമ്രജ്യത്തിലെ വലിയ രണ്ടു മഞ്ഞു ഉത്സവങ്ങൾ ഡിസംബറിൽ ഉണ്ടായിരുന്നു. അതു ഹെലിനിസ്റ്റ് ഗ്രീക് പാരമ്പര്യത്തിൽ നിന്നും ഹെഡോനിസ്റ്റ് പാരമ്പര്യത്തിൽ നിന്നുമുള്ളത്.അതിൽ ആദ്യത്തേത് കാർഷികവിളയുടെ ഉത്സവം - സാറ്റർനലീല -(satern - ദേവൻ കൃഷിയുടെ ദേവൻ - മലയാളത്തിൽ -ശനി. Saturn നിൽ നിന്നാണ് Saturday യും. ശനിയാഴ്ചയും ). രണ്ടാഴ്ച്ചയായിരുന്നു ഈ ഉത്സവം. അതു കഴിഞ്ഞു ഡിസംബർ റോമാ മതത്തിലെ സൂര്യ ദൈവമായ മിത്രയുടെ ജന്മ ദിന ഉത്സവമാണ് ഡിസംബർ 25.

പിന്നീട് റോമാ സാമ്രജ്യ തിയോളജിയൻമാർ ഡിസംബർ 25 നീതി സൂര്യനായ യേശുവിന്റെ ജന്മദിനം കൂടിയാക്കി. കാർഷിക ഉത്സവതിന്റെ ഭാഗമായി വൃക്ഷങ്ങളെ അലങ്കരിക്കുന്നത്. റോമൻ അമ്പലങ്ങളിൽ വൃക്ഷ തലപ്പുകൾ കൊണ്ട് അലങ്കരിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതു പലയിടത്തും ഇന്ത്യയിൽ അടക്കമുള്ള ആചാരം. കേരളത്തിൽ അതു കുരുത്തോലകൾ, കുലച്ച വാഴ. വാഴപ്പിണ്ടിയിൽ വിളക്ക്.

അങ്ങനെ മരങ്ങളെ ഉത്സവ കാലത്തു അലങ്കരിക്കുന്ന ഏർപ്പാടാണ് പിന്നീട് ക്രിസ്മസ് ട്രീകളായത് .അതു പോലെ ഡിസംബറിൽ ഏറ്റവും കൂടുതൽ ഇരുട്ടുള്ള അമവാസി അവിടുത്തെ സംസ്കാരത്തിൽ ഇരുട്ടിനെ മാറ്റി ആഘോഷിക്കാൻ തീകൂട്ടിയും മെഴുകുതിരി കത്തിച്ചും കുറിച്ചും ഭക്ഷിച്ചു ആഘോഷ രാവുകളാക്കി.

അങ്ങനെ റോമൻ മത ആചാര സാംസ്‌കാരിക ഉത്സവമായ സൂര്യ ദൈവ ഉത്സവം ക്രിസ്മസ് ആയി പരിണമിച്ചു. അതു ഒമ്പതാം നൂറ്റാണ്ടു കൂടി യൂറോപ്പിൽ എങ്ങും പ്രചരിച്ചു. അല്ലാതെ അതിന് യേശുമായോ യേശുവിന്റെ സ്നേഹം സുവിശേഷമായോ പ്രത്യേക ബന്ധം ഒന്നും ഇല്ല.

ഇപ്പോഴത്തെ സന്താക്ളോസ് സംസ്കാരം 280 ൽ ദക്ഷിണ ടർക്കിയിൽ ജീവിച്ചിരുന്ന  ആദിമ ക്രിസ്ത്യാനികളുടെ നിക്കോളസ് എന്ന മഹാമനസ്കനായ ബിഷപ്പിന്റ ഐതീഹത്തിൽ നിന്നുള്ളവായ ആചാരം. മൂന്നു പെൺകുട്ടികളെ അടിമത്വത്തിൽ രക്ഷിക്കാൻ സ്വർണം സമ്മാനമായി കൊടുത്തു എന്ന ഐതീഹത്തിൽ നിന്നാണ് സമ്മാന പൊതിയുമായി എത്തുന്ന സന്താ ക്ലോസ് (സൈയന്റെ - സന്താ - നിക്കോളാസ് - സന്താ ക്ളോസ് ആയി ). അതു അമേരിക്കയിൽ പ്രചരിക്കാൻ ഇടയായത്  1883 ഡിസംബർ 23 നു അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഒരു  അനോനിമസ് കവിതയാണ് The night before Christmas : A visit from St Nicholas.

ഇപ്പോഴുള്ള പല ക്രിസ്മസ് ആചാരങ്ങൾക്കും ചില നൂറ്റാണ്ടുകളുടെ പഴക്കമെയുള്ളൂ. കേരളത്തിൽ പോലും അതിന് മൂന്നു നൂറ്റാണ്ടുകളുടെ പോലും ചരിത്രമുണ്ടോ എന്നു സംശയം. അതു പ്രചാരത്തിൽ വന്നത് ഡച്ചു - ഇഗ്ളീഷ് കാലത്തു. 

ബൈബിളിൽ ഈ ആചാരങ്ങൾക്കൊ ക്രിസ്ത്മസിനോ ഒരു തെളിവും ഇല്ല. കാരണം ഇപ്പോഴത്തെ ബൈബിൾ ഒക്കെ കമ്പയിൽ ചെയ്തു നൂറുകണക്കിന് വർഷം കഴിഞ്ഞാണ് ഡിസ്‌മ്പർ 25 ക്രിസ്ത്മസ് ആയതു.

 യേശുവിന്റെ സുവിശേഷം സ്നേഹത്തിന്റെതാണ്. അതിന്റ ദൈവീകകതയും ദൈവശാസ്ത്രവും സാമൂഹിക രാഷ്ട്രീയ നൈതീകതയും നിരുബാധിക സ്നേഹത്തിൽ അതിഷ്ട്ടിതമാണ്. സ്നേഹം ഉള്ളിടത്തു ഭയം ഇല്ല. ഭയപ്പെടുത്തി ഭരിച്ച പഴയ നിയമ ഗോത്ര വ്യവസ്ഥാപിത യഹൂദ യഹോവയവയെ കരുണയുള്ളൂ പിതാവായികണ്ടു ഭയത്തെ മാറ്റി സ്നേഹത്തെ ദൈവികമാക്കി മാറ്റിയാണ് യേശു സ്നേഹത്തെ സ്വാതന്ത്ര്യതിന്റെ സുവിശേഷമാക്കിയത്.

ദൈവം സ്നേഹം തന്നെയാകുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നത് പോലെ നിങ്ങളും പരസ്പരം സ്നേഹിപ്പിൻ. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നത് പോൽ കൂട്ടുകാരയും സഹോദരരെയും അയൽക്കാരെയും സ്നേഹിക്കുക. ശത്രുക്കളെയും സ്നേഹിക്കുക.

 നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്ര്യമാക്കുകയും ചെയ്യും.

സ്നേഹമാണ് സത്യവും സ്വാതന്ത്ര്യവും വെളിച്ചവും ഉപ്പും.

യേശു ആദ്യമായും അന്ത്യമായും സ്നേഹത്തിന്റെ സുവിശേഷമാണ്. ഒരെ സമയം സ്നേഹത്തിന്റെ മനുഷ്യ പുത്രനും. സ്നേഹത്തിന്റെ ദൈവപുത്രനുമാണ്. ദൈവം സ്നേഹം തന്നെ.

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
 സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
 സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല

സ്നേഹം ഉള്ളിൽ ജനിച്ചു പ്രകാശിക്കുമ്പോഴാണ് യേശു ജനിക്കുന്നത്. അതു ഡിസംബർ 25 ന് നടക്കുന്ന ആഷോഷം അല്ല. എല്ലാ ദിവസവും ഉള്ളിൽ ജനിക്കേണ്ട സ്നേത്തിന്റെ  ഉൾഉത്സവമാണ്.

ജെ എസ്