Blog

ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്തു സ്നേഹത്തിന്റെ വഴികാട്ടി

ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്തു സ്നേഹത്തിന്റെ വഴികാട്ടി 

 

ലോകത്തിൽ ക്രിസ്ത്യൻ മാനവികതയുടെയും യേശു കാട്ടിതന്ന സ്നേഹത്തിന്റെയും അപ്പോസ്തൊലനായ ഫ്രാൻസിസ് മാർപ്പയാണ്.

പറയുന്നതും പ്രസംഗിക്കുന്നതും വളരെ ശ്രദ്ധയോട് വായിക്കും.

 ജാതി മത വംശ ഭേദമന്യേ ഫ്രാൻസിസ് മാർപ്പാപ്പയായിരിക്കും ലോകം സ്നേഹാദരങ്ങളോടെ കാണുന്ന സ്നേഹത്തിന്റെ അപ്പോസ്‌തോലൻ.

ഇന്ന്‌ രാവിലേ തുടങ്ങിയത് അദ്ദേഹം കഴിഞ്ഞവർഷം നൽകിയ ക്രിസ്ത്മസ് സന്ദേശം വായിച്ചു കൊണ്ടാണ്

സ്നേഹമാണ് അഖിലസാര മൂഴിയിൽ.

യേശു പഠിപ്പിച്ച സ്നേഹം അറിയില്ലെങ്കിൽ ക്രിസ്ത്യാനിയാകാൻ സാധിക്കില്ല :

.സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, എന്തെന്നാൽ ദൈവം സ്‌നേഹം ആകുന്നു.”​—⁠1 യോഹന്നാൻ 4:⁠8

"അയൽക്കാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ"
മത്തായി : 5 :43-44

"എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. "

1 കോരിന്ത്യർ 13: 3-7

ജെ എസ്‌ അടൂർ

പിൻ കുറിപ്പ് : ഇവിടെ കൊടുക്കുന്നത് എല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് ഞാനുമായി ബന്ധപ്പെട്ട  സംഘടനകളുമായി ബന്ധം ഇല്ല.