Blog

ശശി തരൂർ എന്ന എഴുത്തുകാരൻ

 

A Mind in Motion :
ശശി തരൂർ എന്ന എഴുത്തുകാരൻ

ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് ' Pride, Prejudice and Punditry : The Essential Sashi Tharoor ' എന്ന പുസ്തകമാണ്. റഫറൻസ് ഉൾപ്പെടെ 574 പേജുള്ള പുസ്തകം. പത്തു വിഭാഗങ്ങളിലായി 75 അദ്ധ്യായങ്ങൾ. ഇതിൽ കഥ, കവിത, നോവലിലെ ഭാഗങ്ങൾ, അന്താരാഷ്ട്ര കാര്യങ്ങൾ, ചരിത്രം, രാഷ്ട്രീയം, ജീവ ചരിത്രകുറിപ്പുകൾ., അദ്ദേഹതിന്റെ എഴുത്തു ജീവിതം.

ശശി തരുർ എന്ന എഴുത്തുകാരനെകുറിച്ച് മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും. വില :999 രൂപ 

പുസ്തകതിന്റെ പുറചട്ടയിൽ പറയുന്നത് : Finest Fiction and non fiction of one of the greatest living writes of India, including several pieces that have never been published before.

പുസ്തകം സമർപ്പിച്ചിരിക്കുന്നത് :
To my father, who inspired me. My mother who drives me on
My sisters who encourage me.
My sons who hold me to the highest standards
My grandchildren who may one day read me
this book is dedicated with whole my heart and soul.

ശശി തരൂരിനെ മുപ്പതു വർഷം കഴിഞ്ഞാൽ ലോകം അടയാളപെടുത്തുന്നത് ഒരു എഴുത്തുകാരൻ എന്ന നിലക്കായിരിക്കും. ശശി തരൂർ ഇവിടെ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. ഞാൻ ഒരിക്കൽ മുൻ മന്ത്രിയാകും, മുൻ എം പിയാകും. മുൻ അണ്ടർ സെക്രട്ടറി ജനറൽ ആകും. പക്ഷെ മുൻ എഴുത്തുകാരൻ ആകില്ല.

ഇത്രമാത്രം നിരന്തരം എഴുതികൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരൻ ഇന്ത്യയിൽ ഉണ്ടാകുമോ എന്ന് സംശയം.

പത്താംവയസ്സിൽ ഫ്രീപ്രെസ്സ് ജേണലിൽ കഥ പ്രസിദ്ധീകരിച്ചു തുടങ്ങിയ ശശി തരൂർ 55 കൊല്ലം കൊണ്ടു അമ്പത് ലക്ഷം വാക്കുകളാണ് പ്രസിദ്ധീകരിച്ചത്. 25 പുസ്തകങ്ങൾ ആയിരകണക്കിന് ലേഖനങ്ങൾ. അദ്ദേഹം ഇന്ത്യയിലും വിദേശത്തും പ്രസിദ്ധീകരിക്കാത്ത പ്രസിദ്ധീകാരണങ്ങൾ കുറവ്. ടൈം, ന്യൂസ്‌ വീക്, വാഷിങ്ട്ടൻ പോസ്റ്റ്‌, ഗാർഡിയൻ, ഇന്ത്യയിൽ എല്ലാം ഇഗ്ളീഷ് പത്രങ്ങൾ. ശശി തരൂരിന്റ കളക്ട്ടഡ് വർക്ക് മാത്രം പബ്ലിഷ് ചെയ്താൽ 50 വോളിയത്തിൽ കൂടുതൽ കാണും.

 നിരന്തരം ജോലി തിരുക്കുള്ള ഒരാൾ ഇത്രമാത്രം എഴുതുന്നത് ലോകത്തു തന്നെ അധികം ഉദാഹരണങ്ങൾ ഇല്ല. യൂ എന്നിൽ തിരക്കുള്ള ജോലിക്ക് ഇടക്കും.24x7 മോഡിൽ എം പി, മന്ത്രിയൊക്കെ ആയപ്പോഴും അയാൾ എഴുതികൊണ്ടിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും വൈവിദ്ധ്യംത്തിലും ഔട്ട്‌പൂട്ടിലും എഴുതിയ ഒരു എഴുത്തുകാരൻ ഇല്ല.

പബ്ലിഷിങ് ലോകത്തെ ലേജണ്ടാണ് ഡേവിഡ് ദാവിദാർ. അദ്ദേഹം പ്രശസ്തനായ നോവലിസ്റ്റ്. ഇന്ന് ലോകം പ്രശസ്തരായ മിക്കവാറും എഴുത്തുകരെ പബ്ലിഷ് ചെയ്ത് ദാവിദാർ പെൻഗ്വിൻ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ, പെൻഗ്വിൻ കാനഡ എഡിറ്റർ ഒക്കെ ആയിരുന്നു.

ഈ പുസ്തകതിന്റെ ആമുഖഅധ്യായം ഡേവിഡ് ദാവിഡാർ ' Mind in Motion ' എന്നതിൽ ശശി തരൂർ എന്ന എഴുത്തുകാരനെ വിശകലനം ചെയ്യുന്നുണ്ട്.

അതു തുടങ്ങുന്നത് ഇങ്ങനെ :

"Many years ago in Bombay, on a day so humid even the air conditioners were sweating, I met a young writer of promise. Outside the sky was overcast, and the only colour visible was the pale blue scribble blue of the Arabian sea on the horizon. Within, despite the murk and discomfort of the monsoon morning, I remember being impressed by the poise and self assurance of the man who sat across the desk from me. The twenty -five year old Sashi Tharoor was some way from any of the peaks he has decided to conquer, but you could see that here was someone who seemed destined to leave his impression in the world "

Mind in motion എന്നതാണ് ശശി തരൂരിനെ കഴിഞ്ഞ മുപ്പത്തി രണ്ടു കൊല്ലമായി വായിക്കുന്ന ഏതാണ്ട് 18 കൊല്ലമായി നേരിട്ട് അറിയാവുന്ന ശശി തരൂരിനെകുറിച്ചു എനിക്കും തോന്നിയത്.

പത്താമത്തെ വയസ്സിൽ കഥ പ്രസിദ്ധീകരിച്ചു തുടങ്ങിയ ശശി തരൂർ എല്ലാ തിരക്കിന് ഇടയിലും ഇന്നും എഴുതുന്നു.. പതിനൊന്നാം പിറന്നാളിന് ഒരു മാസം മുന്നേ തൊട്ടാണ് രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിൽ എഴുതിയ അദ്ദേഹതിന്റെ ആദ്യ നോവൽ  ഓപ്പറേഷൻ ബല്ലോസ് ജൂനിയർ സ്റ്റേറ്റ്മാനിൽ സീരിയലൈസ് ചെയ്തത്

അദ്ദേഹം 32 വയസ്സിൽ എഴുതിയ നോവലാണ് The Great Indian Novel. 617 പേജുകൾ.1989 ൽ പെൻഗ്വിൻ ഇന്ത്യ പബ്ലിഷ് ചെയ്തപ്പോൾ വായിച്ചതാണ്. കഴിഞ്ഞ ദിവസം കൊച്ചി എയർപോട്ടിൽ നിന്ന് ഏറ്റവും പുതിയ എഡിഷൻ വാങ്ങി.50 എഡിഷൻ വിറ്റ ഇന്ത്യൻ നോവലുകൾ വിരളം.ആദ്യ പന്ത്രണ്ടു കൊല്ലം അദ്ദേഹം എഴുതിയത് നോവലുകളും കഥാകളുമാണ്.
The Five Dollar Smile and other stories (1990), show business (1992) ബോളിവുഡ് പ്ലോട്ടാണ്. Riot എന്ന നോവൽ (2000) ഇരുപത്തി രണ്ടു കൊല്ലം മുമ്പാണ് എഴുതിയത്.

ജവഹർലാൽ നെഹ്‌റുവിന്റെ ജീവചരിത്രം (2003). അംബേദ്കർ ജീവചരിത്രം (2022). പതിനെട്ടു നോൺ ഫിക്ഷൻ പുസ്തകങ്ങൾ. അതിൽ : An Era of Darkness :The British Empire in India (2016) ബെസ്റ്റ് സെല്ലറാണ്. അതേ പുസ്തകം Inglorious Empire : What the British did to And (2017) ലണ്ടനിൽ പ്രസിദ്ധീകരിച്ചതും ബെസ്റ്റ് സെല്ലറായി. Why I am a Hindu (2018). The Hindu way യും വളരെ അധികം വിറ്റഴിക്കപ്പെടുന്നു പുസ്തകമാണ്. 2008 ൽ അദ്ദേഹം ഫ്രഞ്ചിൽ ഇന്ത്യയെ കുറിച്ച് എഴുതിയ പുസ്തകമാണ് :, inde. പ്രശസ്ഥ ഫോട്ടോഗ്രാഫർ ഫെറൻടെ ഫെറന്റി യുടെ ഫോട്ടോ ഉൾപ്പെടെ. പിന്നെ അതിന്റ ഇഗ്ളീഷ് പതിപ്പ് ഇറങ്ങി. Kerala: God's own country (2002) എന്ന പുസ്തതിന്നു ഇല്ലുസ്ട്രറ്റ് ചെയ്തത് എം എഫ് ഹുസൈനാണ്
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പുസ്തക റോയൽറ്റി വരുമാനം കിട്ടുന്ന എഴുത്തുകരിൽ ഒരാളാണ് തരൂർ.

1985 ൽ പ്രസിദ്ധീകരിച്ച Reason of state ഇന്ത്യയുടെ വിദേശ കാര്യനയത്തെകുറിച്ചുള്ള അക്കാഡമീക് പുസ്തകമാണ് ആദ്യ പുസ്തകം . അതു അദ്ദേഹതിന്റെ പി എച് ഡി ഗവേഷണത്തെ ആസ്പദമാക്കി എഴുതിയത്. ശശി തരൂർ 22 വയസ്സിൽ പി എച് ഡി തീർത്തത് എങ്ങനെഎന്നു പലരും അത്‍ഭുതപ്പെടാറുണ്ട്. അദ്ദേഹതിന്റെ ഫ്ളച്ചർ സ്കൂളിലെ എം എ തീസിസിന് അദ്ദേഹം ഇന്റർവ്യൂ ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, ഇന്ത്യൻ വിദേശകാര്യമന്ത്രി, അംബാസ്സഡർമാർ. അദ്ദേഹതിന്റെ എം എ തീസിസിനു പി എച് ഡി തീസിസിന്റ നിലവാരമുണ്ടെന്നു പ്രൊഫസർമാർ വിലയിരുത്തി. അതേ തീസിസ് രണ്ടു മാസംകൊണ്ടു പരിഷ്ക്കരിച്ചു പി എച് ഡി ക്ക് സബ്‌മിറ്റ് ചെയ്യാൻ സ്പെഷ്യൽ അനുമതി കിട്ടി. അങ്ങനെ ആ രംഗത്തെ 22 വയസ്സിൽ പി എച് ഡി കിട്ടിയ അദ്ദേഹതിന്റെ റിക്കാർഡ് ഇപ്പോഴും നിലനിൽക്കുന്നു.

ശശി തരൂർ എങ്ങനെയാണ് എഴുതാൻ കാരണം. അദ്ദേഹം പറയുന്നു:
"
My journey as a writer began with reading. Growing up in urban India in the late 1950s, 60s, my generation was probably the last that could read without the threat of other distraction. I read copiously, rapidly and indiscriminately "

അദ്ദേഹത്തിന്റെ മിക്കവാറും ലേഖനങ്ങളിൽ കേരളം ഒരു സ്ഥിരം റഫറൻസ് പോയിന്റാണ്. കേരള ഹെരിറെജിനെകുറിച്ച് ഈ പുസ്തകത്തിൽ ഉണ്ട് :

"As a child.. my experience of Kerala had been as a reluctant vacationer, during my parents' annual trip home. For many non - keralite malayali children, there was little joy in the compulsory rediscovery of their roots, and for many it was an obligation.

But as I grew older I came to appreciate the magic of Kerala - its beauty, which is apparent to even to the most casual tourist and also its ethos, which takes greater engagement to uncover "

എന്ത് കൊണ്ടാണ് അദ്ദേഹം നിരന്തരം എഴുതുന്നത് :

" I think George Bernard Shaw put it best : I write for the same reason as the cow milk. It is inside me. It's got to come out, and I'd be in real pain if didn't. Writing is an essential part of who I am. So despite holding some very demanding jobs, I wrote when I could : on evening, on weekend, on planes, on trains, on scraps of paper, resting against the steering wheel of my car while wife did the weekly shopping. Having to return to work in the morning, I wrote at night as well"

ഇത് പോലെ ഒരു എഴുത്തുകാരൻ കേരളത്തിൽ എത്ര പേർ വായിച്ചിട്ടുണ്ട് എന്നു സംശയം.
കോമൺവെൽത് റൈറ്റഴ്സ് പ്രൈസ്. കേന്ദ്ര സാഹിത്യ അക്കദമി അവാഡ്.1998 ൽ വേൾഡ് ഇക്കോണോമിക് ഫോറത്തിന്റ global leader of tomorrow. പ്രവാസി ഭാരത് സമ്മാൻ ഉൾപ്പെടെ 18 അവാർഡുകൾ. വിദേശത്തുള്ള രണ്ട് പ്രമുഖ സർവ്വകലാശാലയുടെ ഹോണററി ഡോക്റ്ററേറ്റ് 

ഇന്ത്യയും ലോകവും അറിയുന്ന പബ്ലിക് ഇന്റല്ക്ച്ചുവലും ലിബറലും സെക്കുലർ കാഴ്ചപ്പാടും ഇൻക്ലൂസിവ് ജനായത്തതിന്റെ വക്താവുമാണ്. ലോകത്തു ശശി തരൂർ പ്രസംഗിക്കാത്ത വേദികൾ കുറവാണ്.

 അദ്ദേഹതിന്റെ പുസ്തകങ്ങളും എഴുത്തുകളും വായിച്ചവർ പാർട്ടി, ജാതി, മത ഭേദമന്യേ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെയാണ് കാണുന്നത്.

കാരണം ശശി തരൂരിനെപ്പോലെ ശശി തരൂർ മാത്രമെയുള്ളൂ. ഏറ്റെടുത്തത് എല്ലാം മികവോടെ ചെയ്ത ബഹുമുഖ പ്രതിഭകൾ കേരളത്തിലോ ഇന്ത്യയിലോ രാഷ്ട്രീയത്തിലോ അധികം ഇല്ല.
ശശി തരൂർ പോകുന്നിടത്തു എല്ലാം കേൾക്കാൻ ആളുകൾ കൂടുന്നത് അദ്ദേഹത്തെ പോലെ അധികം പേർ ഇല്ല എന്നത് കൊണ്ടു കൂടിയാണ്.

ജെ എസ് അടൂർ
10-12-22
ബാങ്കോക്ക്.