ബോധിഗ്രാമിന് കക്ഷി രാഷ്ട്രീയം ഇല്ല
ബോധിഗ്രാം പ്രവർത്തനം തുടങ്ങിയത് 1987 ഡിസംബറിലാണ്. പൂന യൂണിവേഴ്സിറ്റിയിൽ വിദ്യാർത്തികളുടെ ഇടയിലുള്ള ബോധി പഠന - വിശകലന സംവാദ ഫോറമാണ് ബോധിഗ്രാമായി 1988 ൽ പരിണമിച്ചത്. പൂനയിലെ യൂണിവേഴ്സീറ്റി /കോളേജ് വിദ്യാർത്ഥികളുടെയും യുവാക്കളുടെ ഇടയിൽ സജീവമായ പ്രസ്ഥാനത്തിൽ ഏതാണ്ട് അറുനൂറു അംഗങ്ങൾ ഉണ്ടായിരുന്നു. പൂന യൂണിവേഴ്സിറ്റിയിൽ ഉപരി പഠനവും ഗവേഷണവും നടത്തികൊണ്ടിരുന്ന ജോൺ സാമൂവൽ ആയിരുന്നു ബോധിഗ്രാമിന്റെ സ്ഥാപക കോർഡിനേറ്റർ.
ബോധിഗ്രാം ചർച്ചകൾക്കും പഠനങ്ങൾക്കും തെരുവ് നാടകങ്ങളിലൂടെയുള്ള മാനവിക -സാമൂഹിക -പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് അപ്പുറം പൂനയിലെ പ്രദേശങ്ങളിൽ സ്‌കൂളുകളിൽ പരിസ്ഥിതി /മാനവിക അവകാശങ്ങളുംസാമൂഹിക ഉത്തര വാദിത്തങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങിയത് 1989 ൽ. അതോടൊപ്പം പൂനയിലെ ചേരികളിൽ സ്ക്കൂളിൽ പോകാതെ ജോലികൾ ചെയ്യുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാൻ കമ്മ്യുണിറ്റി സ്കൂളുകൾ തുടങ്ങിയാണ് വിദ്യാർത്ഥി പ്രസ്ഥാനം സാമൂഹിക പ്രസ്ഥാനമായി പരിണമിച്ചത്. സ്ത്രീ ശാക്തീകാരണം, യുവ നേതൃത്വ പരിശീലനം, സംരഭക പരിശീലം, പൊതു ജനങ്ങളുടെ സിവിക് ബോധവൽക്കരണം, വിജ്ഞാന പഠന ഗവേഷണമെന്നിവയായിരുന്നു തുടക്കം മുതലുള്ള പ്രവർത്തനം. ബോധിഗ്രാം വിദേശത്തു നിന്നോ വലിയ സ്ഥാപനങ്ങളിൽ നിന്നോ ഫണ്ട് സ്വീകരിക്കില്ല എന്നത് അത് തുടങ്ങിയത് മുതലുള്ള തീരുമാനമാണ്. അത് തുടക്കം മുതൽ നടത്തിയത് വോളിന്ററി പ്രവർത്തകരിലൂടെയും അവരവരുടെ കൈയ്യിലുള്ള ചെറിയ സംഭാവനങ്ങളുടെയും സഹായത്തിലാണ്. അത് പോലെ തുടക്കം മുതൽ എടുത്ത തീരുമാനമാണ് ബോധിഗ്രാം പ്രസ്ഥാനതിന്നു കക്ഷി രാഷ്ട്രീയം ഇല്ല എന്നുള്ളത്.
ബോധി ഗ്രാമ് കേരളത്തിൽ 2010 മുതൽ സജീവമാണ്.
കേരളത്തിലെ മുഖ്യമന്ത്രി മുതൽ യൂ ഡി എഫ് എൽ ഡി ഫ് മന്ത്രിമാർ, എം പി മാർ, ജന പ്രതിനിധികൾ, പ്രമുഖ എഴുത്തുകാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, പ്രശസ്ത സാമൂഹിക പ്രവർത്തനകർ, സാംസ്‌കാരിക പ്രവർത്തകർ, യൂ എൻ ഉയർന്ന ഉദ്യോഗസ്ഥർ, അമ്പാസിഡർമാർ ഒക്കെ അടൂരിന് അടുത്തുള്ള ബോധിഗ്രാം കാമ്പസ്സിലും തിരുവനന്തപുരംത്തും പങ്കെടുത്തിട്ടുണ്ട്. ചില ആഴ്ചകൾക്ക് മുമ്പാണ് അംബാസ്സിഡർ വേണു രാജമണി വന്നത്.
2022 ഡിസംബർ നാലിനു ഡോ ശശി തരൂർ പ്രഭാഷണം നടത്തുന്നതും ബോധിഗ്രാമിന്റ് പൊതു ബോധവൽക്കരണത്തിന്റെ ഭാഗമായാണ്. അതിന് അപ്പുറം യാതൊരു രാഷ്ട്രീയവു ഇല്ല.
ബോധിഗ്രാം ഇത് വരെ കേരളത്തിൽ മാത്രം ഏതാണ്ട് രണ്ടായിരം യുവാക്കൾക്ക് നേതൃത്വപരിശീലനം നൽകിയിട്ടുണ്ട്. അതു പോലെ ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രസ്ഥാനങ്ങളുടെ മീറ്റുങ്ങുകൾ ഇവിടെ വച്ചാണ്. ഇന്നും ഉണ്ട്. പക്ഷെ അതൊന്നും വാർത്ത ആകില്ല. കാരണം അതിൽ ഞങ്ങൾക്ക് താല്പര്യം ഇല്ല.
ബോധിഗ്രാമ് കക്ഷി രാഷ്ട്രീയമൊ ജാതി,മത, വംശം, ദേശ, ഭാഷ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒരുമിച്ചു മിർത്തുന്ന ഓപ്പൻ സ്‌പേസ് ആണ്. ബോധിഗ്രാമിന്റ് അംഗത്വ സംഘടനായ സ്ത്രീ ബോധിലും, യുവ ബോധിലും, എൽഡേഴ്സ് ക്‌ളബിലും പാർട്ടി ജാതി മത ഭേദമന്യേ മാനവിക ബോധമുള്ളവരാണ് ഉള്ളത്.
ബോധിഗ്രാം പൂർണ്ണമായും വോളിന്ററി പ്രസ്ഥാനമാണ്. അതു നടത്തുന്നത് പ്രതിഫല ഇശ്ച ഇല്ലാത്തവരാണ്. അതിന്റെ ചീഫ് കോർഡിനേറ്റർ ബി എ ആർ സി യിൽ സയന്റിസ്റ്റായി വിരമിച്ച കെ ആർ വിശ്വംഭരനാണ്. എങ്ങു നിന്നും ഒരു പൈസ പോലും വാങ്ങാതെയാണ് അതു പ്രവർത്തിക്കുന്നത്.
ഞാൻ ജോലി ചെയ്ത വരുമാനത്തിന്റെ സിംഹഭാഗവും ബോധിഗ്രാം ചാരിറ്റി പ്രവർത്തനങ്ങൾക്കുമാണ് ചിലവഴിക്കുന്നത്. കുടുംബത്തിൽ നിന്ന് ലഭിച്ചത് ഭൂമികളും ജോലിചെയ്തു നിർമിച്ച ബോധിഗ്രാമ് കാമ്പസും എല്ലാം പൊതുജന നന്മക്കായി കാല ശേഷവും മാറ്റി വച്ചിരിക്കുന്നു.അതു കുടുംബത്തിന്റ പൂർണ്ണ സമ്മതത്തോടെ.
എന്റെ അമ്മ പ്രയാസമുള്ള സ്ത്രീകളെ സഹായിക്കാൻ അഞ്ചു ലക്ഷം രൂപയുടെ എൻഡോവ്മെന്റ് വച്ചിട്ടാണ് പോയത്. ഞങ്ങളുടെ നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകനായ കെ എസ് രാഘവൻ രോഗാവസ്‌ഥയിലുള്ള സഹായിക്കാൻ ഒന്നര ലക്ഷം രൂപയാണ് മാറ്റി വച്ചത്. ഞങ്ങളുടെ നാട്ടിൽ ലിഡൻസ് സ്റ്റുഡിയോ യിലെ ബാബുച്ചായൻ കോവിഡ് വന്നു മരിക്കുന്നതിന്നു മുൻപ് പറഞ്ഞത് ബോധിഗ്രാമിൽ വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ എൻഡോവ്മെന്റ് മാറ്റി വയ്ക്കണം എന്നാണ്.
ഇത്രയും പറഞ്ഞത് നൂറു ശതമാനം സുതാര്യതയോട് ഒരു കക്ഷി രാഷ്ട്രീയവുമില്ലാത്ത ബോധിഗ്രാമിന് ഒരു പാർട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറയാനാണ്.1987 ൽ പൂനയിൽ ഞങ്ങൾ യുനിവേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങിയ ബോധിഗ്രാം അന്നും ഇന്നും മഹത്തായ മാനവിക നന്മക്കായും ബോധനത്തിനായും യുവാക്കളുടെയും സ്ത്രീകളുടെയും നേതൃത്വ പ്രാപ്തിക്കായി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ്. അതിൽ എന്റെ രാഷ്ട്രീയ ബോധ്യങ്ങളോ ചായ്വുകളോ ഒന്നും ബാധകം അല്ല.
കാരണം ബോധിഗ്രാം തുടങ്ങിയപ്പോൾ മുതൽ അന്നും ഇന്നും എന്റെ പ്രധാന രാഷ്ട്രീയം സിവിക് രാഷ്ട്രീയ ബോധ്യങ്ങളാണ്.
അതു മാനവിക തുല്യത, തുല്യ മനുഷ്യാവകാശങ്ങൾ, ജനകീയ ജനായത്ത പ്രക്രിയ, സെക്കുലർ പൊതു പ്രവർത്തനം എന്നിവയിൽ അധിഷിട്ടിതമാണ്. മഹാത്മ ഗാന്ധി, ജവഹർ ലാൽ നെഹ്‌റു, അംബേദ്കർ, മാർട്ടിൻ ലുഥർ കിങ് എന്നിവരുടെ രാഷ്ട്രീയ മൂല്യങ്ങൾ പ്രചോദിപ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധ്യങ്ങളാണ് ഉള്ളത്. രാഷ്ട്രീയം എനിക്ക് വോക്കേഷൻ അല്ല. ബോധ്യങ്ങളാണ്.
അതൊക്കെ www.bodhigram.org
വീഡിയൊയിലും പറഞ്ഞിട്ടിട്ടുണ്ട്
Making Change happen within and beyond
എന്നതാണ് 1987 മുതലുള്ള ബോധിഗ്രാം ടാഗ് ലൈൻ. അതിൽ എല്ലാമുണ്ട്.
സ്നേഹാദരങ്ങളോടെ
ജോൺ സാമുവൽ (ജെ എസ് അടൂർ )
ബോധിഗ്രാം സ്ഥാപക പ്രസിഡന്റ്