മാറുന്ന ലോകം -3.
വാഷിംഗ്ടൻ കോൺസെൻസ് മുതൽ ബീജിങ് കോൺസെൻസ് വരെ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ലോകത്തു മിക്കവാറും രാജ്യങ്ങളിലും നവ യാഥാസ്തിക രാഷ്ട്രീയമാണ് വളരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദിശകങ്ങൾ മുതൽ വളർന്നു വന്ന ലിബറൽ ജനായത്ത മൂല്ങ്ങളും, സോഷ്യലിസ്റ്റ് മൂല്യങ്ങളും എല്ലാം കഴിഞ്ഞ പത്തു വര്ഷങ്ങളായി ലോകത്തു പലയിടങ്ങളിലും പിൻതള്ളപ്പെടുന്നതാണ് കാണുന്നത്.
അമേരിക്കയിൽ 2007 മുതൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി യോടെ വാഷിങ്ടൻ അധികാര നെക്സസിന്റെ സാധുത കുറഞ്ഞു. അതു അമേരിക്കൻ രാഷ്ട്രീയത്തെ മാത്രം അല്ല ബാധിച്ചത്. അമേരിക്കയുടെ വിദേശ നയത്തിന്റ ഭാഗമായി വളർന്ന നിയോ ലിബറൽ സാമ്പത്തിക നയത്തിന്റയും പ്രതിസന്ധിയിലായി. 1990 കളിൽ വാഷിംഗിടൻ കൺസൻസ് എന്ന പേരിൽ അറിയപ്പെട്ട സാമ്പത്തിക നയമാണ് അന്താരാഷ്ട്ര മേധാവിത്ത പോളിസി ഫ്രെയിം വർക്ക്.നിയോ ലിബറലൈസെഷൻ, പൊതു മേഖലയുടെ സ്വകാര്യവൽക്കരണം, ഇക്കോണമിയുടെ ആഗോളവൽക്കരണം എന്നതായിരുന്നു ഇന്ത്യയടക്കം ഒരുപാട് രാജ്യങ്ങളിലെ നയം. അതു പ്രോത്സാഹിപ്പിച്ചത് വേൾഡ് ബാങ്ക്, ഐ എം എഫ് കണ്ടീഷണൽ വ്യാപ്പകൾ വഴിയും, കണ്ടീഷണൽ ഐയ്ഡ് വഴിയുമൊക്കെയാണ്.
പക്ഷെ അമേരിക്കൻ സാമ്പത്തിക വീഴ്ചയിൽ വാഷിംഗ്ടൻ കൺസ്സൻസ് സാമ്പത്തിക നയങ്ങളുടെ സാധുതയും കുറഞ്ഞു.അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008 ലായിരുന്നു ബീജിങ്കിൽ ഒളിമ്പിക്സ്. ബീജിങ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ വാങ്ങി ചൈന ലോകം അധികാര ക്രമത്തിന്റ മാറ്റത്തെ കൂടിയാണ് അടയാളപ്പെടുത്തിയത്. 2008 ലെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി വാഷിംഗ്‌ടൻ പവർ ലോബിയുടെയും അവർക്കു അനുരൂപമായ വോൾസ്ട്രീറ്റ് സാമ്പത്തിക കൂടി പ്രതിസന്ധി കൂടിയായിരുന്നു. ആ പ്രതിസന്ധിയിലാണ് വാഷിങ്ട്ടൻ പവർ ലോബിക്ക് പുറത്തു നിന്നുള്ള ഒരാൾ പ്രസിഡന്റ് സ്ഥാനാർഥിയായത്. ഹിലരി ക്ലിന്റൻ വാഷിങ്ടൻ ഡെമോക്രറ്റിക് വൈറ്റ് ആംഗ്ലോ സാക്സൻ പവർ ലോബ്ബിയുടെ പ്രതി നിധിയായിരുന്നു. പക്ഷെ അതിന് തികച്ചും പുറത്തായിരുന്ന പുതിയയാളായിരുന്ന ബാരക്ക് ഒബാമയുടെ ഉദയം. ഷിക്കാഗോ ലോക്കൽ രാഷ്ട്രീയത്തിലൂടെ വന്ന,ആഫ്രിക്കൻ വംശജനും ഇൻഡോനേഷ്യയിൽ വളർന്നയാളുമൊക്കെയായിരുന്ന ബാരക്ക് ഒബാമയെപോലെയൊരാൾ പ്രസിഡന്റ് സ്ഥാനാർഥിയാകും എന്നത് പോലും 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് അവിശ്വസനീയമായിരുന്നു.
വാഷിങ്ടൻ പവർ ലോബിയും അവരുടെ സാമ്പത്തിക പാർട്ണറായ വാൾസ്ട്രീറ്റ് ലോക മുതലാളിത്വം ലോബിയും പ്രതിസന്ധിയിലായത് കൊണ്ടാണ് അതിന് പുറത്തു നിന്ന് വന്ന ബാരക്ക് ഒബാമയെ ജനപ്രിയ താരമാക്കിയത്. വൈറ്റ് ഹൌസിൽ ഒരു ബ്ലാക്ക് പ്രസിഡന്റ് എന്നത് ഒരു ഇരുപത് കൊല്ലം പോലും സ്വപ്നം കാണുവാൻ പോലും സാധ്യമായിരിന്നില്ല. ബാരക്ക് ഒബാമയെ പിന്തുണച്ചത് പവർ ലോബിക്ക് പുറത്തുള്ള സാധാരണക്കാരും ചെറുപ്പക്കാരുമാണ്. ബാരക്ക് ഒബാമ ഒരു രാഷ്ട്രീയ വിസ്മയം ആയിരുന്നുയെങ്കിലും അതു ലോകത്തെ അമേരിക്കൻ ആധിപത്യത്തിന്റെ ക്ഷീണവസ്ഥക്ക് തുടക്കമായി. അമേരിക്കയിലെ ഏറ്റവും സാധാരണക്കാരുടെ അരക്ഷിത ബോധത്തെ മുതലാക്കിയാണ് തികച്ചും നവ യാഥാസ്തികനായ ട്രമ്പിന്റ വരവ്. ട്രമ്പും ഒബാമയെപോലെ വാഷിംഗ്‌ടണിലെ റിപ്ലബിക്കൻ ലോബിയുടെ പുറത്തു നിന്ന് വളർന്നയാൾ . വോൾസ്ട്രീറ്റ്റിന് അപ്പുറമുള്ള അമേരിക്കൻ ദേശീയ മുതലാളിത്വത്തിൽ ഉയർന്നു വന്നയാൾ. ട്രമ്പിന്റ ഉയർച്ചയോട് കൂടി ലോകത്തു ദേശീയ ' പ്രൊറ്റക്ഷിനിസം ' പഴയ വാഷിങ്ട്ടൻ കൺസൻസിനെ പൂർണമായി തകർത്തു.
അതുപോലെ രണ്ടാം മഹായുദ്ധത്തിന് ശേഷമുണ്ടായി ലിബറൽ അധികാര സോഫ്റ്റ്‌വെയറിന്റെ പ്രതിസന്ധിയുടെ തുടക്കമായിരുന്നു. യു എൻ സംവിധാനത്തെയും മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര പോളിസി സമവായങ്ങളെയും ട്രമ്പിന് പുച്ഛം ആയിരുന്നു. അയാൾ യു ൻ സാമ്പത്തിക സഹായം വെട്ടി കുറച്ചു, കാലാവസ്ഥ വ്യതിയാന കരാറിൽ നിന്ന് മാറി. യു എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നിന്ന് പിന്മാറി. അതുപോലെ അമേരിക്കക്ക് വെളിയിൽ നിന്നുള്ള, പ്രതേകിച്ചു ലാറ്റിൻ അമേരിക്കയിൽ നിന്നു ഇസ്ലാമിക് രാജ്യങ്ങളിൽ നിന്നുമുള്ള ഇമിഗ്റേഷന് എതിരായി നിലപാട് എടുത്തു. ട്രമ്പിന്റ അമേരിക്കൻ നാഷണൽ പ്രൊട്ടക്ഷൻ നിയോ കാൻസർവേറ്റിവ് രാഷ്ട്രീയം പഴയ അമേരിക്കൻ ലിബറൽ ഇന്റർനാഷണലിസ്റ്റ് രാഷ്ട്രീയത്തിന്റെ ബദലായാണ് അവതരിച്ചത്.
പഴയ ലോക വ്യവസ്ഥയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ വേൾഡ് ബാങ്കിനും ഐ എം എഫ് നും പ്രാമുഖ്യം കുറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ചയോടെയും ഷീ ജിമ്പിന്റ രാഷ്ട്രീയ ഉയർച്ചയോടെയും ബീജിഗ് ലോക ക്രമത്തിലെ പുതിയ അച്ചുതണ്ടായി മാറി. അതു കൊണ്ടു തന്നെയാണ് ചൈനയുടെ ഭീഷണി കാട്ടി അമേരിക്കൻ അതി ദേശീയത പറഞ്ഞു ട്രംപ് നിയോ കൺസർവെറ്റിവ് രാഷ്ട്രീയ മനസ്ഥിതി വളർത്തിയത്. ഒരു പക്ഷെ കോവിഡ് ഇല്ലായിരുന്നു എങ്കിൽ ട്രംപ് ഇപ്പോഴും വൈറ്റ് ഹൌസിൽ കാണുമായിരുന്നു. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യതയിലാണ് അവിടെ നിയോ കാൻസർവേറ്റിവ് രാഷ്ട്രീയം വളർന്നത്. അവിടെയും ആന്റി ഇമിഗ്രന്റ് രാഷ്ട്രീയവും അതി ദേശീയ സാമ്പത്തിക -രാഷ്ട്രീയവും ജനപ്രിയ വലതു പക്ഷ രാഷ്ട്രീയ നരേറ്റിവായി. ബ്രക്സിറ്റ് അതിന് ഒരു ഉദാഹരണം മാത്രം. യൂറോപ്പിൽ പല രാജ്യങ്ങളിലും വലതു പക്ഷ നിയോ കൻസർവേറ്റിവ് രാഷ്ട്രീയം പ്രബലമായി. പഴയ ലേബർ രാഷ്ട്രീയവും സോഷ്യൽ ഡെമോക്രസിയും ക്ഷീണിച്ചു.
അധികനാൾ അധികാരത്തിൽ ഇരുന്നു തഴമ്പിച്ചു ' പവർ സാച്ചുറേഷൻ ' ലേബർ /ലിബറൽ /പഴയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സാധുത ലോകത്തു എല്ലായിടത്തും കുറഞ്ഞു ട്രമ്പിന്റ അതി ദേശീയ നിയോ കൻസർവേറ്റിവ് രാഷ്ട്രീയ മോഡൽ ലോകത്തു പലയിടത്തും വ്യാപിച്ചു. ഇന്ത്യയിൽ കൊണ്ഗ്രെസ്സ് പാർട്ടി നേരിട്ട പ്രതിസന്ധിയും പവർ സച്ചുറേഷനാണ്. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ഹൈകമാൻഡും അതോനോട് പറ്റി ചേർന്ന ഏതാണ്ട് ഇരുപതിൽ താഴെ വരുന്നു ഡൽഹി അധികാര ലോബിയുടെ പവർ സാച്ചുറേഷനാണു 2011 മുതൽ കൊണ്ഗ്രെസ്സിന്റെ രാഷ്ട്രീയ സാധുത ഇന്ത്യയിൽ കുറച്ചത്. ഏതാണ്ട് 25 ൽ താഴെള്ള ഡൽഹി കൊണ്ഗ്രെസ്സ് പവർ ലോബി എല്ലാം രാജ്യ സഭ സീറ്റുകളും മന്ത്രി സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും പിടിച്ചെടുത്തതോട് കൂടി കൊണ്ഗ്രെസ്സ് പാർട്ടി അടിതട്ടിൽ ഷീണിക്കുക മാത്രം അല്ല, രാഷ്ട്രീയ സാമൂഹിക സാധുതയും കുറഞ്ഞു.
അങ്ങനെ ഒബാമയും ട്രമ്പും അമേരിക്കയിലെ വാഷിംഗ്‌ടൻ ലോബിയ്ക്ക് പുറത്തു നിന്ന് വന്നത് പോലെയാണ്, ഇന്ത്യയിൽ ഡൽഹി പവർ ലോബിക്ക് പുറത്തു നിന്ന് ആദ്യമായി ഒരാൾ വന്നത്. അതു കൊണ്ട് തന്നെയാണ് ലുറ്റൻ ഡൽഹി ഡർബാറിന് പുറത്തു നിന്നുള്ള മോഡിക്ക് സ്വീകാര്യത കൂടിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം ചരിത്രത്തിൽ ആദ്യമായാണ് ഡൽഹി പവർ ലോബിക്ക് വെളിയിൽ നിന്നുള്ള ഗുജറാത്ത് രാഷ്ട്രീയ /സാമ്പത്തിക ലോബി അധികാരം പിടിച്ചെടുത്തത്. അതു ഇന്ത്യയിലെ അതി ദേശീയ നിയോ കൻസർവേറ്റിവ് രാഷ്ട്രീയത്തിന്റെയും പുതിയ ദേശീയ ക്രോണി ക്യാപ്പിറ്റലിസത്തിന്റെയും കൂടെയുള്ളൂ വളർച്ചയായിരുന്ന്. ഇത് സംഭവിച്ചത് ഇന്ത്യയിൽ മാത്രം അല്ല. ഫിലിപ്പീൻസിൽ, ഇൻഡോനേഷ്യയിൽ, തായ്‌ലൻഡിൽ, മലേഷ്യയിൽ. അതു പോലെ ആഫ്രിക്കയിൽ പലയിടത്തും. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ.ബ്രസീലിൽ. ബൊളീവിയ.അതു പോലെ നിക്വരാഗയിൽ, മെക്സികോയിൽ.
ഷീ ജിമ്പിങ്ങിന്റെ നേതൃത്വത്തിൽ ഉള്ള ചൈന അതി ദേശീയ മുതലാളിത്വവും അതു പോലെ സാമ്പത്തിക ശക്തിയുപിയോഗിച്ച് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും സ്വാധീനം കൂട്ടി. യു എൻ സംവിധാനത്തിൽ അമേരിക്ക സാമ്പത്തിക എയ്ഡ് കുറച്ചപ്പോൾ ചൈന സാമ്പത്തിക ഐയ്ഡ് കൂട്ടി. ചൈനയിലെ കമ്മ്യുണിസം ചൈനീസ് ഒലിഗാർകിക്ക് ദേശീയ മുതലാളിത്വവും ഇല്ലിബറൽ രാഷ്ട്രീയവുമാണ്.
ഇന്ന് വളർന്നു വരുന്നത് ബീജിങ് കൻസസാണ്. ഇല്ലിബറൽ രാഷ്ട്രീയം, ദേശീയ സാമ്പത്തിക ക്രോണി ക്യാപിറ്റ ലിസം.അതി ദേശീയ അഗ്രെസ്സിവ് സുരക്ഷ സംവിധാനം. സിവിൽ സൊസൈറ്റിയെയും സിവിക് സ്‌പേസിനെയും ഇല്ലാതാക്കി അവരുടെ വരുതിയിൽ ഉള്ള നിയോ കാൻസർവേറ്റിവ് സംഘങ്ങളെ സൃഷ്ട്ടിക്കുക. സോഷ്യൽ മീഡിയയെ നിയന്ത്രിച്ചു അധികാര വിനിമയത്തിനുപയോഗിക്കുക. സൂപ്പർ ലീഡർ മാച്ചോ ലീഡർ മോഡൽ. അന്താരാഷ്ട്ര രംഗത്തു ലിബറൽ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശങ്ങളും പിന്തള്ളപ്പെടൽ. അന്താരാഷ്ട്ര എയ്ഡ് സംവിധാനത്തിന് പകരം ചൈനയുടെ വ്യപാരബന്ധങ്ങൾക്ക് വേണ്ടിയുള്ളൂ റോഡ് ആൻഡ് ബെൽറ്റ് സംരഭത്തിന് വേണ്ടിയുള്ളൂ എയ്ഡും വായ്പ്പയും. ഇതൊക്കെയാണ് ബീജിങ് കോൺസെൻസ്.
ഇതോക്ക തന്നെയാണ് പുട്ടിൻ നയവും. ഇന്ത്യയിലും ഫിലിപ്പിൻസിലും. തായ്‌ലൻഡ്, കമ്പോഡിയ, മിയൻമാർ. അതു പോലെ ഒരുപാട് രാജ്യങ്ങളിൽ അരങ്ങേരുന്നത് ഇല്ലിബറൽ നിയോ കോൺസർവേറ്റിവ് മേജോരിട്ടേറിയൻ രാഷ്ട്രീയമാണ്. അവിടെ മനുഷ്യാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളുമൊക്കെ പിന്തള്ളപ്പെടുന്നു. അതി ദേശീയ ഐഡൻറ്റിറ്റി രാഷ്ട്രീയം പഴയ ഐഡിയൊളജിക്കൽ രാഷ്ട്രീയത്തെ വിഴുങ്ങി. ലിബറൽ മാർക്കറ്റ് സംവിധാനത്തെ ക്രോണി ക്യാപ്പറ്റിലിസം (ശിങ്കിടി മുതലാളിത്വം ) വിഴുങ്ങി. ഭരിക്കുന്നവരുടെ കൂടെ നിന്ന് അവർക്ക് സാമ്പത്തിക സഹായം നൽകുന്ന ശിങ്കിടി മുതലാളിത്വം പുതിയ മോണോപ്പൊളികളായി മാറുന്നു.ശിങ്കിടി മീഡിയ അധികാരത്തിൽ ഉള്ളവരുടെ വാഴ്ത്തു പാട്ടുകാരാകുന്നു. സോഷ്യൽ മീഡിയയെ പുതിയ വർഗീയ നിയോ കോൺസർവെറ്റിവിനു വേണ്ടി ഉപയോഗിക്കുന്നു. ഇത് ഒരുപാട് രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതൊക്കെയാണ് കേരളത്തിൽ ഉൾപ്പെടെ പഴയ വർഗ്ഗപാർട്ടികൾ പുതിയ വർഗീയതയുമായി ഒത്തു തീർക്കാൻ ഒരു കാരണം.
ലോകത്തിലെ സാമ്പത്തിക /രാഷ്ട്രീയ ക്രമങ്ങൾ കോവിഡിന് ശേഷം മാറുവാൻ പോകുകയാണ്. ലോകത്തു പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ പ്രതി സന്ധിയിലും പെടും. പുതിയ സാങ്കേതിക വിദ്യകൾ 2030 ഓടെ ലോകത്തെ വീണ്ടും മാറ്റും.
ജെ എസ് അടൂർ