Blog

മാറി കൊണ്ടിരിക്കുന്ന ലോകം -2

മഹാവ്യാധികളും യുദ്ധങ്ങളും മാറ്റിയ ലോകം

ഇരുപതാം നൂറ്റാണ്ടിൽ രാഷ്ട്രീയത്തിന്റെ സോഫ്റ്റ്‌വെയർ മാറ്റങ്ങളുടെ ആശയതിഷിട്ടിത ഐഡിയോലജി ആയിരുന്നു. ജനായത്തം, സ്വാതന്ത്ര്യം, മനുഷ്യഅവകാശങ്ങൾ, സോഷ്യലിസം കമ്മ്യുണിസം എന്നിവയൊക്കെ സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക മാറ്റത്തിന്റെ ദർശനങ്ങളും കാഴ്ച്ചപാടുകളും മാർഗ്ഗ രേഖകൾ ആയിരുന്നു..

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തു പല രാജ്യങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ 19 നൂറ്റാണ്ടിൽ ഉയർന്നു വന്ന ആശയ /പ്രത്യയശാസ്ത്ര /മാർഗ്ഗങ്ങൾ മുൻനിർത്തി ഉയർന്നുവന്നു. യൂറോപ്പിൽ അവർ എല്ലാവരും എല്ലാവർക്കും തുല്യത നൽകുന്ന സോഷ്യലിസം വാഗ്ദാനം. നാഷണൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (നാസി ) ജർമ്മനിയിൽ, അതുപോലെ സോഷ്യലിസ്റ്റ് യൂണിറ്റി പ്രസംഗിച്ചു ഇറ്റലിയിൽ ഉയർന്ന ഫാസിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് മാർഗം വഴി കമ്മ്യുണിസ്റ്റ് സ്വർഗം വാഗ്ദാനം ചെയ്തു റഷ്യൻ കോളനിയസത്തിൽ നിന്ന് ഉയർന്ന സ്റ്റാലിൻറ് സോവിയറ്റ് കമ്മ്യൂണിസ്റ് പാർട്ടി.

1920 കളിൽ സജീവമായ ' ഇസങ്ങൾ ' നൂറു കൊല്ലമുമ്പുണ്ടായ കോടികണക്കിന് ആളുകളെ വലിയ ഫ്ലളൂവിനു ശേഷം ലോകം മാറി. സോഷ്യലിസം കൊണ്ടു തുടങ്ങിയ സ്റ്റാലിനും, നാഷണൽ സോഷ്യലിസം പ്രസംഗിച്ച ഹിറ്റ്ലറും സോഷ്യലിസ്റ്റ് ജേണലിസ്റ്റ് ആയി തുടങ്ങി ഫാസിസ്റ്റ് പാർട്ടി നേതാവായ മുസോലിനിയും എല്ലാവരെയും അടിച്ചമർത്തുന്ന ഏകാധിപതികളായി പരിണമിച്ചു. ഏകാധിപത്യ ഭരണ മോഡൽ ലോകത്തിന്റ പല ഭാഗത്തും പടർന്നു.

അമേരിക്കയിലെ മുതലാളിത്വ ജനായത്ത മോഡൽ 1929 ലെ സ്റ്റോക് എക്സ്ചേഞ്ചു തകർച്ചയിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ബ്രിട്ടീഷ് കൊളോണിയൽ മുതലാളിത്ത രാഷ്ട്രീയവും ഇന്ത്യലും മറ്റു പല രാജ്യങ്ങളിലുമുള്ള സ്വാതന്ത്ര്യ പ്രക്ഷോഭതോടെ പ്രതിസന്ധിയിലായ്‌ലി.

ലോക ചരിത്രത്തിൽ പലപ്പോഴും യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുന്നത് സാമ്പത്തിക -രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നു വളരുന്ന രാഷ്ട്രീയ അരക്ഷിത ബോധങ്ങളിൽ നിന്നാണ്. യുദ്ധ ശ്രൂതികളിൽ കൂടെയും രാജ്യത്തിന്റെ സുരക്ഷ ജനങ്ങളുടെ സുരക്ഷയാണ് ദേശീയ സുരേഷയാണെന്നു ബോധ്യപ്പെടുത്തിയാണ് അതി ദേശീയതയിലും സുരക്ഷ നരേട്ടിവിലും യുദ്ധ യുകക്തികളെ പൊതു മനോഭാവങ്ങളാക്കുന്നത്.

വലിയ മഹാവ്യാധികളിൽ കോടികണക്കിന് ജനങ്ങൾ മറിക്കുമ്പോൾ ജനങ്ങൾക്ക് അരക്ഷിത ബോധം കൂടും. അരക്ഷിത ബോധം കൂടുമ്പോൾ അവർ നിലവിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുന്ന മാച്ചോ അധികാര മാതൃകയോടൊപ്പം നിൽക്കുന്നതാണ് ചരിത്രത്തിൽ പലപ്പോഴും കാണുന്നത്. അതു 1920 കളിലെ സ്പാനിഷ് ഫ്ലൂ എന്നറിയപ്പെട്ട പാൻഡെമിക്കിന് ശേഷം പല രാജ്യങ്ങളിലും കണ്ടു.

1920 കളിൽ ജനങ്ങൾക്ക് സുരക്ഷ വാഗ്ദാനം ചെയ്ത ഏകാധിപത്യ, അതി ദേശീയ രാഷ്ട്രീയ നരേറ്റിവുകളും മുതലാളിത്ത ജനായത്ത രാഷ്ട്രീയ പ്രതിസന്ധികളും അതു പോലെ കൊളനിയലിസത്തിന്റ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം കൂടിയാണ് രണ്ടാം മഹായുദ്ധത്തിന് വഴിയൊരുക്കിയത്.

ഒന്നാം ലോക മഹായുദ്ധവും അതിനെ തുടർന്നുള്ള മഹാവ്യാധിയും സാമ്പത്തിക /രാഷ്ട്രീയ പ്രതിസന്ധിയും ഏകധിപത്യ ഭരണ സംവിധാനത്തിനുമൊക്കെ വഴിയൊരുക്കി. ലീഗ് ഓഫ് നേഷനു പത്തു കൊല്ലം പോലും ആയുസ്സ് ഉണ്ടായില്ല. എന്നാൽ രണ്ടാം ലോക മഹായുദ്ധം ലോകത്തു പുതിയ മാറ്റങ്ങൾക്കു വഴിയൊരുക്കി. യൂറോപ്പിലെയും ബ്രിട്ടണിലെയും സാമ്പത്തിക പ്രതിസസന്ധിയിൽ കോളനി അധികാര രൂപം തകർന്നു. പഴയ കോളനി രാജ്യങ്ങൾ സ്വാതന്ത്ര്യമായി. രണ്ടാമത് വെൽഫയർ ജനായത്ത സംവിധാനം കൂടുതൽ പ്രകടമായി. മൂന്നാമത് , അന്താരാഷ്ട്രമായി ലിബറൽ ജനായത്ത പ്രത്യയശാസ്ത്രത്തോടുള്ള യു എൻ ചാർട്ടരും യു എൻ സംവിധാനവുമുണ്ടായി. നാലാമത് സർവ്വദേശീയ മനുഷ്യവകാശ പ്രഖ്യാപനം പുതിയ ലോകത്തിന്റ അടയാളമായി. അഞ്ചാമത്. ആഗോള സാമ്പത്തിക ബ്രട്ടൻവുഡ് സംവിധാനം (വേൾഡ് ബാങ്ക്, ഐ എം എഫ്, വ്യപാര വ്യവസ്ഥ ). ആറാമത് . അന്താരാഷ്ട്ര വികസന പോളിസി സമീപനം.

1945-50 നും ഇടക്ക് വളർന്ന ആറു അന്താരാഷ്ട്ര കൺസൻസാണ് കഴിഞ്ഞ എഴുപത് വർഷങ്ങളിൽ ലോക അധികാര-ഭരണ സംവിധാനത്തിന്റെ സോഫ്റ്റ്‌വെയർ. അതു പോലെ ഫോസിൽ ഫ്യൂവലിൽ അധിഷ്ട്ടിതമായ വാഹനങ്ങളും സാങ്കേതിക വികസനവും. പെട്രോ ഡോളറിൽ അധിഷ്ടിതമായ സാമ്പത്തിക രംഗം. ശീതയുദ്ധത്തി നിടക്കും ഈ അന്താരാഷ്ട്ര സംവിധാനം നില നിന്നും.

പക്ഷെ അടുത്ത അഞ്ചു കൊല്ലങ്ങളിൽ 21 നൂറ്റാണ്ടിലെ ലോകം മാറുവാൻ പോകുകയാണ്. കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്ന ഇനി വരുവാനുള്ള ലോക ചരിത്രം എഴുതപ്പെടും. 1950 കളിൽ ഉയർന്നു വന്ന ലോക സംവിധാനം സോഫ്റ്റ്‌വെയർ മാറാൻ പോകുകയാണ്. യു എൻ സംവിധാനം പ്രതിസന്ധിയിലാണ്. അന്താരാഷ്ട്ര വികസന കൺസൻസും ലിബറൽ ജനായത്ത വ്യവസ്ഥിതിയും പ്രതിസന്ധിയിലാണ്. സർവ്വ ദേശീയ മനുഷ്യാവകാശങ്ങൾക്കുള്ള പരിഗണന കുറഞ്ഞു.

ഡിജിറ്റൽ യുഗത്തോടെ പാരമ്പര്യ മീഡിയ സംവിധാനം പ്രതിസസന്ധയിലാണ്. ഡിജിറ്റൽ യുഗം രാഷ്ട്രീയ പ്രക്രിയയെ മാറ്റി കൊണ്ടിരിക്കുന്നു. അടുത്ത സാങ്കേതിക വിപ്ലവം എനർജി റെവലൂഷനായിരിക്കും. അതോടു കൂടി പെട്രോ ഡോളർ ആധിപത്യം കുറയും.

ലോകം വീണ്ടും ചരിത്രപരമായി വലിയ മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുകയാണ്. റഷ്യൻ -യുക്രൈൻ യുദ്ധം ഒരു വലിയ മാറ്റത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ലോകത്തു പുതിയ സാമ്പത്തിക ചുഴലികൾ രൂപപ്പെടും. സാമ്പത്തിക /രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകും. ശ്രീ ലങ്ക ഒരു ചെറിയ ലക്ഷണം മാത്രം.

തുടരും.

ജെ എസ് അടൂർ