Blog

മാറികൊണ്ടിരിക്കുന്ന ലോകം -1

പവർ സാച്ചുറേഷൻ

ചില ആഴ്ചകൾക്ക് മുമ്പ് ഒരു ഗ്ലോബൽ ഫോറത്തിൽ ലോകത്തെ രാഷ്ട്രീയ മാറ്റങ്ങളെകുറിച്ചു ഒരു പ്രേസേന്റെഷൻ നടത്തി

അവിടെ പറഞ്ഞു ചില കാര്യങ്ങൾ :

1. ശീതയുദ്ധത്തിന് ശേഷം, ലോകത്തു മൂന്നാം ഡെമോക്രസി തരംഗത്തിൽ ഏതാണ്ട് 40 ഓളം രാജ്യങ്ങൾ ലിബറൽ ഡെമോക്രസി വഴിയിൽ വന്നു. തിരെഞ്ഞെടുപ്പ് രാഷ്ട്രീയം. അതു പോലെ 1992 ലെ പാരിസ് എഗ്രിമെന്റ് കാരണം ലോകത്തെ വിവിധ രാജ്യങ്ങളിൽ മനുഷ്യാവകാശ കമ്മീഷനുകൾ വന്നു. ലോക രാജ്യങ്ങളിൽ ആദ്യമായി മനുഷ്യവകാശ കമ്മീഷൻ സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ.

1990 കളിൽ ലിബറൽ ഡെമോക്രസിയും നിയോ ലിബറൽ പോളിസിയും ലോകത്തിൽ മേധാവിത്ത രാഷ്ട്രീയ സംവിധാനമായി.1990 കളിൽ യു എൻ, മെമ്പർ രാജ്യങ്ങൾ, പ്രൈവറ്റ് സെക്റ്റർ, സിവിൽ സൊസൈറ്റി എന്നിവയുടെ മീഡിയേറ്റിങ് ഗ്രൗണ്ടായി.1990 കളി വിവിധ യു എൻ സമ്മിട്ടുകളിൽ പങ്കെടുത്ത എനിക്ക് ഇത് നേരിട്ടു കണ്ടറിയാൻ സാധിച്ചിട്ടുണ്ട്.

2. ഈ അന്താരാഷ്ട്ര നിയോ സംവിധാനത്തിന് വാഷിംഗ്ടൻ കൺസൻസ് എന്നറിയപ്പെട്ടു. ലിബറലൈസെഷൻ, സ്വകാര്യവൽക്കരണം (മാർക്കെറ്റ് വൽക്കരണം ), സാമ്പത്തിക ഗ്ലോബലൈസെഷൻ.

3. ഇന്ത്യയിൽ നരസിംഹറാവു -മൻമോഹൻ സിംഗ് ഈ പോളിസി മോഡലിന്റെ പ്രധാന വക്താക്കളായി

4. പക്ഷെ 9/11 ലോക രാഷ്ട്രീയതിന്റെയും ജിയോ പൊളിറ്റിക്സിന്റയും ഗതിമാറ്റി. മത സത്വവും അതി ദേശീയ സത്വവും ഉപയോഗിച്ചുള്ള പുതിയ ഐഡന്റ്റ്റിറ്റി രാഷ്ട്രീയം ലിബറൽ രാഷ്ട്രീയതിന്റെ പ്രതിരാഷ്ട്രീയമാകുവാൻ തുടങ്ങി.

5. 1990 കൾ മുതൽ വളർന്ന ലിബറൽ രാഷ്ട്രീയവും നിയോ ലിബറൽ ഇക്കോണോമിക് പോളിസിയും പഴയ മാസ്സ് പൊളിറ്റിക്സിനെക്കാളിൽ പ്രാധാന്യം ' സാമ്പത്തിക വിദഗ്ദ ' നേതാക്കൾക്ക് വിവിധ രാജ്യങ്ങളിൽ കൂടുതൽ അംഗീകാരം കിട്ടി. ഇന്ത്യയിൽ മൻമോഹൻ സിംഗ് അതു പോലെ വിവിധ രാജ്യങ്ങളിൽ കൂടുതൽ എക്സ്പെർട്ട് ഡ്രിവൻ രാഷ്ട്രീയം നോർമലൈസ് ചെയ്യപ്പെട്ടു.

5. ഈ പുതിയ രാഷ്ട്രീയ ക്ലാസ് ടെലിവിഷൻ വിപ്ലവത്തോടൊപ്പം വളർന്നു. ടെലിജനിക് നേതാക്കൾ പഴയ ഐഡിയോളേജി നേതാക്കളെ പിൻതള്ളി മുമ്പന്മാരായി.

6.പക്ഷെ 1990 ൽ വന്ന ഈ പുതിയ ക്ലാസ് ഭരണത്തിൽ തുടർച്ചയായി 20 കൊല്ലം ഇരുന്നു പവർ സാച്ചുറെഷൻ എന്ന രാഷ്ട്രീയ പ്രതി സന്ധിയിലായി. അധികാരത്തിൽ ഇരുന്നു തഴമ്പ് പിടിച്ചു അധികാരത്തിന് അപ്പുറം ചിന്തിക്കാൻ ആകാത്ത അവസ്ഥയാണ് പവർ സാച്ചുറേഷൻ. അധികാരത്തിൽ സ്ഥിരമായിരന്നു സർഗാത്മതയും ക്രിയാത്മകതയും പുതിയ പൊളിറ്റിക്കൽ ഇമാജിനേഷൻ ഇല്ലാത്ത അവസ്ഥ.

അധികാരത്തിൽ ഇരുന്നു അധികാരത്തിന് അപ്പുറം ചിന്തിക്കാൻ പ്രാപ്തി നഷ്ട്ടപ്പെട്ട നേതാക്കളുടെ സാധുത 2010 നു ശേഷം നഷ്ടപ്പെടാൻ തുടങ്ങി. പവർ സാച്ചുറേഷനും വിവിധ അഴിമതി ആരോപണങ്ങളും കൂടിയപ്പോൾ വിവിധ രാജ്യങ്ങളിലിൽ ലിബറൽ പൊളിറ്റിക്കൽ സംവിധാനം കുറെ രാഷ്ട്രീയ വരേണ്യർക്കും സാമ്പത്തിക വരേണ്യർക്കും മാത്രമാണ് എന്ന ധാരണ സാധാരണക്കാരിൽ മിക്കവാറും രാജ്യങ്ങളിൽ വളർന്നു.

7. ലോകത്തു വിവിധ ഇടങ്ങളിൽ 2012 മുതൽ പഴയ ലിബറൽ രാഷ്ട്രീയം ജനങ്ങളിൽ ചെടിപ്പ് ഉളവാക്കി. നിയോ ലിബറൽ സാമ്പത്തിക നയം സിറ്റികളിൽ സാമ്പത്തിക വളർച്ചക്ക് ഇടയാക്കയെങ്കിലും അതു സമൂഹത്തിൽ സാമ്പത്തിക പ്രശ്ങ്ങൾ അനുഭവിക്കുന്ന ലോവർ മിഡിൽ ക്ലാസ്സിൽ ഉള്ളവരെ അന്യവൽക്കരിച്ചു.

8.2000 തൊട്ട് വളർന്ന മതവും വംശീതയും അതിൽ അധിഷിട്ടിതമായ അതി ദേശീയതയും,പുതിയ യാഥാസ്ഥിതിക രാഷ്ട്രീയ നരേട്ടിവായി മാറി. അതു വളർന്നതിൻറ് ഒരു കാരണം ലിബറൽ രാഷ്ട്രീയ സംവിധാനതിന്റെയും പാർട്ടികളുടെയും പവർ സാ ച്ചുറേഷനാണ്. ഇന്ത്യയിൽ കൊണ്ഗ്രെസ്സ് പാർട്ടിക്കും യു എസ്‌ ഇൽ ഡെമോക്രറ്റിക് പാർട്ടിക്കും യു കെ യിൽ ലേബർ പാർട്ടിക്കും ഒക്കെ പ്രശ്നം ആയതു പവർ സാച്ചുറേഷനാണ്.

ടെലിവിഷൻ യുഗത്തിൽ വളർന്ന ടെലിജനിക് താരങ്ങൾ ആയിരുന്നടോണി ബ്ലയരൃം ബിൽ ക്ലിന്റനും എല്ലാം ഡിജിറ്റൽ യുഗത്തിൽ അപ്രസ്ക്തരായി. ഡിജിറ്റൽ യുഗത്തിലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് നിയോ കൺസർവേറ്റിവ് രാഷ്ട്രീയ പ്രയോക്തക്കളാണ്.

ഇല്ലിബറൽ രാഷ്ട്രീയവും ബീജിങ് കൺസൻസും

തുടരും.

ജെ എസ് അടൂർ