ജീവിതം എന്ത് പഠിപ്പിച്ചു? -1
പലപ്പോഴും നമ്മുടെ ജീവിത വഴികളിൽ ചില കാര്യങ്ങളും സാമൂഹിക പരിസരങ്ങളും നിമിത്തങ്ങളും നമ്മുടെ ചിന്തകളെയും ജീവിതത്തെയും ജീവിത വീക്ഷണങ്ങളെയും മാറ്റി മറിക്കും. Transformative moments.
ജീവിതത്തിൽ സാമൂഹിക -രാഷ്ട്രീയ പ്രവർത്തകനാകാനുള്ള ജീവിത മൂല്യബോധ്യങ്ങൾ ഉണ്ടായത് പൂന യൂണിവേഴ്സിറ്റി വർഷങ്ങളിലാണ്. സ്വയം കണ്ടെത്തുന്ന self discovery യും ജീവിതം കൊണ്ടു എന്ത് ചെയ്യണം എന്നും തീരുമാനിക്കുന്നത് പൂനയിൽ വച്ചും പിന്നീട് മൂന്നു വർഷം നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ എല്ലായിടത്തും ഗവേഷണവും നാടോടി ജീവിതവുംഅധ്യാപകനായും ഒക്കെയായി ഒറ്റക്കുള്ള യാത്രകളിലാണ്.
പൂന യൂണിവേഴ്സിറ്റിയിൽ വൈകുന്നേരങ്ങളിൽ മൂന്നു വിദ്യാർത്ഥികൾ (അതിൽ ഒരാൾ അമേരിക്കയിൽ സയന്റിസ്റ്റായ ഡോ. ഹേമന്ത് ബോകിൽ, മറ്റെയാൾ അറിയപ്പെടുന്ന സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ ഡോ സ്വാമി )നടത്തിയ ചർച്ചയികളിലാണ് ബോധി എന്ന ഒരു ആശയം ഞാൻ പങ്ക് വച്ചത്. അങ്ങനെയാണ് ബോധി എന്ന വിദ്യാർത്ഥി പഠന-സംവാദ സാംസ്‌കാരിക സംരഭം തുടങ്ങിയത്. വിവിധ രാഷ്ട്രീയ തത്വ സംഹിതകൾ, ഫിലോസഫി, ചരിത്രം, സാഹിത്യം, ശാസ്ത്രം സിനിമ, മതങ്ങൾ,ദേശീയ അന്തർ ദേശീയ രാഷ്ട്രീയം എന്നിവയൊക്കോ പഠിച്ചു വിജ്ഞാന പ്രദമായ ചർച്ചകൾ നടത്തി നമ്മുടെ സമൂഹത്തെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ലോകത്തെ കുറിച്ചും അറിവുകളും ചിന്തകളും പങ്ക് വച്ചു അവബോധം നേടുക എന്നതായിരുന്നു ലക്ഷ്യം.
മൂന്നു പേരായി പൂന യൂണിവേഴ്സിറ്റിയിലെ ചരിത്രപരമായ ബിൽഡിങ്ങിന്റ് ലോണിൽ ഒരു മരത്തണനിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ എല്ലാ ബുധനാഴ്ച്ചയും തുടങ്ങിയ ചർച്ചകൾ പൂന യൂണിവേഴ്സിറ്റിക്കുള്ളിലും സിറ്റിയിലും ഉള്ള നൂറോ അതിൽ അധികമോ ആളുകൾ പങ്കെടുക്കുന്ന എല്ലാവരും അറിയപ്പെടുന്നു സാമൂഹിക വിജ്ഞാന സാംസ്‌കാരിക സംരഭമായി.ആ ചർച്ചകളുടെ ഭാഗമായവരിൽ കുറെ പേർ സിവിൽ സർവീസ് പരീക്ഷ കഴിഞ്ഞു ഐ എ എസ്സും /ഐ പി എസ്മായി, ചിലർ അറിയപെടുന്ന പ്രൊഫസർ മാർ, ചിലർ എഴുത്തുകാർ , ചിലർ സാമൂഹിക പ്രവർത്തകർ, ചിലർ ഐ ടി വിദഗ്ദർ .
അതിന്റ ഭാഗമായി യൂണിവേഴ്സിറ്റി ഫിലിം ക്ലബ്, സ്ട്രീറ്റ് തീയേറ്റർ ഗ്രൂപ്പ്, സമ്മേളനങ്ങൾ എല്ലാം സജീവമായി. സായിനാഥ്, പ്രൊഫ. റാം ബാപ്പറ്റ്, ഗോപാൽ ഗുരു, സുദർശൻ, സി കെ രാജു അങ്ങനെ മഹാരാഷ്ട്രയിലും പുറത്തിമുള്ള ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും ബോധിയുടെ ഭാഗമായി.
ഏതാണ്ട് അഞ്ചു വർഷത്തോളമുണ്ടായ ഇങ്ങനെയുണ്ടായ വീണ്ടു വിചാരങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനങ്ങളുമാണ് എന്റെ ജീവിത വീക്ഷണത്തെയും അവബോധത്തെയും ജീവിതത്തെയും മാറ്റി മറിച്ചത്.
ഒരു ഭൂലോക പൗരൻ (പ്ലാനേട്ടറി സിറ്റിസൺ )എന്ന നിലയിൽ ചിന്തിക്കാൻ പഠിച്ചതും പൂനയിൽ വച്ചാണ്. ഇന്ത്യയെ മനസ്സിലാക്കിയത് നിരന്തരം ഗ്രാമങ്ങളിലും നഗരങ്ങളിലും നോർത്ത് ഈസ്റ്റിൽ എല്ലാം നടത്തിയ യാത്രകളിലാണ്. അങ്ങനെയാണ് പിന്നീട് യാത്രകൾ സ്വയം അറിയാനും മനുഷ്യരെ അറിയാനും സംസ്കാര/ഭാഷ വൈവിദ്ധ്യങ്ങൾ മനസിലാക്കാനും ഇടനൽകിയത്.
ബോധി പിന്നെ പൂനയിലെ സ്‌കൂളുകളിൽ പരിസ്ഥിതി ബോധവും സിവിക് ഭരണഘടന മൂല്യങ്ങളും ക്ലാസ് എടുക്കാനുള്ള നെറ്റ്വർവർക്കായി. പിന്നീട് പൂനയിലെ ചേരി പ്രദേശങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാഭ്യാസം നല്കുന്ന അഞ്ചു കമ്മ്യുണിറ്റി സ്കൂളുകളായി. അങ്ങനെയാണ് ബോധിഗ്രാം എന്ന ഗ്രാസ് റൂട്ട് സാമൂഹിക പ്രസ്ഥാനം പൂനയിൽ തുടങ്ങിയത്. അതിന് ഒരു പൈസ പോലും ആരോടും വാങ്ങിയില്ല. വിദ്യാർത്ഥികളുടെ സമയവും സംഭാവനയുമാണ് അതു നടത്തിയത്.
പൂന യൂണിവേഴ്സിറ്റി പഠനകാലത്ത് എന്റെ കൂടെ ബോധിഗ്രാം സാമൂഹിക പ്രവർത്തനത്തിൽ സജീവ സഹപ്രവർത്തകയും കൂട്ടുകാരിയൂമായ ബീനയാണ് ഇന്നും ജീവിതത്തിലെ കൂട്ടുകാരി. ബോധിഗ്രാം അന്നും ഇന്നും ജീവിതത്തെ മാറ്റി മറിച്ച ഒരു പ്രണയ കഥയാണ്. ഇന്ന് ബീന വീണ്ടും ബോധിഗ്രാമിൽ ഒപ്പമുണ്ട്. ഗ്രാമത്തിൽ ഗ്രാമീണരായാണ് ജീവിക്കുന്നത്. അങ്ങനെയാണ് ബോധിഗ്രാം ഒരേ സമയം ഒരു പ്രണയ കഥയും സ്വപ്നങ്ങൾക്കൊപ്പം നൃത്തം വയ്ക്കുന്നയിടമായി മനസ്സിൽ കയറിയത്.
അന്ന് ബോധിഗ്രാം പ്രവർത്തനങ്ങൾക്ക് പൈസ ഇല്ലാത്തതിനാലാണ്. പൂനയിൽ ടൈമ്സ് ഓഫ് ഇന്ത്യയിൽ എഴുതി പാർട്ട് ടൈം ജെണലിസ്റ് ആയതു.. എഴുതികിട്ടിയത് മുഴുവൻ ബോധിഗ്രാം പ്രവർത്തനത്തിനു കൊടുത്തു.
ഇപ്പോൾ ഇത് എഴുതുന്നത് 2011ൽ കേരളത്തിൽ ആരംഭിച്ച ബോധിഗ്രാമിൽ നിന്നാണ്. ജീവിതത്തിൽ സാമ്പത്തികമായി സമ്പാദിക്കുന്നത് ഒന്നും നമ്മുടെതല്ല എന്നതാണ് സാമൂഹിക വീക്ഷണം. അതു കൊണ്ടു ഇത് വരെ ജോലി ചെയ്തു സമ്പാതീച്ചത് മുഴുവനും തലമുറയായി മാറി കിട്ടിയ സമ്പത്തും മുഴുവൻ സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾക്കായണ് ഇപ്പോഴും ജീവിത ശേഷവും മാറ്റി വച്ചിരിക്കുന്നത്.
അതു വളരെ ചെറുപ്പത്തിലേ ഉള്ള സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടാണ് ചെയ്യുന്നതും ചെയ്യുന്നതും. .2013 മുതൽ വിശക്കുന്നു ആർക്കും ബോധിഗ്രാമിൽ ഭക്ഷണം സൗജന്യമായുണ്ട്. രോഗത്തിലും ദുഃഖത്തിൽ ഉള്ളവർക്ക് സഹായമുണ്ട്. അതിനായ് എന്റെ വരുമാനത്തിന്റെ മൂന്നിൽ ഒന്നാണ് ശരാശരി കൊടുക്കുന്നത്. എനിക്ക് വരുമാനം ഒന്നും ഇല്ലാത്ത കാലത്ത് കോവിഡ് കാലത്ത് ഭക്ഷണ കിറ്റുകൾക്ക് മാത്രം എന്റെ സേവിങ്ങിൽ നിന്നും ചിലവാക്കിയത് മൂന്നു ലക്ഷം രൂപയാണ്. ആയിരം ഊണ് പൊതികളാണ് വീടുകളിൽ എത്തിച്ചത്.
വീടു ഇല്ലാത്തവർക്കും വീടുകൾ വയ്ക്കാനായി ഏതാണ്ട് മുപ്പതോളം പേരെ ഈ മാസം അടക്കം സഹായിക്കുന്നുണ്ട്. കഴിഞ്ഞ ചിലവർഷങ്ങളായി ഏതാണ്ട് 50 ലക്ഷത്തോളം രൂപം പല തരത്തിലുള്ള സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ജോലി ചെയ്തു കിട്ടുന്നതിൽ ഒരു ഗണ്യമായ പങ്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചെയ്യുന്നത്.
ബോധിഗ്രാം ഇന്നും ഒരു വോളിന്ററി സാമൂഹിക സാംസ്‌കാരിക ഇടമാണ്. ഒരു ഓപ്പൺ സ്പെസാണ്. എല്ലാ ദിവസവും ഞാൻ ബോധിഗ്രാം കാന്റീനിൽ ആഹാരം കഴിക്കുന്നത് ആഹാരത്തിന് മറ്റ് നിവർത്തി ഇല്ലാത്ത സഹജീവികളുമായാണ്. ഇന്നും അങ്ങനെ തന്നെ.
കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോൾ ആദ്യം തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ടു. വീട് നഷ്ട്ടപെട്ടവർക്ക് ബോധിഗ്രാം തുറന്നു കൊടുത്തു. ഗർഭിണികൾ ഉൾപ്പെടെ 23 പേർ ഇവിടെയാണ് താമസിച്ചത്. അവർക്ക് വേണ്ട ഭക്ഷണവും എല്ലാം ഇവിടെ നിന്നായിരുന്നു. പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയുടെ ഭാഗങ്ങളിലും ഇടുക്കി എറണാകുളം ജില്ലയുടെ ഭാഗങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു പബ്ലിസിറ്റിയും ആരവും ഇല്ലാതെ നേതൃത്വം കൊടുത്തു. എൻ ഡി ടി വി യുടെ ഏകദേശം,8 കോടി രൂപ ചിലവാക്കിയതിന് സഹായവും വോളിന്റിയേഴ്‌സിനെ നൽകിയത് ഞാൻ ഉൾപ്പെടുന്ന സാമൂഹിക സംഘടനകളാണ്. വിവിധ ദേശീയ അന്തർ ദേശീയ സംഘടനകളെ ഏകോപിച്ചു ഏതാണ്ട് 27000 കുടുംബങ്ങളെ നേരിട്ട് ഭക്ഷണവും വീട്ടു സാധനങ്ങളും നൽകി സഹായിച്ചു. ഏതാണ്ട് 14 സ്കൂളുകളിൽ അറ്റകുറ്റ പണിയും ടോയ്ലേറ്റ് കുട്ടിവെള്ള സൗകര്യവു കൊടുത്തു. കേരളത്തിൽ വിവിധ ദേശീയ സാമൂഹിക സംഘടനകളെ ഏകോപിച്ചു 12 കോടിയോളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത് ആരെയും ബോധിപ്പിക്കാൻ അല്ല. ബോധ്യങ്ങൾ കൊണ്ടാണ്.
ബോധിഗ്രാം എന്നത് ജീവിത ബോധ്യങ്ങളുടെ സർഗാത്മകാത്മക-ക്രിയാത്മക ഇടമാണ്. അതു എന്റെ ജീവിതത്തിലെ ഓപ്പൺ സ്‌പേസാണ്. അവിടെ കക്ഷി രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. മനുഷ്യരും പ്രകൃതിയുമുണ്ട് അതു എല്ലാവരെയും ഉൾകൊള്ളുന്ന എല്ലാവരെയും സ്നേഹിക്കാൻ ഇടം നൽകുന്ന മാനവിക നന്മകളുടെയും വിജ്ഞാന വിചാരങ്ങളുടെയും സ്വയം വിമർശന വിശകലനതിന്റെ ഇടമയാണ് വളർന്നത്.
കേരളത്തിലും ഇന്ത്യയിലും ഏതാണ്ട് 2000 ത്തിൽ അധികം യുവാക്കൾക്ക് നേതൃത്വ ശേഷിയും സ്വയം അറിയാനുള്ള ശേഷിക്കും ബോധിഗ്രാം ഇടം നൽകി. ഇപ്പോൾ ബോധിഗ്രാമിലെ സ്ത്രീ ബോധിലും യുവ ബോധിലും എൽഡേഴ്‌സ് ക്‌ളബിലും സജീവ്മായുള്ള നൂറു കണക്കിന് ആളുകൾ ഇവിടെ വരുന്നത് ജാതി-മത -കക്ഷി രാഷ്ട്രീയതിന്നു അതീതമായ മനുഷ്യർ അയാണ്.
അതു കൊണ്ടു തന്നെ എല്ലാവരെയും ആദ്യമായും അന്ത്യമായും മനുഷ്യരായികണ്ട് ജീവിക്കുവാൻ പഠിപ്പിച്ച പഠിപ്പിക്കുന്ന ജീവിത പ്രണയകഥയാണ്.
സ്നേഹപൂർവ്വം
ജെ എസ്